ഓവൻ ഇല്ലാതെ തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റായ ഒരു ബ്രെഡ് റെസിപ്പി
ഇതിനു വേണ്ട ചേരുവകൾ
ചെറു ചൂടു വെള്ളം- 150 മില്ലി
ചെറുചൂടുള്ള പാൽ -150 മില്ലി
ഇൻസ്റ്റൻഡ് ഡ്രൈ യീസ്റ്റ് -5 ഗ്രാം
പഞ്ചസാര -10 ഗ്രാം
മൈദ -420 ഗ്രാം
ഉപ്പ് -15 ഗ്രാം
ബട്ടർ -30 ഗ്രാം
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിലേക്ക് പാലും, വെള്ളവും, യീസ്റ്റും , പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ഇതിലേക്ക് മൈദ ചേർത്തുകൊടുക്കാം ,കൂടെ തന്നെ ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, ഇതു നന്നായി കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം,ഇത് നന്നായി മൂടിയതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ഡബിൾ സൈസ് ആകുമ്പോൾ പുറത്തെടുത്ത് ഒന്നുകൂടി നന്നായി കുഴച്ചെടുക്കണം, ശേഷം ആറ് കഷണങ്ങളായി മുറിക്കാം, ഉള്ളിലേക്ക് മടക്കി ബോളുകൾ ആക്കി എടുത്ത് , ഇതിനെ മീഡിയം കട്ടിയിൽ ചെറിയ റൗണ്ടിൽ പരത്തി എടുക്കണം, ഇത് ചൂടായ പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം, ഒരു ബൗളിൽ ബട്ടർ ഉരുക്കി എടുക്കുക, ഇതിലേക്ക് മല്ലിയില കൂടി ഇട്ടു മിക്സ് ചെയ്തു ബ്രെഡിന് മുകളിൽ ബ്രഷ് ചെയ്തു കൊടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dream Cooking 드림쿠킹
ബ്രെഡ് ഉപയോഗിച്ച് തയ്യാറാക്കിയ ആരെയും കൊതിപ്പിക്കുന്ന ഒരു റെസിപ്പി
ഇതിനായി വേണ്ട ചേരുവകൾ
ബ്രഡ് സ്ലൈസ് -പത്തെണ്ണം
പഞ്ചസാര -ഒന്നര കപ്പ്
വെള്ളം -മുക്കാൽ കപ്പ്
പാൽ -2 കപ്പ്
ഏലക്കായ -അര ടീസ്പൂൺ
kewra വാട്ടർ -ഒരു ടീസ്പൂൺ
ഫുഡ് കളർ
ഡ്രൈ ഫ്രൂട്ട്സ്
khoya / mawa – ഒരു പാൽ ഉൽപ്പന്നം-250 gm
ഏലക്കായ പൊടി
ഫുഡ് കളർ
ഇതു തയ്യാറാക്കാനായി ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനു ശേഷം ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുക്കുക, ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു മാറ്റാം. ഇനി ഷുഗർ സിറപ്പ് തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ചെടുക്കുക, നന്നായി തിളച്ചു വന്നാൽ അതിൽ നിന്നും കാൽക്കപ്പ് എടുത്ത് മാറ്റാം, ശേഷം തീ ഓഫ് ചെയ്യണം ഇനി ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം, കൂടെ ഏലക്കായ പൊടിയും kewra വാട്ടറും, ഫുഡ് കളറും ചേർക്കാം ഇതു നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഇനി മറ്റൊരു പാനിലേക്ക് khoya ചേർത്തുകൊടുക്കാം ഇതിലേക്ക് മാറ്റിവെച്ച ഷുഗർ സിറപ്പും, ഫുഡ് കളറും, ഏലക്കായ പൊടിയും ചേർത്ത് ചൂടാക്കി എടുക്കുക, നല്ല ക്രീമി ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു പരന്ന പാനിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച ബ്രെഡ് നിരത്തിവെച്ച് കൊടുക്കുക ഇതിനു മുകളിലേക്ക് ഷുഗർ സിറപ്പും, പാലും മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കാം,പാൻ നന്നായി ചൂടാക്കി പാൽ ബ്രെഡ്ലേക്ക് പിടിച്ചു വരുമ്പോൾ, ഇതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന khoya ക്രീം അപ്ലൈ ചെയ്തു കൊടുക്കണം, ഇതിനു മുകളിലേക്ക് ഡ്രൈഫ്രൂട്ട്സ് കൂടി ഇട്ടു കൊടുക്കാം ,ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കാം ശേഷം ഇത് മുറിച്ചെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
സ്കൂൾ തുറന്നു കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങി അവർക്ക് സ്കൂളിൽ ലഞ്ച് ബോക്സ് കൊടുത്തു വിടുമ്പോൾ എന്താണ് തയ്യാറാക്കേണ്ടത് എന്ന കൺഫ്യൂഷൻ ആണ് എപ്പോഴും വീട്ടമ്മമാർക്ക്, ലഞ്ച് ബോക്സ് തുറക്കുമ്പോൾ അവർക്കിഷ്ടമുള്ളത് കണ്ടില്ലെങ്കിൽ അവർ കഴിക്കില്ല, ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയി 5 വ്യത്യസ്ത തരം റെസിപ്പികൾ.
ആദ്യത്തെ റെസിപ്പി ഒരു വെജ് pulao ആണ്
ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക.അതിലേക്ക് കുറച്ച് സ്പൈസസ് ചേർത്ത് കൊടുക്കണം, രണ്ട് പച്ചമുളകും ചേർത്ത് ഒന്ന് വഴറ്റിയതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ക്യാരറ്റും, ബീൻസും ചേർത്തു കൊടുക്കാം, ഉപ്പും കൂടെ ചേർത്ത് വഴറ്റിയതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കാം, അല്പം ഗരം മസാലയും, നെയ്യും കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. ഈ പുലാവിന് ഒപ്പം ,കുക്കിസും, ഡേട്സും, ബദാമും ഒക്കെ വെച്ചു കൊടുക്കുകയാണെങ്കിൽ കുട്ടികൾ ഇഷ്ടത്തോടെ കഴിച്ചോളും .
അടുത്ത റെസിപ്പി വൈറ്റ് സോസ് പാസ്ത ആണ്, ഒരു പാൻ അടുപ്പിൽ വച്ച് അല്പം എണ്ണ ഒഴിച്ച് ചൂടാക്കണം എണ്ണ നന്നായി ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് വഴറ്റാം , ഒന്നര ടീസ്പൂൺ മൈദ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ഇതിലേക്ക് ഒരു ഗ്ലാസ് പാൽ ഒഴിച്ചു കൊടുക്കാം, ആവശ്യത്തിന് ഉപ്പും അൽപ്പം കുരുമുളകു പൊടിയും, മുളക് ചതച്ചതും ചേർത്ത് കൊടുത്തത് സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി വന്നാൽ വേവിച്ചുവച്ചിരിക്കുന്ന പാസ്ത ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ലഞ്ച് ബോക്സിൽ ഇതിനോടൊപ്പം ഫ്രൂട്ട്സും, ചിക്കൻ ഫ്രൈ എന്നിവയെല്ലാം വെച്ചു കൊടുക്കാം.
അടുത്ത റെസിപ്പി എഗ്ഗ് ക്യാബേജ് റൈസ്, ആദ്യം മൂന്നു മുട്ട സ്ക്രാബിൾ ചെയ്തെടുത്തു മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കണം, ചൂടായി വരുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി റോസ്റ്റ് ചെയ്യണം, അടുത്തതായി കാബേജ് ഗ്രേറ്റ് ചെയ്തത് ചേർത്ത് നന്നായി വഴറ്റാം , അല്പം ഉപ്പും, കുരുമുളകുപൊടിയും കൂടി ചേർക്കണം ഇതിലേക്ക് scramble ചെയ്ത മുട്ടയും വേവിച്ചു വെച്ചിരിക്കുന്ന അരിയും ചേർത്ത് നന്നായി മിക്സ് ചെയ്താൽ റൈസ് റെഡി.
അടുത്തത് സോസേജ് ഉപയോഗിച്ച് തയ്യാറാക്കുന്നതാണ്, ഇതിനായി സോസേജ് ഫ്രൈ ചെയ്തെടുക്കണം, ശേഷം ക്യാരറ്റ് കൂടെ ചേർത്ത് ലഞ്ച് ബോക്സിലേക്ക് വെച്ചു കൊടുക്കാം, ഒപ്പം ബിസ്ക്കറ്റും ഇഷ്ടമുള്ള ഫ്രൂട്സും വയ്ക്കാം.
അടുത്ത റെസിപ്പി ഒരു ബ്രെഡ് ടോസ്റ്റ് ആണ്, ബട്ടർ തേച്ച് ബ്രെഡ് നന്നായി ടോസ്റ്റ് ചെയ്തതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ലഞ്ച് ബോക്സിൽ വയ്ക്കാം, കൂടെ പുഴുങ്ങിയ മുട്ടയും, ഫ്രൂട്ട്സും വച്ച് കൊടുക്കാം.
അടുത്ത റെസിപ്പി സോസേജ് മക്രോണി ആണ്, ഇത് തയ്യാറാക്കാനായി സവാള ,ക്യാപ്സിക്കം, തക്കാളി ,പച്ചമുളക് വെളുത്തുള്ളി എന്നിവ നല്ലതുപോലെ വഴറ്റുക കൂടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ കൂടി ചേർക്കണം,നന്നായി വഴന്നു വന്നുകഴിഞ്ഞാൽ സോസേജ് ചെറിയ കഷണങ്ങളായി മുറിച്ച് ചേർക്കാം ഇത് മസാലയുമായി മിക്സ് ആയി കഴിഞ്ഞാൽ വേവിച്ചു വച്ചിരിക്കുന്ന മക്രോണി ചേർക്കാം, മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ലഞ്ച് ബോക്സിൽ ഇതിനോടൊപ്പം ഫ്രൂട്ട്സും ബിസ്ക്കറ്റും വെച്ചു കൊടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mom’s-daybook by Mumthas Rayis
പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി നമ്മൾ വലിച്ചെറിയാറാണ് പതിവ് ,പഴത്തെ പോലെതന്നെ ഏറെ ഗുണങ്ങൾ അടങ്ങിയതാണ് പഴത്തൊലിയും, അതുകൊണ്ട് ഇനി മുതൽ പഴം കഴിക്കുമ്പോൾ പഴത്തൊലി വലിച്ചെറിയേണ്ട ഇത് ഉപയോഗിച്ചു രുചികരമായ ഒരു വിഭവം തയ്യാറാക്കാം.
ഇത് തയ്യാറാക്കാനായി 3 പഴം ആണ് എടുക്കേണ്ടത്, പഴം നന്നായി കഴുകിയതിനുശേഷം തൊലി നന്നായി തുടച്ചെടുക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം തൊലിയും ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക.ഇനി ഒരു പാൻ അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ചു കൊടുക്കാം, ഇതിലേക്ക് ആദ്യം കശുവണ്ടി ചേർക്കുക, റോസ്റ്റ് ചെയ്തതിനുശേഷം മുന്തിരി ചേർക്കാം, രണ്ടും നന്നായി റോസ്റ്റ് ചെയ്തതിനുശേഷം മുറിച്ചുവെച്ച പഴം ഇതിലേക്ക് ചേർക്കാം, നന്നായി വഴറ്റിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം. ഇനി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പഴത്തൊലി ചേർത്തുകൊടുക്കാം ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കാം അടുത്തതായി മൂന്ന് മുട്ട ചേർത്തുകൊടുക്കാം,വീണ്ടും നന്നായി അടിച്ചതിനു ശേഷം ഒരു സൈഡിലേക്ക് വയ്ക്കുക. ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നര കപ്പ് മൈദ അരിച്ചു ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒന്നര ടീ സ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കണം, നാല് ടേബിൾ സ്പൂൺ കൊക്കോ പൗഡർ കൂടി ചേർത്ത് നന്നായി ഒന്നുകൂടി അരിക്കാം ,ഇതിലേക്ക് അടിച്ചു വച്ചിരിക്കുന്ന പഴത്തൊലി മിക്സ് ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് മിക്സ് ചെയ്യാം, നാല് ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കണം, റൂം ടെമ്പറേച്ചർ ഉള്ള പാലും കൂടി ചേർത്ത് പെർഫെക്റ്റ് ആയ കേക്ക് ബാറ്റെർ റെഡിയാക്കാം.ഇതിൽ നിന്നും അൽപം എടുത്ത് മാറ്റി വെക്കാം, പഴം മിക്സിൽ നിന്നും അല്പം മാറ്റി വയ്ക്കണം, ശേഷം ബാക്കിയുള്ള പഴം വിക്സും കേക്ക് ബാറ്ററും കൂടി മിക്സ് ചെയ്യണം, ഇനി ഒരു കേക്ക് ടിൻ എടുത്ത് അടിയിൽ ബട്ടർ പേപ്പർ വച്ച് കൊടുത്തതിനുശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, നന്നായി ടാപ്പ് ചെയ്തതിനുശേഷം ബേക്ക് ചെയ്ത് എടുക്കാം. ഒരു പാൻ ചൂടാക്കി നല്ലതുപോലെ എണ്ണ തേച്ചു കൊടുക്കുക മാറ്റിവെച്ച കേക്ക് ബാറ്റെർ എടുത്തു ചെറിയ പാൻ കേക്കുകൾ ആയി ഒഴിച്ച് കൊടുക്കുക, ഇതിനു മുകളിലേക്ക് പഴം മിക്സ് വെച്ചുകൊടുത്തു മൂടിവെച്ച് വേവിച്ചെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World
ബട്ടർ ചിക്കൻ റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാം.
ആദ്യം ചിക്കൻ marinate ചെയ്യണം അതിനായി ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, ഉപ്പ് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കണം, ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം അതേ പാനിലേക്ക് 100 ഗ്രാം സവാള അരിഞ്ഞതും ഒരു ടേബിൾ സ്പൂൺ ബട്ടർ ഉം ചേർത്ത് കൊടുത്തത് നന്നായി വഴറ്റി എടുക്കാം.ശേഷം അര കിലോ തക്കാളി ചേർത്തു കൊടുത്തു നന്നായി വേവിക്കാം, 50ഗ്രാം കാഷ്യൂനട്ട് കൂടി ചേർക്കണം, നന്നായി മിക്സ് ചെയ്തതിനു ശേഷം അൽപം വെള്ളവും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾസ്പൂൺ വിനാഗർഉം നാല് ടേബിൾ സ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡറും ചേർത്ത് കൊടുത്തു വീണ്ടും മിക്സ് ചെയ്യണം, 20 മിനിറ്റ് വരെ കുക്ക് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം. തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക ഇതിനെ വീണ്ടും പാനിലേക്ക് ചേർത്തുകൊടുക്കാം ഇതിലേക്ക് 5 ടേബിൾ സ്പൂൺ ബട്ടർ, മൂന്ന് ടേബിൾസ്പൂൺ ക്രീമും,കസൂരിമേത്തി യും,ഫ്രൈ ചെയ്തെടുത്ത ചിക്കനും ചേർത്ത് കൊടുത്തു അഞ്ചു മുതൽ ഏഴ് മിനിറ്റ് വരെ കുക്ക് ചെയ്യണം ,കുറച്ചു ക്രീമും കസൂരിമേത്തി യും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Get Curried
പഴം കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡ്ഡിംഗ് തയ്യാറാക്കാം ..
ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കണം, ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക ചെറിയ തീയിൽ കരമലൈസ് ചെയ്തെടുക്കണം നന്നായി കാരമേൽ ആയി വന്നുകഴിഞ്ഞാൽ ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ബൗളിന് അടിവശം മുഴുവനായി ചുറ്റിച്ചു കൊടുക്കണം, ഇനി രണ്ടു നേന്ത്രപ്പഴം എടുത്ത് അതിലേക്ക് രണ്ട് മുട്ട ചേർത്തുകൊടുക്കണം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക,ഇതിനെ ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ,200 മില്ലി പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ,ഇത് ഒരു അരിപ്പയിലൂടെ ഷുഗർ കാരമൽ ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലെ പാത എല്ലാം എടുത്തു മാറ്റണം, ഒരു അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് നന്നായി കവർ ചെയ്ത് എടുക്കണം, ഇത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്തു ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy
ബ്രെഡ്ഡും ആപ്പിളും ഉപയോഗിച്ച് തയ്യാറാക്കിയ delicious ആയ ഒരു സ്നാക്ക്സ് റെസിപ്പി
ഇത് തയ്യാറാക്കാനായി ഒരു ആപ്പിൾ എടുത്തു വളരെ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്യുക, ഒരു പാൻ എടുത്ത് ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത് കൊടുക്കണം,melt ആയതിനുശേഷം ആപ്പിൾ കഷണങ്ങൾ അതിലേക്ക് ചേർത്തു കൊടുക്കാം, ഒരു ടേബിൾ സ്പൂൺ ഷുഗറും, ഒരു ടേബിൾ സ്പൂൺ തേനും ഇതിലേക്കു ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യാം, ഫ്രൈ ആയാൽ തീ ഓഫ് ചെയ്യാം. ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം റോളർ ഉപയോഗിച്ച് പരത്തുക.ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് ഒന്ന് ബീറ്റ് ചെയ്യുക. എടുത്തു വച്ചിരിക്കുന്ന ബ്രഡ് സ്ലൈസ് എടുത്തു അതിനു മുകളിലേക്ക് മുട്ട ബ്രഷ് ചെയ്തു കൊടുക്കാം ശേഷം ഒരു സൈഡിൽ ആയി ആപ്പിൾ മിക്സ് വെച്ചു കൊടുക്കുക, ഒരു കത്തി ഉപയോഗിച്ച് ഫ്രീ സ്പെയ്സിൽ ചെറുതായി വരഞ്ഞതിനുശേഷം മടക്കി കൊടുക്കാം, ഒരു ഫോർക്ക് ഉപയോഗിച്ച് സൈഡ് വീണ്ടും ഒന്ന് ഫോൾഡ് ചെയ്യാം, വീണ്ടും മുട്ട ബ്രഷ് ചെയ്തു കൊടുക്കണം, ഇനി ഓവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 매일맛나 delicious day