26 C
Kochi
Thursday, September 28, 2023

പഴം പുഡ്ഡിംഗ്

പഴം കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡ്ഡിംഗ് തയ്യാറാക്കാം ..

ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കണം, ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക ചെറിയ തീയിൽ കരമലൈസ് ചെയ്തെടുക്കണം നന്നായി കാരമേൽ ആയി വന്നുകഴിഞ്ഞാൽ ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ബൗളിന് അടിവശം മുഴുവനായി ചുറ്റിച്ചു കൊടുക്കണം, ഇനി രണ്ടു നേന്ത്രപ്പഴം എടുത്ത് അതിലേക്ക് രണ്ട് മുട്ട ചേർത്തുകൊടുക്കണം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക,ഇതിനെ ഒരു മിക്സി ജാറിലേക്ക് ചേർത്തു കൊടുത്തു രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ,200 മില്ലി പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക ,ഇത് ഒരു അരിപ്പയിലൂടെ ഷുഗർ കാരമൽ ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലെ പാത എല്ലാം എടുത്തു മാറ്റണം, ഒരു അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് നന്നായി കവർ ചെയ്ത് എടുക്കണം, ഇത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്തു ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy

Related Articles

Latest Articles