Blog

  • ബ്രഡ് ചിക്കൻ സമൂസ

    ബ്രഡ് ചിക്കൻ സമൂസ

    ബ്രെഡ് കൊണ്ട് ഈസി ആയി തയ്യാറാക്കിയ ചിക്കൻ സമൂസ.

    ഇനി സമൂസ ഉണ്ടാക്കാൻ ഷീറ്റ് ആവശ്യമില്ല ബ്രെഡ് മതി.

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു കപ്പ് ബോൺലെസ് ചിക്കൻ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ,കുരുമുളക് ചതച്ചത് ,ആവശ്യത്തിനു ഉപ്പ് മുളക് ചതച്ചത്, ഓറഞ്ച് ഫുഡ് കളർ എന്നിവ ചേർത്ത് കൊടുക്കുക ശേഷം അര കപ്പ് തൈര് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യാം ഇത് 40 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കണം, ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് വറുത്തെടുക്കാം വറുത്തെടുത്ത ചിക്കനിലേക്ക് മയോണൈസ് ചേർത്ത് മിക്സ് ചെയ്യാം. ഇനി ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റുക,ശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് ബ്രെഡ് നന്നായി പരത്താം ഒരു കോർണറിൽ നന്നായി പ്രസ് ചെയ്തു ബ്രെഡ് കോൺ ഷേപ്പിൽ മടക്കി എടുക്കുക, അല്പം മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കാം ഇതിനകത്തേക്ക് തയ്യാറാക്കിയ ചിക്കൻ ഫില്ലിംഗ് വെച്ചു കൊടുക്കാം ശേഷം വായ്ഭാഗം ഒട്ടിച്ചു സമൂസ ഷേപ്പിൽ ആക്കിയെടുക്കുക. എല്ലാ ബ്രഡ് കളും ഇതുപോലെ തയ്യാറാക്കിയതിനുശേഷം മുട്ട മിക്സിൽ മുക്കിയെടുത്ത് ബ്രെഡ് crumbs കോട്ട് ചെയ്തെടുക്കാം, ഇനി നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു വറുത്തെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook

  • ഈസി ബ്രേക്ഫാസ്റ്റ്

    ഈസി ബ്രേക്ഫാസ്റ്റ്

    മുട്ടയും തക്കാളിയും കൊണ്ട് തയ്യാറാക്കിയ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു റെസിപ്പി , ഏതു നേരത്തും കഴിക്കാൻ സൂപ്പർ.

    ചേരുവകൾ

    തക്കാളി -3

    സ്പ്രിംഗ് ഒണിയൻ

    മുട്ട-രണ്ട്

    ഉപ്പ്

    കുരുമുളക്

    മൈദ -ഒരു ടേബിൾ സ്പൂൺ

    ഒലിവ് ഓയിൽ

    ചീസ്

    തയ്യാറാക്കുന്ന വിധം

    തക്കാളി എടുത്ത് വട്ടത്തിൽ അരിഞ്ഞെടുക്കുക, ഒരു ചെറിയ ഗ്ലാസ് ഉപയോഗിച്ച് നടുഭാഗം മുറിച്ചു മാറ്റാം, മുറിച്ചു മാറ്റിയ ഭാഗങ്ങൾ ചെറിയ കഷണങ്ങളായി മുറിച്ച് എടുത്തു ഇതിനെ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് സ്പ്രിംഗ് ഒണിയൻ ചെറുതായി അരിഞ്ഞതും, രണ്ടു മുട്ടയും, ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടിയും, അല്പം മൈദയും ചേർത്ത് കൊടുക്കാം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യണം. ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തക്കാളിയുടെ റൗണ്ട് ഷേപ്പ് വെച്ചു കൊടുക്കാം ഇതിൻറെ അകത്തേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സ് സ്പൂൺ ഉപയോഗിച്ച് നിറച്ചു കൊടുക്കണം,ഒരു സൈഡ് വേവിച്ചതിനുശേഷം തിരിച്ചിടുക, ശേഷം ഇതിനു മുകളിലേക്ക് ചീസും കുറച്ച് സ്പ്രിംഗ് ഒണിയനും ചേർത്ത് ചൂടാക്കി എടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • ക്രീമി കസ്റ്റാർഡ് ചോക്കലേറ്റ് ഡിലൈറ്റ്

    ക്രീമി കസ്റ്റാർഡ് ചോക്കലേറ്റ് ഡിലൈറ്റ്

    10 മിനിറ്റിൽ തയ്യാറാക്കിയെടുത്ത കിടിലൻ ഡെസ്സേർട് ,ക്രീമി കസ്റ്റാർഡ് ചോക്കലേറ്റ് ഡിലൈറ്റ്

    കുറച്ചു പാലും, കസ്റ്റാർഡ് പൗഡറും ഉണ്ടെങ്കിൽ ഈസിയായി ഉണ്ടാക്കാം.

    ചേരുവകൾ

    പാൽ -700 മില്ലി

    പഞ്ചസാര -കാൽകപ്പ്

    പാൽ -കാൽ കപ്പ്

    വാനില കസ്റ്റാർഡ് പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

    വിപ്പിംഗ് ക്രീം- 200 മില്ലി

    ചോക്ലേറ്റ് കേക്ക്

    ഫ്രൂട്ട് കോക്ക്റ്റൈൽ

    പിസ്‌ത

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിലേക്ക് പാൽ ചേർത്തു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് കൊടുത്തു മിക്സ്‌ ചെയ്യാം, ഒരു ചെറിയ ബൗളിലേക്ക് അല്പം പാലും കസ്റ്റഡ് പൗഡറും മിക്സ് ചെയ്തു അല്പാല്പമായി പാലിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, പാൽ നല്ല കട്ടിയായി വന്ന് കഴിയുമ്പോൾ തീ ഓഫ് ചെയ്തു തണുപ്പിക്കാനായി വയ്ക്കാം . ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കസ്റ്റാർഡ് മിക്സ് ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക, ഇനി ഒരു പുഡ്ഡിംഗ് ട്രേ യിലേക്ക് ചോക്ലേറ്റ് കേക്കുകൾ നിരത്തിവെച്ച് കൊടുക്കുക,ഇതിനു മുകളിലേക്ക് കസ്റ്റാർഡ് മിക്സ് ഒഴിച്ചു കൊടുക്കാം, വീണ്ടും ചോക്ലേറ്റ് കേക്ക് വച്ചു കൊടുക്കാം മുകളിലായി വീണ്ടും ക്രീം ഒഴിക്കാം ഏറ്റവും മുകളിലായി ഫ്രൂട്ട് കോക്‌ടെയ്ൽ ഇട്ടുകൊടുക്കാം ഇത് നന്നായി തണുപ്പിച്ചതിനുശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook

  • മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി

    മലയാളികളുടെ പ്രിയപ്പെട്ട മാമ്പഴപ്പുളിശ്ശേരി, എത്ര കഴിച്ചാലും മതിവരില്ല.

    ഇത് തയ്യാറാക്കാനായി ഒരു മൺ ചട്ടിയിലേക്ക് 3 പഴുത്തമാങ്ങ, രണ്ട് പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി മുളകുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. അൽപ്പം തേങ്ങ യിലേക്ക് പച്ചമുളക്, കുരുമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതു നന്നായി വെന്ത മാങ്ങ യിലേക്ക് ചേർത്തു കൊടുക്കാം, തിളച്ചതിനുശേഷം തൈര് ചേർക്കാം, ശേഷം നന്നായി ചൂടാക്കി തീ ഓഫ് ചെയ്യാം. ഇതിലേക്ക് കടുക്ഉ,ഉലുവ, ചെറിയുള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ നന്നായി മൂപ്പിച്ച് ചേർത്ത് കൊടുക്കാം. രുചികരമായ മാമ്പഴ പുളിശ്ശേരി റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക vigneshwara vlogs malayalam

  • പച്ച മാങ്ങ സർബത്ത്

    പച്ച മാങ്ങ സർബത്ത്

    നല്ല പച്ചമാങ്ങ ഉപയോഗിച്ച് ഉന്മേഷവും, ഉണർവ്വും കിട്ടുന്ന ഒരു അടിപൊളി സർബത്ത് തയ്യാറാക്കാം.

    ഇന്ന് തയ്യാറാക്കാനായി ആദ്യം തന്നെ കസ്കസ് വെള്ളത്തിലിട്ട് കുതിർത്ത് വെക്കണം. ശേഷം രണ്ട് പച്ചമാങ്ങ എടുത്ത് തൊലി എല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയിൽ ചേർത്തുകൊടുക്കാം ഇതിലേക്ക് ആവശ്യത്തിനു മധുരവും, ഒരു ചെറിയ കഷണം ഇഞ്ചിയും, ഒരു അല്പം വെള്ളവും ചേർത്ത് നന്നായി അടിച്ചെടുത്ത് വരാം ഇതിനെ ഒരു പാത്രത്തിലേക്ക് അരിച്ചു കൊടുക്കുക, ഇനി ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് കുറച്ചു കസ്കസും ഒരു പച്ചമുളകും ചേർത്ത് തയ്യാറാക്കിവെച്ച പച്ചമാങ്ങ ജ്യൂസ് അതിലേക്ക് ഒഴിച്ച് കൊടുക്കാം ഇനി കുടിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക chinjies vlog

  • മസാല ഇഡലി

    മസാല ഇഡലി

    സാധാരണ ഇഡ്ഢലി കഴിച്ചു മടുത്തവർ ഇനി മസാല ഇഡ്ഡലി ഉണ്ടാക്കി കഴിച്ചുനോക്കൂ.

    ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും

    തയ്യാറാക്കുന്ന വിധം

    ആദ്യം മസാല റെഡി ആക്കണം,അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന 3 സവാള ചേർത്തു കൊടുക്കാം, അൽപം കറിവേപ്പിലയും, പച്ചമുളകും, ഉപ്പും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം, ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം ഒന്നു മിക്സ് ചെയ്തതിനു ശേഷം വേവിച്ചു ചെറിയ കഷണങ്ങളായി കട്ട് ചെയ്തിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർത്തുകൊടുക്കാം, അരടീസ്പൂൺ ഗരം മസാല ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക.ഇനി തീ ഓഫ് ചെയ്യാം.

    ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചുരണ്ടിയത് ചേർത്ത് കൊടുക്കാം, കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് തേങ്ങാപ്പാൽ എടുക്കുക. ഇനി ബാറ്റെർ റെഡിയാക്കാം, അതിനായി ഒരു മിക്സി ജാറിലേക്ക് മൈദയും, ഉപ്പും, ബേക്കിംഗ് സോഡയും, ഒരു മുട്ടയും, തേങ്ങാപ്പാലും ചേർത്ത് നന്നായി അടിച്ചു നല്ല ലൂസായ ബാറ്റെർ റെഡിയാക്കി എടുക്കാം. ഇനി ഇഡലി തട്ടെടുത്തു നന്നായി എണ്ണ പുരട്ടി കൊടുക്കുക, ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ അല്പം ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ചേർത്തു കൊടുക്കാം ,മുകളിലായി അല്പം കൂടി മാവൊഴിച്ച് കൊടുത്തതിനുശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക,ഇനി ചൂടോടെ വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക chinjies vlog

  • ബ്രഡ് കട്ലറ്റ്

    ബ്രഡ് കട്ലറ്റ്

    ബ്രെഡ് ഇരിപ്പുണ്ടെങ്കിൽ നാലുമണി ചായക്കൊപ്പം ചൂടോടെ കഴിക്കാൻ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം.

    ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് 6 ബ്രെഡ് സ്ലൈസ് ചേർത്ത് കൊടുക്കുക, അതിലേക്ക് ഒരു സവാളയും, ഒരു പച്ചമുളകും ,അല്പം മല്ലിയിലയും, കുറച്ചു കറിവേപ്പിലയും അര ടീസ്പൂൺ പെരുംജീരകവും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക, ഇത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക, ശേഷം ഇതിനെ മറ്റൊരു ബൗളിലേക്ക് മാറ്റുക, ഇനി കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം, ഇതിൽ നിന്നും അൽപമെടുത്ത് ചെറിയ ഉരുളകളാക്കി കൈയ്യിൽ വെച്ച് ഒരു കട്ട്ലെറ്റ് ഷേപ്പിൽ പരത്തുക, ഒരു പാനിലേക്ക് എണ്ണയൊഴിച്ച് നന്നായി ചൂടാക്കണം ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ബ്രെഡ് കട്ലെറ്റുകളും ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chinnus Family Kitchen