സോഫ്റ്റും, ഫ്ലഫിയും ആയ കപ്പ് കേക്ക് റെസിപ്പി, വെറും ഒരു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ.
ഇതിനായി വേണ്ട ചേരുവകൾ
മുട്ട – രണ്ട്
ഉപ്പ്
ബ്രൗൺഷുഗർ -150 ഗ്രാം
വാനില ഷുഗർ- 8 ഗ്രാം
വെജിറ്റബിൾ ഓയിൽ -80 മില്ലി
പാൽ -170 മില്ലി
മൈദ -250 ഗ്രാം
ബേക്കിംഗ് പൗഡർ -8 ഗ്രാം
ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ
ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക ,ഇതിലേക്ക് ഉപ്പ് , വാനില ഷുഗർ, ബ്രൗൺഷുഗർ എന്നിവ ചേർത്ത് കൊടുത്തു ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, അടുത്തതായി വെജിറ്റബിൾ ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും മിക്സ് ചെയ്തതിനു ശേഷം പാൽ ചേർത്തു കൊടുക്കാം, ഒന്നു കൂടെ മിക്സ് ചെയ്തു മൈദ ചേർത്ത് കൊടുക്കാം, ഒപ്പം ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്യുക
അടുത്തതായി ലെമൺ ജ്യൂസ് ചേർത്തുകൊടുക്കാം, ശേഷം വീണ്ടും മിക്സ് ചെയ്ത് നല്ല കട്ടിയായ കേക്ക് ബാറ്റെർ റെഡിയാക്കാം. ഈ ബാറ്റർ ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ചിരിക്കുന്ന കപ്പ് കേക്ക് മോൾഡുകളിലേക്ക് ഒഴിച്ചു കൊടുക്കാം, മുക്കാൽ ഭാഗം നിറച്ചാൽ മതി, മുകളിലേക്ക് ഗ്രേറ്റ് ചെയ്ത ഓറഞ്ച് പീൽ ചേർത്തുകൊടുക്കാം, ഇത് നന്നായി ബേക്ക് ചെയ്തെടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili