Blog

  • യെമെനി സുർബിയാൻ

    യെമെനി സുർബിയാൻ

    സൽക്കാരങ്ങളിലും ഇഫ്താർ വിരുന്നുകളിലും ഒക്കെ വിളമ്പുന്ന ഒരു സ്പെഷ്യൽ യെമെനി ഡിഷാണ് സുർബിയാൻ, ബിരിയാണി തയ്യാറാക്കുന്ന രീതി തന്നെയാണ് ഇതിനും ചില വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം,ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

    ആദ്യം ഒലിവോയിൽ ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കുക,ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്തെടുക്കണം ശേഷം പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം .ഇനി അരി വേവിക്കാം അതിനായി ഒരു വലിയ പാത്രത്തിൽ 3 ലിറ്റർ വെള്ളം തിളപ്പിക്കുക , ഇതിലേക്ക് മൂന്ന് കപ്പ് ബസുമതി റൈസ് അരമണിക്കൂർ കുതിർത്തെടുത്തു കഴുകിയതിനുശേഷം ചേർത്തുകൊടുക്കാം, കൂടെ കുറച്ച് സ്‌പൈസസും, ആവശ്യത്തിന് ഉപ്പും
    ഡ്രൈ ലമണും കൂടെ ചേർക്കാം. 80 ശതമാനം വെന്തതിനുശേഷം അരി വാർത്തെടുത്തു മാറ്റാം.

    നേരത്തെ ഫ്രൈ ചെയ്തു വെച്ച സവാള യിൽ നിന്നും കുറച്ചെടുത്ത് മിക്സി ജാറിൽ ചേർക്കുക, ഇതിലേക്ക് ചെറിയ കഷണം ഇഞ്ചി 20 വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കണം, ശേഷം ഇതൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ഇതിലേക്ക് ചേർത്തുകൊടുക്കാം, ഈ മസാല ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കണം, ഇതിലേക്ക് അല്പം കാശ്മീരി ചില്ലി പൗഡറും ,ആവശ്യത്തിന് ഉപ്പും ചേർക്കണം, ശേഷം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കാം.

    വീണ്ടും പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കണം, നന്നായി ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് കശുവണ്ടിയും മുന്തിരിയും ചേർത്ത് കൊടുത്തു റോസ്റ്റ് ചെയ്ത് എടുക്കണം, ഇതു മാറ്റിയതിനുശേഷം സ്പൈസസ് ചേർത്തുകൊടുക്കാം അതൊന്നു റോസ്റ്റ് ചെയ്തതിനു ശേഷം, സവാള ചേർക്കാം ഒന്ന് വഴറ്റിയതിനു ശേഷം ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർക്കാം, അടുത്തതായി തക്കാളി ചേർക്കാം . ഇതിലേക്ക് ഒരു ഡ്രൈ ലമൺ കൂടെ ചേർക്കണം അടുത്തതായി മസാല പൗഡർ ചേർക്കണം, അര ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ അറബിക് മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം,എരിവിന് അനുസരിച്ച് പച്ചമുളക് ചേർക്കാം, ഇതിലേക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുത്തു മസാല നന്നായി മിക്സ് ചെയ്തു വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കണം, വെന്തു വന്നതിനു ശേഷം ഇതിലേക്ക് മല്ലിയിലയും, 5 ചെറിയ ഉരുളങ്കിഴങ്ങും ചേർത്തു കൊടുക്കാം, ഒപ്പം ചിക്കൻ സ്റ്റോക്ക് കൂടി ചേർക്കാം നന്നായി മിക്സ് ചെയ്ത് ഗ്രേവി നന്നായി വറ്റി വരുന്നതുവരെ തിളപ്പിക്കണം, ഇതിനു മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന അരി പകുതിയോളം ചേർക്കാം അതിനുമുകളിലായി ഫ്രൈ ചെയ്തു വച്ച സവാളയും വറുത്തുവച്ചിരിക്കുന്ന കശുവണ്ടി, മുന്തിരി എന്നിവയും ചേർക്കാം വീണ്ടും റൈസ് ഇടുക,ഏറ്റവും മുകളിൽ ആയി വീണ്ടും വറുത്ത് വെച്ചിരിക്കുന്ന സവാള, കശുവണ്ടി, മുന്തിരി, മല്ലിയില പുതിനയില, കുങ്കുമപ്പൂവ്, ഓറഞ്ച് ബ്ലോസം വാട്ടർ എന്നിവ ചേർക്കാം ഇനി മൂടി വെച്ചതിനുശേഷം ചെറിയ തീയിൽ 15 മിനിറ്റ് വരെ ചൂടാക്കണം, ശേഷം തുറന്നു നന്നായി മിക്സ് ചെയ്ത് വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mahimas Cooking Class

  • റവ സ്നാക്ക്

    റവ സ്നാക്ക്

    ഒരു കപ്പ് റവയും ഒരു പിടി തേങ്ങ കൊണ്ട് ചായക്കൊപ്പം കഴിക്കാൻ രുചികരമായ നാലു മണി പലഹാരം.

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് റവ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുറച്ചു നാളികേരം ചുരണ്ടിയത് ചേർത്ത് കൊടുത്തു കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഒരു അല്പം ഉപ്പു കൂടി ചേർത്ത് കൊടുക്കാം. ഇനി ഒരു പാൻ ചൂടാക്കാൻ ആയി അടുപ്പിലേക്ക് വെച്ചു കൊടുക്കാം ഇതിലേക്ക് നെയ് ചേർത്ത് ചൂടാക്കുക കൂടെ മിക്സ് ചെയ്തു വച്ചിരിക്കുന്ന റവ ചേർത്ത് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കണം ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം,നന്നായി ഇളക്കി യോജിപ്പിച്ച് റവ വെന്ത് നല്ല ഒരു മാവിൻറെ പരുവം ആകുന്നതുവരെ ഇളക്കിക്കൊടുക്കണം, ശേഷം തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ചൂടു മാറിക്കഴിഞ്ഞാൽ കൈകൊണ്ട് കുഴച്ച് ഒന്നുകൂടെ സോഫ്റ്റ് ആക്കുക, ശേഷം അല്പാല്പമായി എടുത്ത് ഇഷ്ടമുള്ള ഷേപ്പ് ആക്കി എടുക്കാം, ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vadakkini Vlog

  • കിച്ചൻ ടിപ്സ്

    കിച്ചൻ ടിപ്സ്

    വീട്ടമ്മമാർക്ക് അടുക്കള ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന കുറച്ച് കിച്ചൻ ടിപ്സ്.

    മുട്ട പുഴുങ്ങുമ്പോൾ ധാരാളമായി ഗ്യാസ് ചിലവാകാറുണ്ട് മുട്ട നന്നായി വെന്തു കിട്ടണമെങ്കിൽ ഒരുപാട് നേരം തിളപ്പിക്കേണ്ടത് അത്യാവശ്യമാണ്, അതിനായി ഒരു മൺചട്ടി ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസ് ചെലവാകുന്നത് ലാഭിക്കാൻ സാധിക്കും, മൺചട്ടിയിൽ മുട്ട ചേർത്ത് കൊടുത്തു നന്നായി തിളയ്ക്കുമ്പോൾ ഒരു പാത്രം കൊണ്ട് മൂടി വെച്ചു തീ ഓഫ് ചെയ്യാം, മൺചട്ടിയുടെ ചൂടിൽ ഇരുന്നു മുട്ട നന്നായി വെന്തു കിട്ടും അതുപോലെതന്നെ ചെറുചൂടോടുകൂടി തന്നെ തൊലി കളയുകയാണെങ്കിൽ എളുപ്പത്തിൽ കളഞ്ഞു എടുക്കാനും സാധിക്കും.

    യൂട്യൂബ് നോക്കി ആണ് ഇപ്പോൾ അറിയാത്ത വിഭവങ്ങൾ നമ്മൾ പാചകം ചെയ്യാറ്, പക്ഷേ മൊബൈൽഫോൺ കിച്ചൻ സ്ലാബിൽ വയ്ക്കുന്നത് കുറച്ചു റിസ്ക് ആണ്, ഒരു പ്ലാസ്റ്റിക് റാപ് കവർ ചെയ്തു വയ്ക്കുകയാണെങ്കിൽ സേഫ് ആയി വയ്ക്കാൻ സാധിക്കും വെള്ളം ആവുകയുമില്ല.

    അടുക്കളയിൽ പച്ചക്കറി അരിയാനും അതുപോലെ മീൻ നന്നാക്കാൻ ഒക്കെ നമ്മൾക്ക് കത്രിക ഉപയോഗിക്കാറുണ്ട് ഇതിന്റെ മൂർച്ച പെട്ടെന്ന് പോയതായി തോന്നുകയാണെങ്കിൽ കുറിച്ച് അലുമിനിയം ഫോയിൽ പേപ്പർ എടുത്തു കത്രിക ഉപയോഗിച്ച് ചെറുതായി മുറിച്ചാൽ മതി കത്രിക മൂർച്ച തിരിച്ചു വന്നോലും. അതുപോലെതന്നെ കുറച്ച് അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് മിക്സി ജാറിൽ ഇട്ടു കറക്കിയാൽ മിക്സിയുടെ ബ്ലേഡ് മൂർച്ച കൂട്ടാം

    പൊടിയുപ്പി നോടൊപ്പം അല്പം അരിമണികൾ കൂടി ചേർക്കുകയാണെങ്കിൽ ഉപ്പ് കട്ടകെട്ടാതെ ഒരുപാട് നാൾ ഇരിക്കും ഇതുപോലെ ഉപകാരപ്രദമായ ടിപ്പു കൾക്കായി ഈ വീഡിയോ മുഴുവനായി കാണുക.

    ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Ramshi’s tips book

  • പച്ചരി കുതിർക്കാതെ അപ്പം

    പച്ചരി കുതിർക്കാതെ അപ്പം

    പച്ചരി കുതിർക്കാതെ അരച്ചെടുത്ത് തയ്യാറാക്കിയ അപ്പം. ഏതു നേരത്തും കഴിക്കാൻ സൂപ്പർ.

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കഴുകിയെടുത്ത് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കുക. ഇത് 10 മിനിറ്റ് നേരം മാറ്റിവയ്ക്കണം, ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു അരി ചേർത്ത് കൊടുക്കാം, ഇത് നന്നായി ചൂടായി കിട്ടുന്നതുവരെ വറുത്തെടുക്കണം, ശേഷം മിക്സി ജാറിലേക്ക് ചേർത്ത് നന്നായി പൊടിച്ച് എടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, കൂടെ ആവശ്യത്തിന് ഉപ്പും ചേർക്കാം, ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്തു പതിയെ മിക്സ് ചെയ്യുക, മീഡിയം കട്ടിയായ ബാറ്റർ റെഡിയാക്കി മാറ്റി വെക്കാം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം ഒന്നിളക്കി കൊടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള,തക്കാളി ,പച്ചമുളക് , കാരറ്റ് മല്ലിയില എന്നിവ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം. ഒരുപാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിന് മുകളിലേക്ക് ഒരു പരന്ന അരിപ്പ പത്രം വച്ച് കൊടുക്കുക, അല്പം എണ്ണ പുരട്ടിയതിന് ശേഷം മാവ് ഒഴിച്ചു പരത്തി കൊടുക്കുക , രണ്ടു ഭാഗവും നന്നായി വേവിക്കാം, ശേഷം ൪ ആയി മുറിച്ചു പ്ലേറ്റ് ലേക്ക് മാറ്റാം. ഒരു പാനിൽ എന്ന ചൂടാക്കി കടുക് പൊട്ടിക്കാം, ഇതിലേക്ക് വെളുത്ത എള്ളും , മുളക് പൊടിയും ചേർത്ത് ഒന്ന് ചൂടാക്കണം , ശേഷം തയ്യാറാക്കിയ അപ്പ കഷ്ണങ്ങൾ ചേർത്ത് കോട്ട് ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ചിരട്ട അപ്പം

    ചിരട്ട അപ്പം

    തേങ്ങാ ചിരവി കഴിഞ്ഞാൽ ബാക്കിയാവുന്ന ചിരട്ട നമ്മൾ വലിച്ചെറിയാറാണ് പതിവ് , ചിരട്ടയിൽ പാകം ചെയ്ത് കഴിക്കുന്നത് ഹെൽത്തി ആണ് , ചിരട്ടയിൽ തയ്യാറാക്കിയ ഒരു ഹെൽത്തി അപ്പത്തിന്റെ റെസിപ്പി.

    ഇത് തയ്യാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കുതിർത്തതിനു ശേഷം മിക്സി ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കാം, രണ്ടു ടേബിൾസ്പൂൺ കപ്പലണ്ടിയും, രണ്ട് ടേബിൾസ്പൂൺ കശുവണ്ടിയും പൊടിച്ചെടുത്തു മാറ്റാം, 2 കപ്പ് തേങ്ങ ഒരു മിക്സി ജാർ ഇട്ട് ഒന്ന് ക്രഷ് മാറ്റണം. ഇനി ഒരു പാനിലേക്ക് ഒന്നേകാൽ കപ്പ് ശർക്കര ഉരുക്കിയത് ഒഴിച്ച് കൊടുക്കാം, ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് നന്നായി വെള്ളം വറ്റി വരുന്ന വരെ ചൂടാക്കി എടുക്കണം, ഒന്നു തണുത്തതിനു ശേഷം അരി മാവിലേക്ക് ഇത് ചേർക്കാം കൂടെ ഉപ്പും, ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കണം നന്നായി യോജിപ്പിച്ചതിനുശേഷം പൊടിച്ചുവെച്ച കപ്പലണ്ടിയും, കശുവണ്ടിയും ചേർക്കാം ഇനി ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിലേക്ക് ചിരട്ട വെച്ചു കൊടുക്കാം.ചിരട്ടയിൽ നന്നായി നെയ്യ് പുരട്ടി മുകളിൽ ഒരു ചെറിയ കഷണം വാഴയില വച്ച് കൊടുക്കാം ഇനി മുക്കാൽ ഭാഗത്തോളം തയ്യാറാക്കിവെച്ചിരിക്കുന്ന ബാറ്റർ നിറയ്ക്കണം ശേഷം പാൻ മൂടി 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • എഗ്ഗ് ചീസ് ഓംലെറ്റ്

    എഗ്ഗ് ചീസ് ഓംലെറ്റ്

    മുട്ടയും , ചീസും ചേർത്ത് വെറും 3 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ്.

    ഇത് തയ്യാറാക്കാനായി ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചു ചേർക്കുക , ഇതിലേക്ക് ഉപ്പ് , സ്പ്രിങ് ഒണിയൻ ചോപ് ചെയ്തത് ,ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് കൊടുക്കുക , ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയ ശേഷം മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക , ഒരു സൈഡ് നന്നായി വേവിച്ചു തിരിച്ചു ഇട്ടുകൊടുക്കാം , നന്നായി വേവിച്ചെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AJ Cooking

  • പൊട്ടറ്റോ ,ചീസ് സ്നാക്ക്

    പൊട്ടറ്റോ ,ചീസ് സ്നാക്ക്

    ഉരുളക്കിഴങ്ങും, ചീസും ഉണ്ടെങ്കിൽ നാവിൽ കൊതി നിറയ്ക്കുന്ന ഈ പലഹാരം തയ്യാറാക്കി നോക്കൂ.

    ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ് -300 ഗ്രാം

    മല്ലിയില

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ഉപ്പ് -കാൽ ടീസ്പൂൺ

    കോൺ സ്റ്റാർച്ച് -രണ്ട് ടേബിൾസ്പൂൺ

    മൊസാറല്ല ചീസ് -100 ഗ്രാം

    മൈദ

    മുട്ട -ഒന്ന്

    ബ്രെഡ് crumbs -200ഗ്രാം

    ആദ്യം തൊലികളഞ്ഞ് എടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാനിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക, ശേഷം വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കാം ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് ഇത് നന്നായി ഉടച്ച് എടുക്കണം, ശേഷം മല്ലിയില അരിഞ്ഞതും, കുരുമുളകു പൊടി, ഉപ്പ്, എന്നിവയും കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക ,അടുത്തതായി കോൺഫ്ലോർ ചേർത്തു കൊടുക്കാം, വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം ഇതിൽ നിന്നും അൽപം കയ്യിലെടുത്തു പരത്തി നടുവിൽ ചീസ് കഷണങ്ങൾ വച്ചുകൊടുത്തു എല്ലാ ഭാഗത്തുനിന്നും മടക്കി സിലിണ്ടർ ഷേപ്പിൽ ആക്കി എടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കി വെച്ചതിനുശേഷം മൈദയിൽ ഒന്ന് കോട്ട് ചെയ്തെടുക്കണം ശേഷം മുട്ട മിക്സിൽ മുക്കാം , ബ്രഡ് ക്രമ്ബ്‌സ് കൂടെ കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking