ബ്രെഡ് കൊണ്ട് ഈസി ആയി തയ്യാറാക്കിയ ചിക്കൻ സമൂസ.
ഇനി സമൂസ ഉണ്ടാക്കാൻ ഷീറ്റ് ആവശ്യമില്ല ബ്രെഡ് മതി.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കപ്പ് ബോൺലെസ് ചിക്കൻ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ,കുരുമുളക് ചതച്ചത് ,ആവശ്യത്തിനു ഉപ്പ് മുളക് ചതച്ചത്, ഓറഞ്ച് ഫുഡ് കളർ എന്നിവ ചേർത്ത് കൊടുക്കുക ശേഷം അര കപ്പ് തൈര് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യാം ഇത് 40 മിനിറ്റ് റസ്റ്റ് ചെയ്യാനായി വയ്ക്കണം, ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് വറുത്തെടുക്കാം വറുത്തെടുത്ത ചിക്കനിലേക്ക് മയോണൈസ് ചേർത്ത് മിക്സ് ചെയ്യാം. ഇനി ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റുക,ശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് ബ്രെഡ് നന്നായി പരത്താം ഒരു കോർണറിൽ നന്നായി പ്രസ് ചെയ്തു ബ്രെഡ് കോൺ ഷേപ്പിൽ മടക്കി എടുക്കുക, അല്പം മൈദ പേസ്റ്റ് വെച്ച് ഒട്ടിക്കാം ഇതിനകത്തേക്ക് തയ്യാറാക്കിയ ചിക്കൻ ഫില്ലിംഗ് വെച്ചു കൊടുക്കാം ശേഷം വായ്ഭാഗം ഒട്ടിച്ചു സമൂസ ഷേപ്പിൽ ആക്കിയെടുക്കുക. എല്ലാ ബ്രഡ് കളും ഇതുപോലെ തയ്യാറാക്കിയതിനുശേഷം മുട്ട മിക്സിൽ മുക്കിയെടുത്ത് ബ്രെഡ് crumbs കോട്ട് ചെയ്തെടുക്കാം, ഇനി നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു വറുത്തെടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook