Blog

  • കോളിഫ്ലവർ ഫ്രൈ

    കോളിഫ്ലവർ ഫ്രൈ

    കോളിഫ്ലവർ ഇതുപോലെ ഫ്രൈ ചെയ്ത് കഴിച്ചു നോക്കൂ.

    ഇത് തയ്യാറാക്കാനായി വേണ്ടത്

    കോളിഫ്ലവർ -1

    മുട്ട- 3

    വെളുത്തുള്ളി- 2

    ഉപ്പ്

    കുരുമുളകുപൊടി

    ചുക്ക് പൊടി

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    പാപ്രിക

    മൈദ

    ഓയിൽ

    ആദ്യം കോളിഫ്ലവർ എടുത്തു വലിയ കഷണങ്ങളായി മുറിച്ചെടുക്കുക, ഇതിനെ ഒരു പാനിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവും, ഉപ്പും, രണ്ടു വെളുത്തുള്ളിയും ചേർത്ത് പത്ത് മിനിറ്റ് വരെ തിളപ്പിച്ചു എടുക്കണം ശേഷം, വെള്ളത്തിൽ നിന്നും മാറ്റാം. ഒരു ബൗളിൽ 2 വെളുത്തുള്ളി, മൂന്ന് മുട്ട, മുളകുപൊടി, മഞ്ഞൾപ്പൊടി പാപ്രിക , ഇഞ്ചി പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം
    വേവിച്ചുവച്ചിരിക്കുന്ന കോളിഫ്ലവർ കഷണങ്ങൾ ഓരോന്നെടുത്ത് ഈ മുട്ട മിക്സിയിൽ മുക്കണം, ശേഷം മൈദ മുകളിലേക്ക് നന്നായി കോട്ട് ചെയ്തെടുക്കണം ഇനി എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette Dolce facili e veloci

  • വഴുതനങ്ങ മസാല

    വഴുതനങ്ങ മസാല

    വളരെ ഹെൽത്തി ആയ ഒരു വെജിറ്റബിൾ ആണ് വഴുതനങ്ങ, അധികമാർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറി കൂടിയാണിത്, സാമ്പാറിലും മറ്റും കറികളിൽ ചേർക്കാറുണ്ട് എങ്കിലും കഴിക്കുമ്പോൾ വഴുതനങ്ങ കഷണങ്ങൾ മാറ്റിവയ്ക്കാർ ആണ് പതിവ് ,എന്നാൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചു വേടിച്ചു കഴിക്കും, തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

    ഇതിനായി അഞ്ച് വഴുതനങ്ങാ ആണ് എടുക്കേണ്ടത് ഇത് നല്ലതുപോലെ കഴുകിയതിന് ശേഷം നീളത്തിൽ മുറിച്ചെടുക്കണം, കഷ്ണങ്ങൾ എല്ലാം പച്ചവെള്ളത്തിൽ ഇട്ടുവയ്ക്കുക. 10 – 12 ചെറിയഉള്ളി എടുത്ത് നീളത്തിൽ അരിഞ്ഞെടുക്കണം.ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക, ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം എണ്ണ നന്നായി ചൂടായി വരുമ്പോൾ അരടീസ്പൂൺ ചെറിയ ജീരകവും, അര ടീസ്പൂൺ വലിയ ജീരകവും അരടീസ്പൂൺ കടുകും ചേർത്ത് കൊടുക്കുക നന്നായി പൊട്ടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റി എടുക്കണം, ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് വഴറ്റാം.അടുത്തതായി കറിവേപ്പിലയും വെളുത്തുള്ളി ചതച്ചതും കൂടി ചേർത്തു കൊടുക്കാം വീണ്ടും ഒന്നു വഴറ്റിയതിനു ശേഷം നീളത്തിൽ അരിഞ്ഞ് വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന വഴുതനങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കാം ശേഷം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്യണം.അടുത്തതായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇതിലേക്ക് ചേർത്തു കൊടുക്കാം,വഴുതനങ്ങ ഒന്ന് സോഫ്റ്റായി വരുന്നതുവരെ അടച്ചു വച്ചു വേവിക്കണം, നന്നായി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കാം, പൊടികൾ നല്ലതുപോലെ വഴുതനങ്ങ യിലേക്ക് യോജിപ്പിക്കണം, വീണ്ടും അടച്ചുവെച്ച് വേവിക്കുക നന്നായി വെന്തു വന്നതിനു ശേഷം അല്പം മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Emayas Beauty Magic

  • ബ്രഡ് ഓംലെറ്റ്

    ബ്രഡ് ഓംലെറ്റ്

    ഏതു നേരത്തും കഴിക്കാവുന്ന , പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവം ആണ് ബ്രഡ് ഓംലെറ്റ് , ചീസ് ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ ബ്രഡ് ഓംലെറ്റ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി മൂന്ന് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്ക് ഉപ്പ് അരിഞ്ഞുവെച്ച സവാള, തക്കാളി, പച്ചമുളക്, കുറച്ചു മുളകുപൊടി ,ഗരംമസാല എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി മിക്സ് ചെയ്യാം, അല്പം മല്ലിയിലയും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം ഒരു പാൻ ചൂടാക്കി ബട്ടർ തേച്ചു കൊടുക്കുക ,ശേഷം അതിലേക്ക് മുട്ട മിക്സ് ഒഴിക്കുക 4 ബ്രെഡ് എടുത്തു രണ്ടു വശവും മിക്സ് ആക്കിയതിന് ശേഷം,രണ്ടെണ്ണം ഓംലെറ്റിന് മുകളിൽ വയ്ക്കുക, ഓംലെറ്റ് ഒരു വശം വെന്തു വന്നതിനുശേഷം തിരിച്ചു ഇട്ടു കൊടുക്കണം മുകളിലേക്ക് ചീസ് വച്ചുകൊടുത്തു ഓംലെറ്റ് സൈഡിൽ നിന്നും മടക്കണം ഇതിനു മുകളിലേക്ക് അടുത്ത രണ്ടു ബ്രഡ് സ്ലൈസ് വയ്ക്കുക, രണ്ടു സൈഡ് നന്നായി വെന്തതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Manasi’s Recipes

  • ചീസ് കട്ലറ്റ്

    ചീസ് കട്ലറ്റ്

    ടിഫിനായും, ബ്രേക്ക്ഫാസ്റ്റ് ആയും ,സ്നാക്കായും ഒക്കെ കഴിക്കാൻ പറ്റിയ റെസിപ്പി ,5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം

    ആദ്യം മൂന്ന് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ ജീരകപൊടി, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ മല്ലിപ്പൊടി ,അരക്കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ,2 പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ എന്നിവയെല്ലാം ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം കയ്യിൽ അല്പം ഓയിൽ പുരട്ടി ഇതിൽനിന്നും കുറച്ചെടുത്ത്
    ചീസ് വെച്ചതിനുശേഷം കവർ ചെയ്ത് കട്ട്ലെറ്റ് ഷേപ്പ് ആക്കി എടുക്കുക, ഒരു ബൗളിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കോൺഫ്ലോറും, അര ടേബിൾസ്പൂൺ മൈദയും, കാൽ ടീസ്പൂൺ ജീരകപ്പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടിയും ,ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക്, വെള്ളം ഒഴിച്ചു കൊടുത്തതിനുശേഷം മിക്സ് ചെയ്തു ലൂസ് ബാറ്റർ ആക്കി എടുക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ കട്‌ലറ്റും എടുത്ത് ഈ ബാറ്ററിൽ മുക്കി ശേഷം കോൺഫ്ലേക്സ് കോട്ട് ചെയ്ത് എടുക്കണം ഇനി ചൂടായ എണ്ണയിലിട്ട് വറുത്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • മിൽക്‌മൈഡ് ഐസ്ക്രീം

    മിൽക്‌മൈഡ് ഐസ്ക്രീം

    കുട്ടികൾക്കും ,മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മധുരമാണ് ഐസ്ക്രീം, ഇനി മുതൽ ഐസ് ക്രീം കഴിക്കാൻ തോന്നിയാൽ കടയിൽ പോകേണ്ട , വെറും 3 ചേരുവകൾ കൊണ്ട് വീട്ടിൽ ഈസിയായി ഐസ്ക്രീം തയ്യാറാക്കാം .

    ഇതിനായി വേണ്ട ചേരുവകൾ

    വിപ്പിംഗ് ക്രീം -500 മില്ലി

    മിൽക്‌മൈഡ് -750 ഗ്രാം

    സ്ട്രോബെറി 100 ഗ്രാം

    ആദ്യം വിപ്പിംഗ് ക്രീം ബീറ്റ് ചെയ്ത് നല്ല സ്റ്റിഫ് ആക്കി എടുക്കണം, ഇതിനെ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം ഇതിലേക്ക് മിൽക്ക്മേഡ് ഒഴിച്ചു കൊടുത്തതിനു ശേഷം വീണ്ടും ബീറ്റ് ചെയ്യണം ,സ്ട്രോബറി എടുത്ത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക, ഇതിനെ തയ്യാറാക്കിവെച്ചിരിക്കുന്ന ഐസ്ക്രീംമിലേക്ക് ചേർത്ത് മിക്സ് ചെയ്യുക ശേഷം ഒരു കണ്ടെയ്നർ ലേക്ക് മാറ്റി പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് നന്നായി കവർ ചെയ്തു എട്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം. ശേഷം പുറത്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food

  • ഓറഞ്ച് ജെല്ലി കാൻഡി

    ഓറഞ്ച് ജെല്ലി കാൻഡി

    ജലാറ്റിൻ ചേർക്കാതെ തയ്യാറാക്കിയ ഓറഞ്ച് ജെല്ലി കാൻഡി റെസിപ്പി

    ഇതിനായി വേണ്ട ചേരുവകൾ

    ഓറഞ്ച് ജ്യൂസ് -200 മില്ലി

    പഞ്ചസാര -200 മില്ലി

    അഗർ അഗർ -7 ഗ്രാം

    പഞ്ചസാര പൊടിച്ചത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഓറഞ്ച് എടുത്ത് കട്ട് ചെയ്തു ജ്യൂസ് എടുക്കണം,ഇതിനെ ഒരു പാനിലേക്ക് ചേർത്തുകൊടുക്കാം, കൂടെ പഞ്ചസാരയും, അഗർ അഗറും ചേർത്ത് മിക്സ് ചെയ്തു സ്റ്റവ് ലേക്ക് മാറ്റുക, തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം ,ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്തു ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, ഒന്നു ചുറ്റിച്ചു കൊടുത്തതിനുശേഷം രണ്ടുമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, നന്നായി സെറ്റ് ആയതിനുശേഷം ഒരു വശത്ത് പേപ്പർ വച്ച് കൊടുക്കുക ഇനി ഇതിനു മുകളിലേക്ക് പൊടിച്ച പഞ്ചസാര വിതറി കൊടുക്കാം, ഇനി പേപ്പർ മാറ്റി മുറിച്ച്തിനുശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു മടക്കി എടുക്കാം ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • മുട്ട സവാള വട

    മുട്ട സവാള വട

    വീട്ടിൽ എല്ലായ്പ്പോഴും ഉള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ കിടിലൻ നാലുമണി പലഹാരം,

    ഒരു മുട്ടയും സവാളയും മാത്രം മതി ഇത് തയ്യാറാക്കാൻ

    ഇത് തയ്യാറാക്കാനായി 2 സവാള എടുത്ത് നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞെടുക്കുക, ഇതിലേക്ക് മുളക് ചതച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, ആവശ്യത്തിനുള്ള ഉപ്പും, ഒരു മുട്ടയും ഇതിലേക്ക് ചേർക്കാം അര ടീസ്പൂൺ മീറ്റ് മസാലയും, കാൽ ടീസ്പൂൺ ഗരം മസാലയും ,കാൽ ടീസ്പൂൺ മുളകുപൊടിയും, ഒരു ടീ സ്പൂൺ അളവിൽ ഇഞ്ചിയും ഒരു പച്ചമുളകും അല്പം മല്ലിയിലയും ചേർത്തു കൊടുത്തു കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ശേഷം കാൽ കപ്പ് കടലമാവ് ഇതിലേക്ക് ചേർത്ത് കൊടുക്കാം ഒരു ടേബിൾ സ്പൂൺ അരിപ്പൊടി കൂടി ചേർക്കാം എല്ലാംകൂടി നല്ലതുപോലെ കുഴച്ചെടുക്കുക കയ്യിൽ എണ്ണ പുരട്ടിയതിനു ശേഷം ഇതിൽ നിന്നും കുറച്ചെടുത്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കുക, ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Neethus Malabar Kitchen