ബ്രെഡ് ഉപയോഗിച്ച് തയ്യാറാക്കിയ ആരെയും കൊതിപ്പിക്കുന്ന ഒരു റെസിപ്പി

ഇതിനായി വേണ്ട ചേരുവകൾ

ബ്രഡ് സ്ലൈസ് -പത്തെണ്ണം

പഞ്ചസാര -ഒന്നര കപ്പ്

വെള്ളം -മുക്കാൽ കപ്പ്

പാൽ -2 കപ്പ്

ഏലക്കായ -അര ടീസ്പൂൺ

kewra വാട്ടർ -ഒരു ടീസ്പൂൺ

ഫുഡ് കളർ

ഡ്രൈ ഫ്രൂട്ട്സ്

khoya / mawa – ഒരു പാൽ ഉൽപ്പന്നം-250 gm

ഏലക്കായ പൊടി

ഫുഡ് കളർ

ഇതു തയ്യാറാക്കാനായി ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനു ശേഷം ചെറിയ കഷണങ്ങളായി നീളത്തിൽ മുറിച്ചെടുക്കുക, ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുത്തു മാറ്റാം. ഇനി ഷുഗർ സിറപ്പ് തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് തിളപ്പിച്ചെടുക്കുക, നന്നായി തിളച്ചു വന്നാൽ അതിൽ നിന്നും കാൽക്കപ്പ് എടുത്ത് മാറ്റാം, ശേഷം തീ ഓഫ് ചെയ്യണം ഇനി ഇതിലേക്ക് പാൽ ചേർത്ത് കൊടുക്കാം, കൂടെ ഏലക്കായ പൊടിയും kewra വാട്ടറും, ഫുഡ് കളറും ചേർക്കാം ഇതു നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഇനി മറ്റൊരു പാനിലേക്ക് khoya ചേർത്തുകൊടുക്കാം ഇതിലേക്ക് മാറ്റിവെച്ച ഷുഗർ സിറപ്പും, ഫുഡ് കളറും, ഏലക്കായ പൊടിയും ചേർത്ത് ചൂടാക്കി എടുക്കുക, നല്ല ക്രീമി ആയി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു പരന്ന പാനിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ച ബ്രെഡ് നിരത്തിവെച്ച് കൊടുക്കുക ഇതിനു മുകളിലേക്ക് ഷുഗർ സിറപ്പും, പാലും മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കാം,പാൻ നന്നായി ചൂടാക്കി പാൽ ബ്രെഡ്ലേക്ക് പിടിച്ചു വരുമ്പോൾ, ഇതിനു മുകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന khoya ക്രീം അപ്ലൈ ചെയ്തു കൊടുക്കണം, ഇതിനു മുകളിലേക്ക് ഡ്രൈഫ്രൂട്ട്സ് കൂടി ഇട്ടു കൊടുക്കാം ,ശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കാം ശേഷം ഇത് മുറിച്ചെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna