കറുത്ത് പോയ പഴം ഉപയോഗിച്ച് രുചികരമായ ഒരു ഈവനിംഗ് സ്നാക്ക്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാം …
ingreients
പഴം ഒന്ന്
മൈദ -മുക്കാൽ കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
പഞ്ചസാര -2 ടേബിൾ സ്പൂൺ
കരിഞ്ചീരകം -കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി -ഒരു പിഞ്ച്
ഉപ്പ്
PREPARATION
ആദ്യം ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി ഉപ്പ് പഞ്ചസാര കരിഞ്ചീരകം ഇവ ചേർക്കുക വെള്ളമൊഴിച്ച് നല്ല കട്ടിയിൽ മിക്സ് ചെയ്യണം, അടുത്തതായി ഒരു ബൗളിലേക്ക് പഴം ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചു കൊടുക്കുക ഇതിനെ മൈദ യിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ മാവിൽ നിന്നും അല്പാല്പമായി ഇട്ടു കൊടുക്കുക ഇത് നന്നായി ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.
വിശദമായി അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rinoos World