ക്രീമി കസ്റ്റാർഡ് ചോക്കലേറ്റ് ഡിലൈറ്റ്

10 മിനിറ്റിൽ തയ്യാറാക്കിയെടുത്ത കിടിലൻ ഡെസ്സേർട് ,ക്രീമി കസ്റ്റാർഡ് ചോക്കലേറ്റ് ഡിലൈറ്റ്

കുറച്ചു പാലും, കസ്റ്റാർഡ് പൗഡറും ഉണ്ടെങ്കിൽ ഈസിയായി ഉണ്ടാക്കാം.

ചേരുവകൾ

പാൽ -700 മില്ലി

പഞ്ചസാര -കാൽകപ്പ്

പാൽ -കാൽ കപ്പ്

വാനില കസ്റ്റാർഡ് പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

വിപ്പിംഗ് ക്രീം- 200 മില്ലി

ചോക്ലേറ്റ് കേക്ക്

ഫ്രൂട്ട് കോക്ക്റ്റൈൽ

പിസ്‌ത

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിലേക്ക് പാൽ ചേർത്തു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് കൊടുത്തു മിക്സ്‌ ചെയ്യാം, ഒരു ചെറിയ ബൗളിലേക്ക് അല്പം പാലും കസ്റ്റഡ് പൗഡറും മിക്സ് ചെയ്തു അല്പാല്പമായി പാലിലേക്ക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക, പാൽ നല്ല കട്ടിയായി വന്ന് കഴിയുമ്പോൾ തീ ഓഫ് ചെയ്തു തണുപ്പിക്കാനായി വയ്ക്കാം . ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കസ്റ്റാർഡ് മിക്സ് ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്യുക, ഇനി ഒരു പുഡ്ഡിംഗ് ട്രേ യിലേക്ക് ചോക്ലേറ്റ് കേക്കുകൾ നിരത്തിവെച്ച് കൊടുക്കുക,ഇതിനു മുകളിലേക്ക് കസ്റ്റാർഡ് മിക്സ് ഒഴിച്ചു കൊടുക്കാം, വീണ്ടും ചോക്ലേറ്റ് കേക്ക് വച്ചു കൊടുക്കാം മുകളിലായി വീണ്ടും ക്രീം ഒഴിക്കാം ഏറ്റവും മുകളിലായി ഫ്രൂട്ട് കോക്‌ടെയ്ൽ ഇട്ടുകൊടുക്കാം ഇത് നന്നായി തണുപ്പിച്ചതിനുശേഷം ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook