ഓവൻ ഇല്ലാതെ തയ്യാറാക്കിയ കസ്റ്റഡ് ക്രീം പാൻ കേക്ക് റെസിപ്പി, ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡിസേർട്ട്
ഇതിനായി വേണ്ട ചേരുവകൾ
മാവ് തയ്യാറാക്കാനായി
മൈദ -180 ഗ്രാം
മുട്ട-രണ്ട്
പാൽ -200 ഗ്രാം
പഞ്ചസാര -30 ഗ്രാം
ഉപ്പ്
ഓയിൽ -30 ഗ്രാം
ബേക്കിംഗ് പൗഡർ- 3 ഗ്രാം
കസ്റ്റഡ് ക്രീം തയ്യാറാക്കാൻ
മുട്ടയുടെ മഞ്ഞ -3
പാൽ -300 ഗ്രാം
പഞ്ചസാര -60 ഗ്രാം
കോൺ സ്റ്റാർച് -20 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം കേക്ക് ബാറ്റെർ തയ്യാറാക്കാം, അതിനായി രണ്ടു മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ഇതിലേക്ക് പഞ്ചസാരയും, ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യാം ശേഷം പാൽ ഒഴിച്ചു കൊടുക്കാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം മാറ്റിവെക്കാം മറ്റൊരു ബൗളിലേക്ക് മൈദ എടുത്തു അതിലേക്ക് മുട്ട മിക്സ് ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കാം,ഇതിലേക്ക് ഓയിൽ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ശേഷം മാറ്റി വയ്ക്കാം.
ഇനി കസ്റ്റഡ് ക്രീം തയ്യാറാക്കാം, അതിനായി മുട്ടയുടെ മഞ്ഞക്കരു വിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇതിലേക്ക് കോൺ സ്റ്റാർച് ചേർത്തുകൊടുക്കാം, മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിൽ പാൽ ചേർത്ത് കൊടുത്തു വാനില എസൻസ് ചേർത്ത് ചൂടാക്കുക, ഇതിനെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സിലേക്ക് ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം വീണ്ടും പാനിലേക്ക് മാറ്റി നന്നായി കുറുകി എടുക്കാം.
ഇനി പാൻ കേക്ക് തയ്യാറാക്കാനുള്ള പാൻ അടുപ്പിലേക്ക് വെച്ച് ഓരോ ഹോളിലും ആദ്യം തയ്യാറാക്കിവെച്ചിരിക്കുന്ന മൈദ മിക്സ് ഒഴിച്ചു കൊടുക്കുക, ഇതിൽ ക്രീം നിറയ്ക്കാനായി ഒരു സ്പേസ് റെഡിയാക്കണം, ഒരു കേക്കിനു മുകളിൽ ക്രീം വെച്ചു കൊടുത്തു മറ്റൊരു കേക്ക് ഉപയോഗിച്ച് ഇത് കവർ ചെയ്യാം, ഇനി മുറിച്ചു കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക table diary 식탁일기