Blog

  • വെണ്ടയ്ക്ക മസാല കറി

    വെണ്ടയ്ക്ക മസാല കറി

    ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, ചെറിയ ഒരു വഴുവഴുപ്പുള്ളതുകൊണ്ട് അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറി കൂടിയാണ് ഇത്, സാമ്പാറിലും മറ്റും ഒക്കെ ചേർത്ത് കഴിക്കും എങ്കിലും മാറ്റിവയ്ക്കാർ ആണ് പതിവ്, ധാരാളം ഫൈബർ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് നല്ല ദഹനത്തിനും ശോധനയ്ക്കും സഹായിക്കും, എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു വെണ്ടയ്ക്ക മസാല തയ്യാറാക്കാം.ചോറിനൊപ്പം പലഹാരത്തിന് ഒപ്പം ഒക്കെ കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ് ഇത്.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് വെണ്ടയ്ക്ക കഷണങ്ങൾ ചേർത്ത് കൊടുത്തു വഴറ്റിയെടുക്കണം.വെണ്ടയ്ക്ക നന്നായി വാടി വന്നുകഴിഞ്ഞാൽ പാനലിൽനിന്നും മാറ്റാം, ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുത്തു വഴറ്റിയെടുക്കുക, ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു തക്കാളി മിക്സിയിൽ അടിച്ചത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് നന്നായി ഇളക്കി യോജിപ്പിക്കണം അടുത്തതായി ഒരു ടേബിൾസ്പൂൺ വീതം മുളകുപൊടിയും മല്ലിപ്പൊടിയും , അറ ടീസ്പൂൺ വീതം ജീരകപ്പൊടിയും മഞ്ഞൾപൊടിയും ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം, പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റണം, ഇനി അൽപം വെള്ളം ചേർത്ത് കൊടുത്തു തിളപ്പിച്ച് എടുക്കണം നന്നായി വറ്റി വരുമ്പോൾ അരക്കപ്പ് തൈര് ഇതിലേക്ക് ചേർക്കാം.നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം തിളയ്ക്കാൻ വയ്ക്കുക വറ്റി വന്നുകഴിഞ്ഞാൽ വെണ്ടയ്ക്ക ചേർത്തു കൊടുക്കാം, എല്ലാംകൂടി യോജിപ്പിച്ചതിനുശേഷം എണ്ണ തെളിയുന്നതുവരെ തിളപ്പിക്കണം ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക IF HUNGRY THEN COOK!

  • വെജിറ്റബിൾ ചപ്പാത്തി

    വെജിറ്റബിൾ ചപ്പാത്തി

    തിരക്കുപിടിച്ച ദിവസങ്ങളിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി,കഴിക്കാൻ കറിയും വേണ്ട

    ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് കാൽക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ,കാൽകപ്പ് സവാള, കാൽക്കപ്പ് ക്യാപ്സിക്കം, ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി ,കാൽ ടീസ്പൂൺ ഒറിഗാനോ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഇനി ചപ്പാത്തി മാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി നല്ല നൈസ് ആയി പരത്തി എടുക്കണം, ഇതിനു മുകളിലേക്ക് സോസ് തേച്ചു കൊടുത്തു നടുവിലായി ഫില്ലിങ് വെച്ചു കൊടുക്കാം, രണ്ടു സൈഡിൽ നിന്നും മടക്കിയതിനുശേഷം പാനിൽ ചുട്ടെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Badi Base

  • സ്പോഞ്ചി ബൺ

    സ്പോഞ്ചി ബൺ

    ഓവൻ ഇല്ലാതെ പാനിൽ തയ്യാറാക്കിയ സ്പോഞ്ചി റൊട്ടി

    ഇതു തയ്യാറാക്കാനായി ഒരു കപ്പ് മൈദ ഒരു ഫുഡ് പ്രോസസർലേക്ക് ചേർത്തു കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, അല്പം പഞ്ചസാരയും, ഒപ്പം ഡ്രൈ ഈസ്റ്റും ചേർത്തു കൊടുത്തു നന്നായി ഒന്നു ബ്ലൻഡ് ചെയ്യുക ശേഷം നാല് ടേബിൾ സ്പൂൺ ഓയിൽ ഇതിലേക്കൊഴിച്ച് വീണ്ടും ബ്ലൻഡ് ചെയ്യണം, ഒന്നേകാൽ കപ്പ് ചെറുചൂടുവെള്ളം കൂടെ ഒഴിച്ച് വീണ്ടും അടിച്ചു നല്ല സോഫ്റ്റ് മാവ് ആകുന്നതുവരെ ബ്ലൻഡ് ചെയ്തുകൊണ്ടിരിക്കണം, ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക, കൈകൊണ്ട് ഒന്നുകൂടി കുഴച്ച് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം.ശേഷം എടുത്തു ഒന്നുകൂടി കുഴച്ചതിനു ശേഷം വലിയ ബോളുകൾ ആയി മുറിക്കാം, ഓരോ ബോളും കയ്യിലെടുത്ത് ഉള്ളിലേക്ക് മടക്കി ഷേപ്പ് ചെയ്തു പാനിൽ നിരത്തി വച്ചു കൊടുക്കുക, പാൻ മൂടി ശേഷം ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കാം, ശേഷം പാൻ തുറന്ന് മുകളിൽ എണ്ണ ബ്രഷ് ചെയ്തു കൊടുക്കാം, വീണ്ടും പാൻ മൂടി ബുക്ക് ചെയ്യാം 20 മിനിറ്റിനു ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിയതിനു ശേഷം വീണ്ടും പാനിലേക്ക് തിരിച്ച് ഇട്ടുകൊടുക്കാം, 10 മിനിറ്റ് കൂടി ചെറുചൂടിൽ വേവിച്ചതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റിയെടുത്തു മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruby Ka Kitchen

  • അഫ്ഗാനി ഓംലെറ്റ്

    അഫ്ഗാനി ഓംലെറ്റ്

    രുചികരമായ അഫ്ഗാനി ഓംലെറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    ഏതു നേരത്തും കഴിക്കാവുന്ന ഈസി ആയി തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്

    ഇതു തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽകപ്പ് എണ്ണ ചേർത്ത് കൊടുത്തു ചൂടാക്കുക,ഇതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കണം, രണ്ട് മിനിറ്റിനു ശേഷം അരക്കപ്പ് സവാള ചെറുതായി അരിഞ്ഞത് ചേർക്കാം, ഇത് രണ്ട് മിനിറ്റോളം വഴറ്റണം , ശേഷം ഒരു കപ്പ് തക്കാളി അരിഞ്ഞത് ചേർത്തുകൊടുക്കാം, കൂടെ ഉപ്പും,കുരുമുളക് പൊടിയും കൂടെ ചേർത്തുകൊടുക്കാം, എല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം പാൻ മൂടിവെച്ച് നന്നായി സോഫ്റ്റായി വരുന്നതുവരെ വേവിക്കുക,
    ശേഷം പാൻ തുറന്ന് മസാലകൾ എല്ലായിടത്തും ഒരുപോലെ പരത്തി വെച്ചതിനുശേഷം ഇതിനു മുകളിലേക്ക് അഞ്ച് മുട്ടകൾ പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, പച്ചമുളകും കുരുമുളകുപൊടിയും ചേർത്ത് കൊടുക്കണം ശേഷം പാൻ മൂടിവെച്ച് വീണ്ടും ചെറിയ തീയിൽ നന്നായി വേവിക്കണം ഇനി മുറിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ചിക്കൻ ഹാൻഡി

    ചിക്കൻ ഹാൻഡി

    ചിക്കൻ ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്, എങ്കിലും കറി ആയിത്തന്നെ കഴിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടാവും, അങ്ങനെയുള്ളവർക്ക് തയ്യാറാക്കി നോക്കാൻ പറ്റിയ വ്യത്യസ്തമായ ഒരു ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇത്, മൺചട്ടിയിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത്.

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു കിലോ ചിക്കൻ ഒരു മിക്സിങ് ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺനാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, കുറച്ചു കാശ്മീരി ചില്ലി പൗഡർ ,അര കപ്പ് തൈര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു ഒരു സൈഡിലേക്ക് മാറ്റി വെക്കാം. അടുത്തതായി ഒരു ഗ്രേവി തയ്യാറാക്കണം, അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ജീരകം ചേർത്തു കൊടുത്ത് റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർക്കാം നല്ലതുപോലെ വഴറ്റി ഗോൾഡൻ ബ്രൗൺ നിറം ആയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് 2 മിനിറ്റ് മിക്സ് ചെയ്ത് കൊടുക്കണം, അടുത്തതായി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം ,ഇത് നല്ലതുപോലെ മിക്സ് ചെയ്തു മസാലയിൽ നിന്നും എണ്ണ വിട്ടു വരുന്നത് വരെ കുക്ക് ചെയ്യണം,അടുത്തതായി തക്കാളിയും, ഉപ്പും, മല്ലിയിലയും ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു തിക്ക് ആക്കി എടുക്കണം, ഇത് ചൂടാറിയതിനു ശേഷം നന്നായി അരച്ച് പേസ്റ്റാക്കുക.

    ഒരു മൺകലം അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കിയതിനുശേഷം മസാലകൾ ചേർത്തുകൊടുക്കാം കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും, സവാളയും ചേർത്ത് നന്നായി വഴറ്റി ഗോൾഡൻ ബ്രൗൺ നിറം ആക്കണം ശേഷം കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ചിക്കൻ ചേർത്തു കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം നേരത്തെ അരച്ചുവെച്ചിരിക്കുന്ന പേസ്റ്റ് ചേർത്തു കൊടുക്കാം, ഇത് തിളച്ചു വന്നാൽ പാത്രം മൂടി നന്നായി സീൽ ചെയ്യണം 20 മിനിട്ടിനു ശേഷം പാത്രം തുറന്ന് തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Your Food Lab

  • ഉരുളക്കിഴങ്ങ് മസാല

    ഉരുളക്കിഴങ്ങ് മസാല

    ദോശ ,ചപ്പാത്തി, അപ്പം ,ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ഉരുളകിഴങ് മസാല.

    ആദ്യം ഉരുളക്കിഴങ്ങും, സവാളയും ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ കടുക് ചേർത്തു കൊടുക്കാം നന്നായി പൊട്ടുമ്പോൾ കറിവേപ്പിലയും, വറ്റൽമുളകും ചേർക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം ഇഞ്ചിയും, പച്ചമുളകും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം നന്നായി വഴറ്റിയതിനു ശേഷം പെരുംജീരകം ചേർത്തു കൊടുക്കാം അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ഇതിലേക്ക് ചേർത്ത് കൊടുക്കണം,നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അല്പം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം, നന്നായി തിളപ്പിച്ചു വറ്റിച്ചെടുക്കണം, ഒപ്പം ഒരു തവി ഉപയോഗിച്ച് ഉരുളകിഴങ്ങ് ഉടച്ചു കൊടുക്കാം നന്നായി വറ്റി വന്നാൽ തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simply cooking Vlogs

  • ഉരുളക്കിഴങ്ങ് ബോൾസ്

    ഉരുളക്കിഴങ്ങ് ബോൾസ്

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് 5 മിനിറ്റ് കൊണ്ട് ഈവനിംഗ് സ്നാക്ക് റെഡിയാക്കി എടുക്കാം.

    ആദ്യം ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് ഉരുളക്കിഴങ്ങ് കഷണങ്ങളും, ഒരു സവാള അരിഞ്ഞതും രണ്ട് പച്ചമുളകും ചേർത്ത് കൊടുക്കുക, ഇത് നല്ലതുപോലെ അരച്ചെടുക്കണം ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ മുളക് ചതച്ചതും, മല്ലിയിലയും അല്പം മല്ലി ചതച്ചതും, അരച്ച് വെച്ച സവാള പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യണം, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം, അല്പം ഓയിലും , ജിഞ്ചർ ഗാർലിക് പേസ്റ്റും ചേർക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു പാനിലേക്ക് ചേർത്ത് ചെറിയ തീയിൽ വച്ച് വേവിച്ച് നല്ല കട്ടിയാക്കി എടുക്കാം
    ചൂടാറിയതിനു ശേഷം ചെറിയ ചെറിയ ബോൾസ് ആക്കി മാറ്റണം എല്ലാം തയ്യാറാക്കി, ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Badi Base