Advertisement

വെറും 5 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ക്ഫാസ്റ്റ് ആയും snack ആയും കഴിക്കാൻ പറ്റിയ ഒരു റെസിപ്പി.

 

ഇത് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി, കടുക്, കറിവേപ്പില, പച്ചമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റുക, ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് 1/2 കപ്പ്‌ വെള്ളം ചേർത്തു കൊടുക്കാം ,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് തിളപ്പിക്കണം ശേഷം അര കപ്പ് റവ അല്പാല്പമായി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം, നല്ല മാവ് പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ഇതിലേക്ക് 2 പുഴുങ്ങിയ ഉരുളക്കിഴങ്ങും അര ടീസ്പൂൺ ചാട്ട് മസാലയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കുക, നന്നായി എണ്ണ പുരട്ടിയ ഒരു സർഫേസിൽ വച് മീഡിയം കട്ടിയായി പരത്തി എടുക്കണം, സൈഡ് കട്ട് ചെയ്തു മാറ്റി ചതുരാകൃതിയിൽ ആക്കി എടുക്കാം, ഇനി നീളത്തിലും കുറുകെയും മുറിച്ച് സ്ക്വയർ ഷേപ്പ് ഉള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഇത് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം. വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN