നോമ്പിന് തയ്യാറാക്കാനായി ഇതാ വ്യത്യസ്ത രുചിയുള്ള ഒരു റെസിപ്പി, ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാം ബ്രെഡ് പിസ്സ പോള

ചിക്കൻ 250 ഗ്രാം

മുളകുപൊടി -മുക്കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

ഉപ്പ്

കുരുമുളക് പൊടി -അര ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

ഒറിഗാനോ

എണ്ണ

മുട്ട 2

കുരുമുളകുപൊടി

ഉപ്പ്

സവാള

ക്യാപ്സിക്കം

ക്യാരറ്റ്

പച്ചമുളക്

തക്കാളി

ഒലിവ്സ്

മയോണൈസ്

PREPARATION

ആദ്യം ചിക്കൻ കഷ്ണങ്ങളിലേക്ക് ഉപ്പും മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഗരം മസാല പൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യണം കുറച്ചു സമയം വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കുക ഒരു ബൗളിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഫ്രൈ ചെയ്ത ചിക്കനും ഉപ്പും മയോണൈസും ചേർത്ത് മിക്സ് ചെയ്യുക ജാറിലേക്ക് മുട്ട കുരുമുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് ബ്ലൻഡ് ചെയ്തു മാറ്റുക, ഒരു സോസ്പാനിൽ എണ്ണ തേച്ചു കൊടുത്തതിനുശേഷം സ്റ്റോവിൽ വയ്ക്കാം, സൈഡ് റിമൂവ് ചെയ്ത ബ്രഡ് മുട്ട മിക്സിൽ മുക്കിയതിനു ശേഷം സോസ്പാനിന്റെ അടിയിലായി നിരത്തി വെക്കുക ഇതിനുമുകളിൽ പിസാ സോസ് ചേർത്ത് മുഴുവനും സ്പ്രെഡ് ചെയ്ത ശേഷം ചിക്കൻ മിക്സ് ഇട്ടു കൊടുക്കുക, മുകളിൽ ചീസ് ഇട്ടുകൊടുക്കാം, വീണ്ടും ബ്രെഡ് മുട്ടയിൽ മുക്കിയതിനു ശേഷം ഇതിൽ കവർ ചെയ്യുക, മുകളിലായി കുറച്ച് ക്യാരറ്റ് സവാള ഫ്രൈഡ് ചിക്കൻ ഒലിവ്സ് ക്യാപ്‌സികം തക്കാളി എന്നിവ ഇട്ടു കൊടുക്കാം ചീഫ് നല്ലതുപോലെ ചേർത്തു കൊടുക്കുക ഇനി പാൻ മൂടിവെച്ച് ചെറിയ തീയിൽ നന്നായി വേവിച്ചു എടുക്കണം.

വിശദമായ റസിപ്പിക്കായി വീഡിയോ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA