Blog

  • റവ സ്നാക്ക്

    റവ സ്നാക്ക്

    വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ക്ഫാസ്റ്റ് ആയും snack ആയും കഴിക്കാൻ പറ്റിയ ഒരു റെസിപ്പി.

     

    ഇത് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക്, കറിവേപ്പില, പച്ചമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക, ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് 1/2 കപ്പ്‌ വെള്ളം ചേർത്തു കൊടുക്കാം ,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കണം ശേഷം അര കപ്പ് റവ അല്പാല്പമായി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം, നല്ല മാവ് പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ഇതിലേക്ക് 2 പുഴുങ്ങിയ ഉരുളക്കിഴങ്ങും അര ടീസ്പൂൺ ചാട്ട് മസാലയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക, നന്നായി എണ്ണ പുരട്ടിയ ഒരു സർഫേസിൽ വച് മീഡിയം കട്ടിയായി പരത്തി എടുക്കണം, സൈഡ് കട്ട് ചെയ്തു മാറ്റി ചതുരാകൃതിയിൽ ആക്കി എടുക്കാം, ഇനി നീളത്തിലും കുറുകെയും മുറിച്ച് സ്ക്വയർ ഷേപ്പ് ഉള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഇത് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം. വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • പൊട്ടറ്റോ സ്നാക്ക്

    പൊട്ടറ്റോ സ്നാക്ക്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് അതീവ രുചികരമായ ക്രിസ്പി സ്നാക്ക് .

    ഇതിനായി വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ് -200ഗ്രാം

    ഉപ്പ് -ഒരു ടീസ്പൂൺ

    ചീസ് -75 ഗ്രാം

    മുട്ട-1

    പൊട്ടറ്റോ സ്റ്റാർച്ച് -150 ഗ്രാം

    വെള്ളം

    തയ്യാറാക്കുന്നവിധം

    ആദ്യം ഉരുളക്കിഴങ്ങ് പുഴുങ്ങി എടുത്ത് ഗ്രേറ്റ് ചെയ്ത് നന്നായി ഉടച്ചെടുക്കുക, അതിലേക്ക് ഉപ്പ്, ചീസ്, മുട്ട എന്നിവ ചേർത്ത് കൊടുക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം പൊട്ടറ്റോ സ്റ്റാർച് ചേർത്ത് കൊടുത്തു വീണ്ടും നന്നായി കുഴയ്ക്കുക, ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടി അടക്കണം, ഇനി ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുകണം, ഇതിലേക്ക് അല്പം ഓയിൽ കൂടെ ഒഴിച്ചു കൊടുക്കാം, ഉരുളക്കിഴങ്ങ് ബോളുകൾ ഇതിലേക്കിട്ട് വേവിച്ചെടുക്കണം, ശേഷം എടുത്തു പൊട്ടറ്റോ സ്റ്റാർച്ച്ലേക്ക് ഇട്ടുകൊടുക്കാം മുകൾവശം വിട്ടുവരാത്ത രീതിയിൽ ക്രോസ് ആയി കട്ട് ചെയ്ത് എടുക്കണം, ശേഷം ചൂടായ എണ്ണയിലേക്ക് ഇത് ഫ്രൈ ചെയ്തെടുത്ത കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • പൊട്ടറ്റോ പാൻ കേക്ക്

    പൊട്ടറ്റോ പാൻ കേക്ക്

    വെറും 3 മിനിറ്റ് കൊണ്ട് ഈസിയായ പൊട്ടാറ്റോ പാൻകേക്ക് തയ്യാറാക്കാം.

    ഇതിനായി മൂന്ന് ഉരുളകിഴങ്ങ് എടുത്ത് തൊലികളഞ്ഞ് ഒരു ഗ്രേറ്റ്റിൽ ഗ്രേറ്റ് ചെയ്തെടുക്കുക, ഇതിനെ ഒരു അരിപ്പയിലെ ഒഴിച്ചു കൊടുത്തു വെള്ളം അരിച്ചു മാറ്റണം, ശേഷം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ശേഷം മുകളിലെ വെള്ളം മാറ്റി അടിവശത്ത് അടിഞ്ഞുകൂടിയ സ്റ്റാർച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം ചെറിയ പാൻ കേക്കുകൾ ആയി പാനിൽ ചുട്ടെടുക്കാം

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AhnJubu

  • കപ്പ് കേക്ക്

    കപ്പ് കേക്ക്

    സോഫ്റ്റും, ഫ്ലഫിയും ആയ കപ്പ് കേക്ക് റെസിപ്പി, വെറും ഒരു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ.

    ഇതിനായി വേണ്ട ചേരുവകൾ

    മുട്ട – രണ്ട്

    ഉപ്പ്

    ബ്രൗൺഷുഗർ -150 ഗ്രാം

    വാനില ഷുഗർ- 8 ഗ്രാം

    വെജിറ്റബിൾ ഓയിൽ -80 മില്ലി

    പാൽ -170 മില്ലി

    മൈദ -250 ഗ്രാം

    ബേക്കിംഗ് പൗഡർ -8 ഗ്രാം

    ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത്

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക ,ഇതിലേക്ക് ഉപ്പ് , വാനില ഷുഗർ, ബ്രൗൺഷുഗർ എന്നിവ ചേർത്ത് കൊടുത്തു ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, അടുത്തതായി വെജിറ്റബിൾ ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിനു ശേഷം പാൽ ചേർത്തു കൊടുക്കാം, ഒന്നു കൂടെ മിക്സ് ചെയ്തു മൈദ ചേർത്ത് കൊടുക്കാം, ഒപ്പം ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യുക
    അടുത്തതായി ലെമൺ ജ്യൂസ് ചേർത്തുകൊടുക്കാം, ശേഷം വീണ്ടും മിക്സ് ചെയ്ത് നല്ല കട്ടിയായ കേക്ക് ബാറ്റെർ റെഡിയാക്കാം. ഈ ബാറ്റർ ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ചിരിക്കുന്ന കപ്പ് കേക്ക് മോൾഡുകളിലേക്ക് ഒഴിച്ചു കൊടുക്കാം, മുക്കാൽ ഭാഗം നിറച്ചാൽ മതി, മുകളിലേക്ക് ഗ്രേറ്റ് ചെയ്ത ഓറഞ്ച് പീൽ ചേർത്തുകൊടുക്കാം, ഇത് നന്നായി ബേക്ക് ചെയ്തെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili

  • മംഗോ ബ്രഡ് സാൻഡ് വിച്

    മംഗോ ബ്രഡ് സാൻഡ് വിച്

    പലതരത്തിലുള്ള ബ്രഡ് സാൻവിച്ച് നിങ്ങൾ കഴിച്ചിട്ടുണ്ടാവും. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി saandwich റെസിപ്പി ആണ് ഇത്, ബ്രെഡ് മാംഗോ സാൻഡ് വിച്ച്

    ഇത് തയ്യാറാക്കാനായി കാൽകപ്പ് ക്രീമും, 2 ബ്രഡ് സൈസും, 4 കഷ്ണം മാങ്ങയും, ഏലക്കായ പൊടിച്ചതും, ഒരു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും, രണ്ട് ടേബിൾ സ്പൂൺ മാംഗോ പ്യൂരി യും ആവശ്യമുണ്ട്. ആദ്യം ക്രീമി ലേക്ക് ഏലക്കായയും, പൊടിച്ച പഞ്ചസാരയും, മാംഗോ പ്യൂരിയും ചേർത്ത് മിക്സ് ചെയ്യുക, എടുത്തു വച്ചിരിക്കുന്ന ബ്രെഡ് സൈഡ് റിമൂവ് ചെയ്ത് ഈ ക്രീം തേച്ചു കൊടുക്കാം മുകളിൽ മാങ്ങ കഷണങ്ങൾ വച്ച് മറ്റേ ബ്രെഡ് പീസ് കൊണ്ട് കവർ ചെയ്യുക ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NDTV

  • 2 മാങ്ങാ വിഭവങ്ങൾ

    2 മാങ്ങാ വിഭവങ്ങൾ

    മാങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ 2 കിടിലൻ സ്വീറ്റ്‌സ്

    ആദ്യം മാംഗോ പേട തയ്യാറാക്കാം, ഇതിനായി നല്ല പഴുത്ത മാങ്ങ എടുത്ത് അതിൻറെ പ്യൂരി എടുക്കണം, ഒരു കപ്പ് മാങ്കോ പ്യൂരി ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് ചൂടാക്കി എടുക്കണം, പഞ്ചസാര അലിഞ്ഞു കട്ടിയായി വരുന്നതുവരെ ഈ മിക്സ് കുക്ക് ചെയ്ത് എടുക്കണം, അല്പം ഏലക്കായ പൊടിച്ചത് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം, അടുത്തതായി ഒന്നേകാൽ കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, രണ്ടും നന്നായി മിക്സ് ആയി കഴിഞ്ഞാൽ ഇതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം, പാത്രത്തിൽ നിന്നും വിട്ടു വന്ന് നല്ല സോഫ്റ്റ് മാവ് ആകുന്നതുവരെ മിക്സ് ചെയ്തു കൊടുക്കാം.ചൂടാറിയതിനു ശേഷം ചെറിയ റൗണ്ട് ഷേപ്പിൽ ഉരുട്ടിയെടുത്ത് നടുവിലായി ഒന്ന് പ്രസ്സ് ചെയ്തു കൊടുക്കുക, നടുവിലായി പിസ്ത ക്രഷ് ചെയ്തത് വെച്ചുകൊടുത്ത് സർവ് ചെയ്യാം.

    അടുത്ത റെസിപ്പി ബ്രെഡ് പുഡിങ് ആണ് ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതൊന്നു ചൂടാക്കിയെടുക്കുക ശേഷം പഞ്ചസാര ചേർത്തു കൊടുക്കാം, അടുത്തതായി ഒരു കപ്പു മാങ്കോ പ്യൂരി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നന്നായി മിക്സ് ആയി വന്നാൽ പകുതി ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക, ഒരു ചെറിയ ബൗളിൽ രണ്ട് ടീസ്പൂൺ കസ്റ്റഡ് പൗഡറും കുറച്ച് വെള്ളവും നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിനെ പാനിലെ പാലിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് നന്നായി ചൂടാക്കി കുറുക്കി എടുക്കാം. ഇനി ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് , നേരത്തെ മാറ്റിവച്ച പാൽ മിക്സിൽ മുക്കിയതിന് ശേഷം പുഡ്ഡിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, മുകളിൽ കസ്റ്റാർഡ് മിക്സ് ഒഴിച്ച് കൊടുക്കാം, വീണ്ടും ബ്രഡ് വച്ച് കൊടുക്കാം,മുകളിൽ കസ്റ്റാർഡ് മിക്സ് ഒഴിച് മാങ്ങാ കഷ്ണങ്ങൾ വച്ച് അലങ്കരിക്കാം,അല്പം പിസ്താ കൂടി ചേർക്കാം,തണുപ്പിച്ചെടുത്തു ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen

  • ചായക്കട വെട്ടു കേക്ക്

    ചായക്കട വെട്ടു കേക്ക്

    ചായക്കട പലഹാരങ്ങളോട് ഒരു പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്നവരാണ് മലയാളികൾ. ചായയോടൊപ്പം കഴിക്കാൻ എന്തെങ്കിലും നിർബന്ധം തന്നെ ആണ്.

    ചായക്കട സ്പെഷ്യൽ വെട്ടു കേക്ക് വളരെ രുചികരമായൊരു വിഭവം ആണ്, ഇത് വീട്ടിൽ ഈസിയായി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി നാല് മുട്ട ഒരു ബൗളിൽ പൊട്ടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 6 ഏലക്കായ പൊടിച്ചതും ,ഒന്നര ഗ്ലാസ് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക, അൽപം ബേക്കിംഗ് സോഡയും, ഉപ്പും കൂടെ ചേർത്ത് കൊടുത്തത് വീണ്ടും ഒന്നുകൂടി മിക്സ് ചെയ്യാം, ഇനി അൽപാൽപമായി മൈദ ചേർത്ത് കൊടുത്തു ഇളക്കി എടുക്കണം, ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് നല്ല സോഫ്റ്റ് മാവാക്കി കുഴച്ച് എടുക്കാം, ഇത് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം എടുത്തു വീണ്ടും നന്നായി കുഴച്ച് കട്ടിയായി പരത്തി എടുക്കണം, ശേഷം നീളത്തിൽ കട്ട് ചെയ്തു ചെറിയ സ്ക്വയർ ഷേപ്പിൽ മുറിച്ചെടുക്കാം, നടുവിൽ കട്ട് ചെയ്ത് കൊടുത്തു ഷേപ്പ് ചെയ്തു വയ്ക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KoOcHoOs WoRlD