മസാല ഇഡലി

സാധാരണ ഇഡ്ഢലി കഴിച്ചു മടുത്തവർ ഇനി മസാല ഇഡ്ഡലി ഉണ്ടാക്കി കഴിച്ചുനോക്കൂ.

ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും

തയ്യാറാക്കുന്ന വിധം

ആദ്യം മസാല റെഡി ആക്കണം,അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന 3 സവാള ചേർത്തു കൊടുക്കാം, അൽപം കറിവേപ്പിലയും, പച്ചമുളകും, ഉപ്പും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം, ഇനി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം ഒന്നു മിക്സ് ചെയ്തതിനു ശേഷം വേവിച്ചു ചെറിയ കഷണങ്ങളായി കട്ട് ചെയ്തിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർത്തുകൊടുക്കാം, അരടീസ്പൂൺ ഗരം മസാല ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക.ഇനി തീ ഓഫ് ചെയ്യാം.

ഒരു മിക്സി ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചുരണ്ടിയത് ചേർത്ത് കൊടുക്കാം, കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് തേങ്ങാപ്പാൽ എടുക്കുക. ഇനി ബാറ്റെർ റെഡിയാക്കാം, അതിനായി ഒരു മിക്സി ജാറിലേക്ക് മൈദയും, ഉപ്പും, ബേക്കിംഗ് സോഡയും, ഒരു മുട്ടയും, തേങ്ങാപ്പാലും ചേർത്ത് നന്നായി അടിച്ചു നല്ല ലൂസായ ബാറ്റെർ റെഡിയാക്കി എടുക്കാം. ഇനി ഇഡലി തട്ടെടുത്തു നന്നായി എണ്ണ പുരട്ടി കൊടുക്കുക, ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ അല്പം ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ചേർത്തു കൊടുക്കാം ,മുകളിലായി അല്പം കൂടി മാവൊഴിച്ച് കൊടുത്തതിനുശേഷം ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക,ഇനി ചൂടോടെ വിളമ്പാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക chinjies vlog