ബാക്കിയായ ദോശമാവ് ഉപയോഗിച്ച് നാല് മണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു പലഹാരവും കൂടെ കഴിക്കാനായി കപ്പലണ്ടി ചമ്മന്തിയും
Ingredients
ദോശമാവ്
സവാള അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത്
കറിവേപ്പില
ഉപ്പ്
അരിപ്പൊടി
ചമ്മന്തി ഉണ്ടാക്കാൻ
കപ്പലണ്ടി
എണ്ണ
സവാള
വെളുത്തുള്ളി
ഇഞ്ചി
ഉണക്കമുളക്
ഉപ്പ്
PREPARATION
ആദ്യം ദോശമാവിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക ആവശ്യത്തിന് ഉപ്പും കുറച്ച് അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യണം കട്ടിയുള്ള ഒരു ബാറ്റർ ആണ് വേണ്ടത്, ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കുക ഇതിലേക്ക് സ്പൂൺ ഉപയോഗിച്ച് മാവിൽ നിന്നും കുറച്ചു കുറച്ചായി എടുത്തു ചേർക്കാം, ഇത് നല്ലതുപോലെ ഫ്രൈ ചെയ്തതിനുശേഷം മാറ്റിവയ്ക്കാം.
ചമ്മന്തി തയ്യാറാക്കാനായി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കപ്പലണ്ടിയും മറ്റെല്ലാ എരുവകളും ചേർത്ത് നന്നായി റോസ്റ്റ് ചെയ്യാം, ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് നന്നായി അടിച്ചെടുത്താൽ അടിപൊളി ചമ്മന്തി റെഡി.
വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Its Me Vava