Pita ബ്രഡ്

ഓവൻ ഇല്ലാതെ തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റായ ഒരു ബ്രെഡ് റെസിപ്പി

ഇതിനു വേണ്ട ചേരുവകൾ

ചെറു ചൂടു വെള്ളം- 150 മില്ലി

ചെറുചൂടുള്ള പാൽ -150 മില്ലി

ഇൻസ്റ്റൻഡ് ഡ്രൈ യീസ്റ്റ് -5 ഗ്രാം

പഞ്ചസാര -10 ഗ്രാം

മൈദ -420 ഗ്രാം

ഉപ്പ് -15 ഗ്രാം

ബട്ടർ -30 ഗ്രാം

മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിലേക്ക് പാലും, വെള്ളവും, യീസ്റ്റും , പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ഇതിലേക്ക് മൈദ ചേർത്തുകൊടുക്കാം ,കൂടെ തന്നെ ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം, ഇതു നന്നായി കുഴച്ച് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം,ഇത് നന്നായി മൂടിയതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ഡബിൾ സൈസ് ആകുമ്പോൾ പുറത്തെടുത്ത് ഒന്നുകൂടി നന്നായി കുഴച്ചെടുക്കണം, ശേഷം ആറ് കഷണങ്ങളായി മുറിക്കാം, ഉള്ളിലേക്ക് മടക്കി ബോളുകൾ ആക്കി എടുത്ത് , ഇതിനെ മീഡിയം കട്ടിയിൽ ചെറിയ റൗണ്ടിൽ പരത്തി എടുക്കണം, ഇത് ചൂടായ പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം, ഒരു ബൗളിൽ ബട്ടർ ഉരുക്കി എടുക്കുക, ഇതിലേക്ക് മല്ലിയില കൂടി ഇട്ടു മിക്സ് ചെയ്തു ബ്രെഡിന് മുകളിൽ ബ്രഷ് ചെയ്തു കൊടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dream Cooking 드림쿠킹