Blog

  • Untitled post 36729

    ഇഡ്ഡലി മാവ് കൊണ്ട് തയ്യാറാക്കിയ രുചികരമായ കുഴിപ്പണിയാരം, കറിയില്ലാതെ കഴിക്കാം.

    തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്തു കൊടുക്കാം കടുക് പൊട്ടിയതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം, ഒപ്പം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, വട്ടത്തിലരിഞ്ഞ മൂന്ന് പച്ചമുളകും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഒപ്പം കറിവേപ്പില ചേർത്ത് കൊടുക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം ചൂടാറാൻ വെക്കാം. ചൂടാറിയതിനു ശേഷം രണ്ട് കപ്പ് ഇഡ്ഡലി മാവ് എടുത്ത് അതിലേക്ക് ഇത് ചേർത്തു കൊടുക്കാം ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഉണ്ണിയപ്പം ചട്ടി അടുപ്പിൽ വെച്ച് കുഴികളിൽ എണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക, എണ്ണ നന്നായി ചൂടായി വന്നാൽ തയ്യാറാക്കിവെച്ചിരിക്കുന്ന മാവിൽ നിന്നും കോരിയെടുത്തു കുഴികളിലേക്ക് ഒഴിച്ചു കൊടുക്കാം, ചെറിയ തീയിൽ നല്ലതുപോലെ വേവിച്ചെടുക്കണം, ഒരു വശം വെന്തു വന്നതിനു ശേഷം മറുവശം തിരിച്ച് നന്നായി വേവിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KoOcHoOs WoRlD

  • പൊട്ടറ്റോ 65

    പൊട്ടറ്റോ 65

    ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ സ്വാദിഷ്ഠമായ റെസിപ്പി, ക്രിസ്പി പൊട്ടറ്റോ 65 ,കൂടെ സ്പൈസി സോസും

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    പൊട്ടറ്റോ ബോൾസ് തയ്യാറാക്കാൻ

    ഉരുളക്കിഴങ്ങ് നാലെണ്ണം

    മൈദ രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ലവർ 2 ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    കറിവേപ്പില

    ഓയിൽ

    sauce തയ്യാറാക്കാൻ

    തൈര് കാൽ കപ്പ്

    മുളകുപൊടി കാൽ ടീസ്പൂൺ

    കോൺഫ്ലോർ ഒരു ടീസ്പൂൺ

    എണ്ണ 2 ടേബിൾ സ്പൂൺ

    പച്ചമുളക് നാലെണ്ണം

    മുളക് ചതച്ചത് 3

    കറിവേപ്പില

    ഉപ്പ്

    മല്ലിയില

    തയ്യാറാക്കുന്നവിധം

    തൊലി കളഞ്ഞു കഴുകിയെടുത്ത ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തു എടുക്കുക, ഇത് നന്നായി കഴുകി വെള്ളം പിഴിഞ്ഞു കളഞ്ഞതിന് ശേഷം ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് മൈദയും, കോൺഫ്ലോറും, ഇഞ്ചി ചതച്ചത് ഉപ്പ്, മുളകുപൊടി, കറിവേപ്പില ഇത്രയും ചേർത്തു കൊടുത്തു കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കണം ,ഇതിനെ ചെറിയ ബോൾസ് ആക്കി മാറ്റാം, ചൂടായ എണ്ണയിൽ ഇട്ട് ഇത് ഡീപ് ഫ്രൈ ചെയ്തെടുക്കണം.

    സോസ് തയ്യാറാക്കാനായി, ആദ്യം തൈരിലേക്ക് മുളകുപൊടിയും, കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കണം, ശേഷം ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ച് അതിലേക്ക് ഇഞ്ചി, പച്ചമുളക്, മുളക് ചതച്ചത് കറിവേപ്പില എന്നിവ ചേർത്തു കൊടുത്തു നന്നായി വഴറ്റിയെടുക്കാം, ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന തൈര് കൂടെ ചേർത്ത് കൊടുക്കാം.നന്നായി യോജിപ്പിച്ചതിനുശേഷം ഉപ്പും ചേർക്കാം അല്പം വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം ഇതു നല്ല കട്ടിയായി തുടങ്ങുമ്പോൾ ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ഉരുളകിഴങ്ങു ബോൾസ് ചേർത്തു കൊടുക്കാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം പ്ലേറ്റിലേക്ക് വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nisha Madhulika

  • മുട്ടയും , എണ്ണയും ചേർക്കാത്ത മയോണൈസ്

    മുട്ടയും , എണ്ണയും ചേർക്കാത്ത മയോണൈസ്

    മയോണൈസ് ഇന്ന് ഒട്ടുമിക്ക ഹോട്ടൽ ഭക്ഷണങ്ങളുടെയും കൂടെ കഴിക്കുന്ന ഒരു സൈഡ് ഡിഷ് ആണ്, മുട്ടയും,ഓയിലും ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ഇത് അത്ര ഹെൽത്തി അല്ല , അമിതമായി കഴിക്കുന്നത് ആപത്ത് ഉണ്ടാകും, അതുകൊണ്ട് മുട്ടയും എണ്ണയും ഒന്നും ചേർക്കാതെ നല്ല ഹെൽത്തി ആയിട്ടുള്ള മയോണൈസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഇത് തയ്യാറാക്കാനായി വേണ്ടത് കുറച്ച് കപ്പലണ്ടിയും, ചെറുനാരങ്ങയും, ഉപ്പും, പഞ്ചസാരയും ആണ് കപ്പലണ്ടി കുറച്ചുസമയം കുതിർത്തു എടുക്കണം, ഒരു മിക്സി ജാറിലേക്ക് നാരങ്ങാനീരും, ഉപ്പും, പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് കൊടുക്കാം ശേഷം നല്ല ക്രീമിയായി കിട്ടുന്നതുവരെ നല്ലതുപോലെ അടിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Leafy Kerala

  • കുൽഫി ഐസ്ക്രീം

    കുൽഫി ഐസ്ക്രീം

    കുട്ടികൾക്കായി , അവർക്കിഷ്ടപ്പെട്ട കുൽഫി , അതും റസ്‌ക് ഉപയോഗിച്ചു തയ്യാറാക്കാം …

    ഇത് തയ്യാറാക്കാനായി 5 റസ്‌ക് പൊട്ടിച്ചു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം , ഒപ്പം അരക്കപ്പ് പഞ്ചസാരയും ,രണ്ടു ഏലക്കായയും കൂടെ ചേർത്ത് നന്നായി പൊടിച്ചെടുക്കാം.ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കാം , കൂടെ രണ്ടു ടീസ്പൂൺ പാൽ പൊടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് കൊടുക്കാം,ഇനി പാൽ നന്നായി തിളപ്പിക്കുക , ശേഷം റസ്ക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം,രണ്ടു മൂന്ന് ബാച്ച് ആയി വേണം മിക്സ് ചെയ്യാൻ , തരികളില്ലാതെ നന്നായി യോജിപ്പിച്ചതിനു ശേഷം കട്ടിയായി വരുന്നത് വരെ കുറുക്കി എടുക്കണം, ശേഷം തണുക്കാൻ ആയി വയ്ക്കാം, ശേഷം മിക്സി ജാറിലേക്ക് മാറ്റി നന്നായി അടിച്ചെടുക്കുക,ഇനി കുൽഫി മോൾഡ്‌ ലേക്ക് ഇത് ഒഴിച്ച് കൊടുക്കുക , സെറ്റ് ആവാനായി ഫ്രീസറിൽ 8 മണിക്കൂർ വയ്ക്കുക , ശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Plates of flavour

  • പാൽ മിട്ടായി

    പാൽ മിട്ടായി

    അരക്കപ്പ് പാൽ ഉപയോഗിച്ച് എത്ര കഴിച്ചാലും മതിവരാത്ത ഒരു മധുരം തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് അരക്കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് 4-5 ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചതും, രണ്ട് ടീസ്പൂൺ ഓയിലും, ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം, ഒരു കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം ഒരു സ്പൂൺ ഉപയോഗിച്ച് നല്ല ക്രീമി ആയി വരുന്നതുവരെ മിക്സ് ചെയ്ത് കൊടുക്കണം, ശേഷം ഫ്ളയിം ഓൺ ചെയ്ത് ചെറിയ തീയിൽ നന്നായി കുറുകി എടുക്കാം, കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റി ചൂടാറാൻ ആയി വയ്ക്കാം,നന്നായി ചൂട് മാറിയതിനു ശേഷം കൈ ഉപയോഗിച്ച് നന്നായി കുഴച്ച് റോൾ ആക്കി എടുക്കാം ഇനി ഒരു കത്തി ഉപയോഗിച്ച് ഒരേപോലെയുള്ള ഷേപ്പിൽ മുറിച്ചെടുക്കണം മുകളിലേക്ക് ക്രഷ് ചെയ്ത നട്സ് ഇട്ടു കൊടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook With KaurD

  • cobweb പാൻ കേക്ക്

    cobweb പാൻ കേക്ക്

    നല്ല മധുരം ഉള്ളതും, ക്രഞ്ചിയും ആയ cobweb പാൻ കേക്ക് തയ്യാറാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    മൈദ -75 ഗ്രാം

    കോൺ സ്റ്റാർച്ച് -37 ഗ്രാം

    അരിപ്പൊടി -37 ഗ്രാം

    പഞ്ചസാര -50 ഗ്രാം

    മുട്ട -1

    പാൽ -90 മില്ലി

    ഉപ്പ്

    വെജിറ്റബിൾ ഓയിൽ -ഒരു ടേബിൾ സ്പൂൺ

    വാനില പൗഡർ -അര ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിങ് ബൗളിലേക്ക് മൈദ, കോൺ സ്റ്റാർച്ച്, അരിപൊടി, പഞ്ചസാര, മുട്ട, ഉപ്പ്, വാനില പൗഡർ, പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, പഞ്ചസാര അലിയുന്നത് വരെ മിക്സ് ചെയ്യണം, അടുത്തതായി വെജിറ്റബിൾ ഓയിൽ ചേർത്ത് കൊടുക്കാം, ഒന്നുകൂടെ നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു പൈപ്പിംഗ് ബാഗിലേക്ക് ഈ ബാറ്റർ നിറച്ചു കൊടുക്കാം, ഒരു പാൻ ചൂടാക്കാൻ വയ്ക്കാം ചെറിയ തീയിൽ വേണം വയ്ക്കാനായി,ആവശ്യത്തിന് ചൂടായി കഴിഞ്ഞാൽ പൈപ്പിംഗ് ബാഗിൽ നിറച്ചിരിക്കുന്ന ബാറ്റർ വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക, എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ വേണം ചുറ്റിക്കാനായി നന്നായി മൊരിഞ്ഞു വന്നതിനുശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • കസ്റ്റാർഡ് ക്രീം പാൻ കേക്ക്

    കസ്റ്റാർഡ് ക്രീം പാൻ കേക്ക്

    ഓവൻ ഇല്ലാതെ തയ്യാറാക്കിയ കസ്റ്റഡ് ക്രീം പാൻ കേക്ക് റെസിപ്പി, ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡിസേർട്ട്

    ഇതിനായി വേണ്ട ചേരുവകൾ

    മാവ് തയ്യാറാക്കാനായി

    മൈദ -180 ഗ്രാം

    മുട്ട-രണ്ട്

    പാൽ -200 ഗ്രാം

    പഞ്ചസാര -30 ഗ്രാം

    ഉപ്പ്

    ഓയിൽ -30 ഗ്രാം

    ബേക്കിംഗ് പൗഡർ- 3 ഗ്രാം

    കസ്റ്റഡ് ക്രീം തയ്യാറാക്കാൻ

    മുട്ടയുടെ മഞ്ഞ -3

    പാൽ -300 ഗ്രാം

    പഞ്ചസാര -60 ഗ്രാം

    കോൺ സ്റ്റാർച് -20 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം കേക്ക് ബാറ്റെർ തയ്യാറാക്കാം, അതിനായി രണ്ടു മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ഇതിലേക്ക് പഞ്ചസാരയും, ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യാം ശേഷം പാൽ ഒഴിച്ചു കൊടുക്കാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം മാറ്റിവെക്കാം മറ്റൊരു ബൗളിലേക്ക് മൈദ എടുത്തു അതിലേക്ക് മുട്ട മിക്സ് ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കാം,ഇതിലേക്ക് ഓയിൽ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ശേഷം മാറ്റി വയ്ക്കാം.

    ഇനി കസ്റ്റഡ് ക്രീം തയ്യാറാക്കാം, അതിനായി മുട്ടയുടെ മഞ്ഞക്കരു വിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിലേക്ക് കോൺ സ്റ്റാർച് ചേർത്തുകൊടുക്കാം, മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിൽ പാൽ ചേർത്ത് കൊടുത്തു വാനില എസൻസ് ചേർത്ത് ചൂടാക്കുക, ഇതിനെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം വീണ്ടും പാനിലേക്ക് മാറ്റി നന്നായി കുറുകി എടുക്കാം.

    ഇനി പാൻ കേക്ക് തയ്യാറാക്കാനുള്ള പാൻ അടുപ്പിലേക്ക് വെച്ച് ഓരോ ഹോളിലും ആദ്യം തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ മിക്സ് ഒഴിച്ചു കൊടുക്കുക, ഇതിൽ ക്രീം നിറയ്ക്കാനായി ഒരു സ്പേസ് റെഡിയാക്കണം, ഒരു കേക്കിനു മുകളിൽ ക്രീം വെച്ചു കൊടുത്തു മറ്റൊരു കേക്ക് ഉപയോഗിച്ച് ഇത് കവർ ചെയ്യാം, ഇനി മുറിച്ചു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기