ചായക്കട വെട്ടു കേക്ക്

ചായക്കട പലഹാരങ്ങളോട് ഒരു പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്നവരാണ് മലയാളികൾ. ചായയോടൊപ്പം കഴിക്കാൻ എന്തെങ്കിലും നിർബന്ധം തന്നെ ആണ്.

ചായക്കട സ്പെഷ്യൽ വെട്ടു കേക്ക് വളരെ രുചികരമായൊരു വിഭവം ആണ്, ഇത് വീട്ടിൽ ഈസിയായി തയ്യാറാക്കാം.

ഇത് തയ്യാറാക്കാനായി നാല് മുട്ട ഒരു ബൗളിൽ പൊട്ടിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 6 ഏലക്കായ പൊടിച്ചതും ,ഒന്നര ഗ്ലാസ് പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക, അൽപം ബേക്കിംഗ് സോഡയും, ഉപ്പും കൂടെ ചേർത്ത് കൊടുത്തത് വീണ്ടും ഒന്നുകൂടി മിക്സ് ചെയ്യാം, ഇനി അൽപാൽപമായി മൈദ ചേർത്ത് കൊടുത്തു ഇളക്കി എടുക്കണം, ഒരു ടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് നല്ല സോഫ്റ്റ് മാവാക്കി കുഴച്ച് എടുക്കാം, ഇത് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം എടുത്തു വീണ്ടും നന്നായി കുഴച്ച് കട്ടിയായി പരത്തി എടുക്കണം, ശേഷം നീളത്തിൽ കട്ട് ചെയ്തു ചെറിയ സ്ക്വയർ ഷേപ്പിൽ മുറിച്ചെടുക്കാം, നടുവിൽ കട്ട് ചെയ്ത് കൊടുത്തു ഷേപ്പ് ചെയ്തു വയ്ക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KoOcHoOs WoRlD