Blog

  • മുട്ട പഫ്‌സ്

    മുട്ട പഫ്‌സ്

    മുട്ട പഫ്‌സ് കടയിൽനിന്ന് വേടിക്കുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം.

    ഇതിനു വേണ്ട ചേരുവകൾ

    മാവ് തയ്യാറാക്കാനായി

    മൈദ -രണ്ട് കപ്പ്

    ഉപ്പ്

    വെള്ളം

    സൺ ഫ്ലവർ ഓയിൽ -നാല് ടേബിൾ സ്പൂൺ

    മസാല തയ്യാറാക്കാനായി

    എണ്ണ -രണ്ട് ടേബിൾസ്പൂൺ

    സവാള -രണ്ടെണ്ണം

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    പച്ചമുളക് പേസ്റ്റ് ഒരു ടീസ്പൂൺ

    കറിവേപ്പില

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    മല്ലിയില- 3 ടേബിൾ സ്പൂൺ

    പുഴുങ്ങിയ മുട്ട -അഞ്ച് എണ്ണം

    മുട്ട -ഒന്ന്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മൈദമാവ് ചേർത്ത് കൊടുത്തു ആവശ്യത്തിന് ഉപ്പും, വെള്ളവും, അൽപം എണ്ണയും ചേർത്ത് നന്നായി കുഴച്ചെടുക്കുക, നന്നായി ഉരുട്ടിയെടുത്ത് കുഴയ്ക്കണം ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കണം,ഒരു പരന്ന പാത്രം എടുത്ത് അതിലേക്ക് നാല് ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ബോളും എടുത്തു ചെറുതായി കൈയിൽ വച്ച് പരത്തി ഇതിലേക്ക് വെച്ചു കൊടുക്കാം, എല്ലാ ബോളുകളും ഇതുപോലെ വെച്ചതിനു ശേഷം പാത്രം നന്നായി കവർ ചെയ്യണം, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കുക.

    ഇനി മസാല തയ്യാറാക്കണം അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് സവാള ചേർത്തു കൊടുക്കാം വഴന്നു വന്നതിനു ശേഷം കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, നന്നായി വഴന്നു വന്നതിനുശേഷം മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർക്കാം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്ത് സവാള നല്ല സോഫ്റ്റ് ആകുന്നതുവരെ വേവിയ്ക്കണം, അവസാനമായി കുറച്ച് മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.

    ഇനി മാറ്റിവച്ചിരിക്കുന്ന മാവെടുത്ത് നൈസായി പരത്തി എടുക്കണം ശേഷം നാലായി മടക്കാം വീണ്ടും കൈകൊണ്ട് പരത്തിയെടുക്കുക വീണ്ടും നാലായി മടക്കുക ഇത് രണ്ടുമൂന്നു തവണ ആവർത്തിക്കണം, ശേഷം ഒരു സ്ക്വയർ ഷേപ്പ് ആക്കി അതിലേക്ക് മസാല വച്ച് കൊടുക്കാം, മുകളിലേക്ക് പുഴുങ്ങിയ മുട്ടയുടെ ഒരു കഷണം വെച്ചുകൊടുത്തു പപ്സ് മടക്കുന്നതുപോലെ മടക്കി എടുക്കുക, ഇതിനെ ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് വച്ച് കൊടുക്കാം ഒരു മുട്ട എടുത്ത് നന്നായി ബീറ്റ് ചെയ്ത് ഈ പഫ്സിന് മുകളിലേക്കു ബ്രഷ് ചെയ്തു കൊടുക്കാം ഇനി bake ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen

  • ചിക്കൻ കമീറ

    ചിക്കൻ കമീറ

    ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ ഏറെ ടേസ്റ്റ് ഉള്ള ഒരു റെസിപ്പി.,കമീറ

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് കപ്പ് മൈദ, അരടീസ്പൂൺ യീസ്റ്റ് .ഒന്നര ടീസ്പൂൺ പഞ്ചസാര. ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അല്പം ഇളംചൂട് പാലും കൂടി ചേർത്ത് അടിച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കാം, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കുക ഇത് നന്നായി കവർ ചെയ്തു ഒരു മണിക്കൂർ മാറ്റി വയ്ക്കണം. മറ്റൊരു ബൗളിൽ ബോൺലെസ് ചിക്കൻ എടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി ,അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ സോയാസോസ് ,ആവശ്യത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ മാറിനേറ്റ് ചെയ്യണം, കുറച്ച് സമയം വച്ചതിനുശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ഈ ചിക്കൻ വറുത്തെടുക്കാം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക. ഇനി പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്തു സവാളയും ഉപ്പും ചേർത്ത് നന്നായി വഴറ്റാം സവാള നന്നായി വഴന്നു വന്നാൽ മുളക് പേസ്റ്റും, കറിവേപ്പിലയും ചേർത്ത് കൊടുക്കണം അടുത്തതായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യണം, അടുത്തതായി ഫ്രൈ ചെയ്ത ചിക്കൻ ചെറിയ കഷണങ്ങളായി ക്രഷ് ചെയ്ത് ഇതിലേക്ക് ചേർക്കാം എല്ലാം നല്ലതുപോലെ യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക കുറച്ചു മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് വീണ്ടും നന്നായി കുഴച്ചതിന് ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇതിനെ ഒരു ഓവൽ ഷേപ്പിൽ ആക്കിയതിന് ശേഷം മുട്ടയുടെ വെള്ളയും കുരുമുളകുപൊടിയും ചേർത്ത മിക്സിൽ മുക്കി എടുക്കണം, ശേഷം ബ്രഡ് crumbs കോട്ട് ചെയ്ത് . എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം ഇങ്ങനെ ഫ്രൈ ചെയ്തെടുത്ത ബൺ നടുവിൽ നിന്നും കട്ട് ചെയ്യണം, ഒരു സൈഡ് വിട്ടു പോകാത്ത രീതിയിൽ വേണം മുറിച്ചെടുക്കാൻ, ഇനി ഇതിലേക്ക് മയോണൈസ് തേച്ചു കൊടുക്കുക, ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂടെ വെച്ച് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shaziz world

  • തട്ടുകടയിലെ ബീഫ് കറി

    തട്ടുകടയിലെ ബീഫ് കറി

    ബീഫ് കറി നമ്മൾ പലപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ആണെങ്കിലും തട്ടുകടയിൽ കിട്ടുന്ന ബീഫ് കറി ഒരു പ്രത്യേക രുചിയാണ് ,ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ആ രുചി രഹസ്യം എന്താണെന്ന് നോക്കാം.

    ഇതിനു വേണ്ട ചേരുവകൾ

    കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    മല്ലിപൊടി -മൂന്ന് ടേബിൾ സ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    കറുവാപ്പട്ട

    ഏലയ്ക്ക -മൂന്നെണ്ണം

    ഗ്രാമ്പൂ -നാലെണ്ണം

    പെരുംജീരകം -ഒരു ടീസ്പൂൺ

    കുരുമുളക് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -നാലെണ്ണം

    ഇഞ്ചി -ഒരു കഷണം

    ബീഫ് -അരക്കിലോ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒ-രു ടേബിൾസ്പൂൺ

    വറ്റൽമുളക് -4

    സവാള -2

    കറിവേപ്പില

    തക്കാളി-1

    പച്ചമുളക് -2

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു മിക്സി ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന മല്ലിപൊടി, കാശ്മീരി ചില്ലി, ജീരകം ,കുരുമുളക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി, എന്നിവ ചേർത്ത് കൊടുക്കുക ഇത് നല്ലപോലെ അരച്ചെടുക്കണം. ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് കൊടുത്തു വഴറ്റാം , ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റുക, അടുത്തതായി തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർത്തുകൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം ഇനി ബീഫ് ചേർത്ത് കൊടുക്കാം,ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് കുക്കർ മൂടിയതിനുശേഷം നല്ലതുപോലെ വേവിച്ചെടുക്കുക, പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് കറി ഒഴിച്ചു കൊടുക്കാം,തക്കാളി കൂടെ ചേർക്കാം, ഇതു നല്ല തിക്ക് ഗ്രേവി ആയി വരുന്നതുവരെ തിളപ്പിച്ചു വറ്റിച്ചെടുക്കണം, അവസാനമായി കറിവേപ്പിലയും പച്ചമുളകും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cute Circle

  • ദോശമാവ് പക്കാവട

    ദോശമാവ് പക്കാവട

    ദോശമാവ് ഉപയോഗിച്ച് നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ കിടിലൻ പലഹാരം തയ്യാറാക്കാം

    ഇത് തയ്യാറാക്കുന്ന വിധം

    ഒരു വെജിറ്റബിൾ ചോപ്പറിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില ,സവാള എന്നിവചേർത്ത് കൊടുത്തു നന്നായി ചോപ്പ് ചെയ്തെടുക്കാം, ഇതിനെ ദോശമാവിലേക്ക് ചേർത്തുകൊടുക്കാം, അല്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം അല്പം കായപ്പൊടി ചേർത്തു കൊടുക്കാം നന്നായി വീണ്ടും മിക്സ് ചെയ്യുക. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കണം നന്നായി ചൂടായി വന്നതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ സ്പൂൺ എടുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക രണ്ടുവശവും ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Grandmother Tips

  • ഉരുളക്കിഴങ്ങ് ,ബീഫ് സ്നാക്ക്

    ഉരുളക്കിഴങ്ങ് ,ബീഫ് സ്നാക്ക്

    ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു പലഹാരം.

    ഇത് തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടമാകും

    ആദ്യമായി ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കണം അതിനായി തൊലി കളഞ്ഞു കഴുകി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങി ലേക്ക് മൂന്നോ നാലോ ടൂത്ത് പിക്കുകൾ കുത്തി കൊടുക്കുക ഒരു പാനിൽ വെള്ളമെടുത്ത് അതിലേയ്ക്ക് ഈ ഉരുളക്കിഴങ്ങ് നിർത്തിവയ്ക്കുക, വെള്ളത്തിൽ മുട്ടാത്ത രീതിയിൽ വേണം നിർത്താൻ. ഇനി പാൻ മൂടി അതിനുശേഷം നന്നായി വേവിച്ചെടുക്കുക.

    ഇതിലേക്കുള്ള ഫില്ലിംഗ് റെഡിയാക്കാനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ,ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക , ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്ത് കൊടുത്ത് നന്നായി വഴറ്റി എടുക്കണം.ശേഷം തക്കാളിയും, ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്യാം അടുത്തതായി വേവിച്ചു ചെറിയ കഷണങ്ങളായി മുറിച്ച ബീഫ് ചേർത്ത് കൊടുക്കുക ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്യണം ,അടുത്തതായി കുരുമുളകു പൊടിയും, മുളകുപൊടിയും ,മഞ്ഞൾപൊടി ,മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം , അല്പം മീറ്റ് മസാലയും, ഗരംമസാലയും കൂടി ചേർക്കാം പൊടികളുടെ എല്ലാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനു ശേഷം മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് ഓഫ് ചെയ്യാം.

    വേവിച്ചെടുത്ത ഉരുള കിഴങ്ങ് ഒരു ബൗളിലേക്ക് ഇട്ടു കൊടുത്ത ഒരു പൊട്ടാറ്റോ മാഷെർ ഉപയോഗിച്ച് ഉടച്ചെടുക്കുക, ഇതിലേക്ക് ഉപ്പും, അരി പൊടിയും, കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്ത് അല്പം എണ്ണ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക.ഇതിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വെച്ച് പരത്തി ഫില്ലിംഗ് വച്ചു കൊടുക്കുക, ശേഷം ഇത് മടക്കി എടുക്കണം ഇത് ഒരു കോൺ ഷോപ്പിൽ ആക്കിയെടുക്കുക ഒരു പ്ലേറ്റിൽ ബ്രെഡ് crumbs എടുത്ത് അതിലേക്ക് വെളുത്ത എള്ള് ചേർത്ത് മിക്സ് ചെയ്യണം, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പൊട്ടറ്റോ ഫിൽസ് എടുത്തു മുട്ട മിക്സിൽ മുക്കിയതിനുശേഷം കോട്ട് ചെയ്ത് എടുക്കാം എല്ലാം ഇതുപോലെ ചെയ്തെടുക്കുക അവസാനമായി എണ്ണയിൽ ഇട്ട് നന്നായി വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • സവാള, നേന്ത്രപ്പഴം സ്നാക്ക്

    സവാള, നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴവും, സവാളയും ചേർത്ത് തയ്യാറാക്കിയ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അടിപൊളി സ്നാക്ക്

    റെസിപ്പി

    ഇത് തയ്യാറാക്കാനായി 5 നേന്ത്രപ്പഴം എടുത്തു ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം ആവിയിൽ നന്നായി പുഴുങ്ങിയെടുക്കുക, ശേഷം തൊലിയെല്ലാം കളഞ്ഞ് ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു അരച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. മറ്റൊരു ബൗളിലേക്ക് അഞ്ച് കോഴിമുട്ട ചേർത്ത് അല്പം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്തു കൊടുത്തു ഒപ്പം പൊടിയായി അരിഞ്ഞ ഒരു സവാളയും ഇതിലേക്ക് ചേർത്ത് കൊടുക്കാം വഴറ്റിയതിനു ശേഷം ഉണക്കമുന്തിരിയും,കശുവണ്ടി ചെറുതായി ക്രഷ് ചെയ്തതും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, ഇതിലേക്ക് മുട്ട മിക്സ് ചേർത്തുകൊടുക്കാം, ഇത് നന്നായി scramble ചെയ്യണം. പഞ്ചസാരയും, ഏലക്കായ പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഡ്രൈ ആയതിനു ശേഷം തീ ഓഫ് ചെയ്യാം. തയ്യാറാക്കിവെച്ചിരിക്കുന്ന നേന്ത്രപ്പഴം പേസ്റ്റ് ലേക്ക് അല്പം നെയ്യ് ചേർത്ത് കൊടുത്തു നന്നായി കുഴച്ചെടുക്കുക ശേഷം ചെറിയ ഉരുളകളാക്കി മാറ്റാം ഓരോ ഉരുളയെടുത്ത് കൈപ്പത്തിയിൽ വെച്ച് പരത്തി കൊടുക്കണം, ഇതിനു ഉള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് വെച്ച് ഉന്നക്കായ ഷാപ്പിൽ മടക്കി എടുക്കണം , എല്ലാം ഇതുപോലെ തയ്യാറാക്കിയതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക CHEF SHAMY

  • ചിക്കൻ ഫ്രൈഡ് റൈസ്

    ചിക്കൻ ഫ്രൈഡ് റൈസ്

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ ഫ്രൈഡ് റൈസ് ഈസിയായി തയ്യാറാക്കാം.

    ആദ്യം റൈസ് വേവിക്കണം അതിനായി വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പും അല്പം ഓയിലും ചേർത്ത് കൊടുക്കണം. 10 മിനിറ്റ് കുതിർത്ത 2 കപ്പ്‌ ബസുമതി അരി നന്നായി കഴുകിയതിനുശേഷം തിളച്ച വെള്ളത്തിലേക്ക് ഇട്ട് കൊടുക്കാം, അരി 90% വെന്തശേഷം ഊറ്റി മാറ്റി വെക്കാം.ഇതിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ച് ഒട്ടൽ മാറ്റി എടുക്കാം. ഇനി ഒരു പാനിലേക്ക് അൽപം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അല്പം കുരുമുളകു പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് 1 മുട്ട പൊട്ടിച്ച് ചേർത്തു കൊടുത്തു നന്നായി സ്ക്രാബിൾ ചെയ്തെടുക്കണം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വെക്കാം.

    വീണ്ടും എണ്ണ ഒഴിച്ച് പാൻ ചൂടാക്കിയതിനുശേഷം അല്പം ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് നന്നായി റോസ്റ് ചെയ്യാം, അടുത്തതായി ക്യാരറ്റും, ബീൻസും അരിഞ്ഞത് അരക്കപ്പ് വീതം ചേർത്ത് കൊടുക്കാം, ഒപ്പം എല്ലില്ലാത്ത ചെറിയ ചിക്കൻ കഷണങ്ങളും ചേർക്കണം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് വേവിച്ചെടുക്കണം, അടുത്തതായി ഒരു ടീസ്പൂൺ സോയാസോസ് ചേർത്ത് കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം, ഇനി വേവിച്ചുവെച്ച അരി ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, അവസാനമായി സ്ക്രാബിൾ ചെയ്ത മുട്ട കൂടി ചേർത്ത് മിക്സ് ചെയ്താൽ ടേസ്റ്റിയായ ചിക്കൻ ഫ്രൈഡ് റൈസ് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sruthis kitchen