Blog

  • പെറി പെറി അൽ ഫഹം

    പെറി പെറി അൽ ഫഹം

    ഓവനും ഗ്രില്ലും ഒന്നുമില്ലാതെ റസ്റ്റോറൻറ്ൽ കിട്ടുന്ന അതെ രുചിയിൽ പെറി പെറി അൽഫഹം ചിക്കൻ തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു കിലോ ചിക്കൻ ആണ് എടുക്കേണ്ടത്, വലിയ കഷണങ്ങൾ ആണ് വേണ്ടത് ഓരോ കഷണങ്ങവും ആദ്യം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് അടിച്ചു സോഫ്റ്റ് ആക്കി എടുക്കണം, ശേഷം ആഴത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കാം.

    അടുത്തതായി ഒരു മസാലപൊടി തയ്യാറാക്കി എടുക്കാം അതിനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ മല്ലി ചേർത്ത് കൊടുക്കുക, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ സാധാരണ ജീരകം,ഒരു ബേ ലീഫ് , 2 ഗ്രാമ്പൂ,2 ഏലക്കായ, ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവയും മൂന്ന് വറ്റൽ മുളകും എടുത്തു ഒരു പാനിലേക്ക് ഇട്ടു നന്നായി ചൂടാക്കി എടുക്കുക, ശേഷം നന്നായി പൊടിച്ചെടുത്ത് മാറ്റാം.

    ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു തക്കാളി, പകുതി സവാള, ഏഴ് അല്ലി വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി, കാൽക്കപ്പ് മല്ലിയില, കാൽ കപ്പ് പുതിനയില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം.

    ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്തുകൊടുക്കാം, ഒന്നര ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർക്കണം, ഒപ്പം അരച്ചുവെച്ചിരിക്കുന്ന ഗ്രീൻ മസാലയും, രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡറും , അര ടീസ്പൂൺ ഗരം മസാലയും, ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും , കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടെ ചേർക്കാം, എല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷണങ്ങൾ ഇതിലേക്ക് തേച്ചുപിടിപ്പിക്കുക ശേഷം എട്ടു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം.

    ഇനി ഇതിലേക്കായി ഒരു സോസ് തയ്യാറാക്കാം, അതിനായി ഒരു പാനിലേക്ക് രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്തു ചൂടാക്കി എടുക്കാം, ശേഷം നാല് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം, അടുത്തതായി ആവശ്യത്തിനുള്ള ഉപ്പ് ഇതിലേക്കു ചേർക്കണം, അടുത്തതായി അഞ്ച് ടീസ്പൂൺ ചില്ലി ഫ്ളക്സ്ഉം, ഒരു ടേബിൾസ്പൂൺ നാരങ്ങാ നീരും , മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ,അര ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ എന്നിവയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു മാറ്റി വെക്കാം.

    ഇനി ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക, ചിക്കൻ എടുത്ത് ഇതിലേക്ക് ചേർത്ത് കൊടുത്തു നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കാം, ചെറിയ തീയിൽ മൂടിവെച്ച് വേണം ഫ്രൈ ചെയ്യാൻ എങ്കിലേ നല്ലതുപോലെ വെന്തു കിട്ടുകയുള്ളൂ. നന്നായി വെന്തു വന്നതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ഇതിലേക്ക് തേച്ചു പിടിപ്പിക്കണം ശേഷം വീണ്ടും ഫ്രൈ ചെയ്യണം.അവസാനമായി ചാർക്കോൾ ഉപയോഗിച്ച് ഒന്ന് സ്മോക്ക് കൂടി ചെയ്താൽ റസ്റ്റോറൻറ് കിട്ടുന്ന അതെ രുചിയിൽ അൽഫഹം കിട്ടും.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fathimas Curry World

  • ഗോതമ്പ് ദോശ

    ഗോതമ്പ് ദോശ

    വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയ ഹെൽത്തിയായ ഗോതമ്പു ദോശ,കറിയില്ലാതെ തന്നെ കഴിക്കാം…

    ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർത്തുകൊടുക്കാം, കൂടെ ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം, അല്പാല്പമായി വെള്ളം ഒഴിച്ച് ദോശ ബാറ്റർ പരുവത്തിലാക്കി എടുക്കുക, ഇത് 5 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈ സമയം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കി , ഇതിലേക്ക് കടുകിട്ടു കൊടുത്ത് പൊട്ടിക്കാം, ശേഷം ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പും, ഒരു ടീസ്പൂൺ കടലപ്പരിപ്പും ചേർത്ത് റോസ്റ് ചെയ്യാം,അടുത്തതായി ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ചേർത്ത് കൊടുത്തു മിക്സ് ചെയ്തതിനുശേഷം ഒരു കപ്പ് സവാള ചെറുതായി അരിഞ്ഞു ചേർക്കാം, ഒരു തക്കാളി ചെറുതായി അരിഞ്ഞതും, കറിവേപ്പിലയും, അല്പം ഇഞ്ചി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി വഴറ്റി എടുക്കണം, ഇത് ചൂടാറിയതിനു ശേഷം ദോശ ബാറ്ററിലേക്ക് ചേർത്തുകൊടുക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, ഇനി പാനിൽ എണ്ണ ബ്രഷ് ചെയ്തുകൊടുത്തു, മാവ് ഒഴിച്ച് ചെറിയ ദോശകൾ ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NavRang Kitchen

  • പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    പാക്കിസ്ഥാൻ സ്റ്റൈൽ ചിക്കൻ കറി

    ഒരു പാക്കിസ്ഥാനി ഹോട്ടൽ സ്റ്റൈൽ ചിക്കൻ കറിയുടെ റെസിപ്പി നോക്കാം.

    കറി തയ്യാറാക്കാനായി രണ്ട് കിലോ ചിക്കൻ ആണ് വേണ്ടത് ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് എണ്ണ ഒഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം ,നന്നായി വഴറ്റിയ ശേഷം ചിക്കൻ കഷ്ണങ്ങൾ ഇതിലേക്കു ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, അടുത്തതായി രണ്ടു സവാള, തക്കാളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം അടുത്തതായി നാല് പച്ചമുളക് നെടുകെ കീറിയത് ചേർത്തുകൊടുക്കണം നന്നായി മിക്സ് ചെയ്തതിനുശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് ,ഒരു ടേബിൾ സ്പൂൺ ജീരകം പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ഗരം മസാല എന്നിവ ചേർത്തു കൊടുത്തു എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക, പാത്രം മൂടിവെച്ച് ചിക്കൻ നന്നായി വേവിക്കണം, ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം 10 മിനിട്ടിനു ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുത്ത മിക്സ് ചെയ്യാം,നന്നായി തിളച്ച് വെന്തു വന്നുകഴിഞ്ഞാൽ ഇതിലേക്ക് കുരുമുളകുപൊടി ചേർക്കാം രണ്ട് മിനിറ്റോളം തിളപ്പിച്ചതിനുശേഷം, ഫ്രഷ് ക്രീം അരകപ്പ് ചേർക്കാം അടുത്തതായി ബട്ടർ ചേർക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,ഗ്രേവി നല്ല കട്ടിയായി എണ്ണ തെളിഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്യാം അവസാനമായി മല്ലിയില കൂടി ചേർക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kitchen

  • ബട്ടർ ഗാർലിക് ചിക്കൻ ഫ്രൈ

    ബട്ടർ ഗാർലിക് ചിക്കൻ ഫ്രൈ

    വെറും മൂന്നു മിനിറ്റുകൊണ്ട് സൂപ്പർ ടേസ്റ്റി ആയ ബട്ടർ ഗാർലിക് ചിക്കൻ തയ്യാറാക്കാം.

    ഇതിനായി അര കിലോ ചിക്കൻ എടുക്കണം, എല്ലില്ലാത്ത കഷ്ണങ്ങളാണ് എടുക്കേണ്ടത് ചിക്കൻ കഷണങ്ങൾ ക്യൂബ് ആയി കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത് കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്യാം, ഒരു പാനിൽ അൽപം എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തുകൊടുക്കാം, നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം
    കഷ്ണങ്ങൾ എല്ലാം നന്നായി വെന്തുകഴിഞ്ഞാൽ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക് 40 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക, ഒപ്പം ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് നന്നായി ഫ്രൈ ചെയ്യണം, ഇതിലേക്ക് അര ടേബിൾ സ്പൂൺ മൈദ കൂടിച്ചേർക്കാം ഒന്നു മിക്സ് ചെയ്തതിനുശേഷം അരക്കപ്പ് ചിക്കൻ സ്റ്റോക്ക് ചേർത്ത് കൊടുക്കണം, അല്പം ഒറിഗാനോയും ഒരു ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം,അവസാനമായി അല്പം മല്ലിയില കൂടി ചേർത്ത് ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • ക്യാബേജ് പാൻ കേക്ക്

    ക്യാബേജ് പാൻ കേക്ക്

    ക്യാബേജ് ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും ടേസ്റ്റി ആയ ഒരു സ്നാക്ക്സ് റെസിപ്പി

    ഇത് തയ്യാറാക്കാനായി ഒരു ക്യാബേജ് എടുത്തു നീളത്തിൽ ഗ്രേറ്റ് ചെയ്തു എടുക്കുക, നന്നായി കഴുകിയതിനുശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് മാറ്റി വെള്ളം തുടച്ച് എടുക്കണം, ഒരു സോസ് പാൻ എടുത്ത് നന്നായി എണ്ണ
    പുരട്ടിയതിനു ശേഷം അതിലേക്ക് ക്യാബേജ് ചേർത്തുകൊടുക്കാം, ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് നന്നായി അമർത്തി സെറ്റ് ചെയ്യണം ,ഇതിനു മുകളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, മുട്ട മുകൾ വശത്തായി ഒന്ന് സ്പ്രെഡ് ചെയ്തതിനുശേഷം മുകളിലേക്ക് ഉപ്പു ചേർക്കാം,ശേഷം അൽപം കുരുമുളകുപൊടി ചേർക്കാം ഇതിനു മുകളിലായി സോസ് ചേർക്കണം, ഏറ്റവും മുകളിലായി ചീസ് ചേർത്തു കൊടുത്തു ചെറിയ തീയിൽ പാത്രം മൂടി വെച്ച് വേവിക്കണം, നന്നായി വെന്തു വന്നാൽ പ്ലേറ്റിലേക്ക് മാറ്റി മുറിച്ചു സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking song

  • കപ്പ പലഹാരം

    കപ്പ പലഹാരം

    ഏതു നേരത്തും കഴിക്കാനായി ഹെൽത്തിയായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയിൽ പൊതിഞ്ഞ് വേവിച്ചെടുത്ത വ്യത്യസ്തമായ രുചി ഉള്ള ഒരു പലഹാരം ആണ് ഇത്.

    ഇത് തയ്യാറാക്കാനായി അരക്കിലോ കപ്പ എടുക്കുക, ക്ലീൻ ചെയ്തതിനുശേഷം ഒരു ഗ്രേറ്ററിൽ ഇട്ടു നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തു നന്നായി കഴുകിയതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി വെക്കാം, ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് അരക്കപ്പ് ശർക്കര ചേർത്ത് കൊടുക്കാം രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് നന്നായി ഉരുക്കി എടുക്കാം,ശേഷം ഒരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുക, വീണ്ടും പാൻ അടുപ്പിലേക്ക് വെച്ച് ശർക്കര ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചുരണ്ടിയത് കൂടി ചേർത്ത് നന്നായി വറ്റി വരുന്നതുവരെ മിക്സ് ചെയ്ത് കൊടുക്കണം, കുറച്ച് ഏലക്കാപൊടി കൂടി ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കാം, നേരത്തെ കഴുകി മാറ്റി വച്ചിരിക്കുന്ന കപ്പ് എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കാം,ശേഷം മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. വാഴയില എടുത്ത് സിലിണ്ടർ ഷേപ്പിൽ മടക്കി ഈർക്കിൽ വച്ച് കുത്തി ഷേപ്പ് ആക്കി എടുക്കുക, ഒരു പ്ലേറ്റിലേക്ക് വാഴയിലകൾ നിവർത്തി വച്ച് കൊടുക്കണം,ഓരോ വാഴയിലയ്ക്ക് അകത്തേക്കും ശർക്കര ഫില്ലിങ്ങും, പൊടിയും ഇടകലർത്തി ഇട്ട് നിറച്ച് കൊടുക്കുക, ശേഷം ആവിയിൽ വെച്ചുകൊടുത്ത് നന്നായി വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World

  • ചക്കപ്പഴം സ്നാക്ക്

    ചക്കപ്പഴം സ്നാക്ക്

    ചക്ക പഴം കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ ?

    ചക്കയും, റവയും, ശർക്കരയും എല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി.

    ആദ്യം മുക്കാൽ കപ്പ് ശർക്കര ഒരു പാനിൽ ചേർത്ത് അരക്കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ചക്ക കുരുകളഞ്ഞ് ചേർത്ത് കൊടുക്കണം, ഇത് ഒന്ന് അടിച്ചെടുക്കുക ശേഷം ശർക്കര നീര് ചേർത്ത് വീണ്ടും അടിച്ചെടുക്കുക, ഇത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു അൽപം ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യണം ,അടുത്തതായി റവ ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, കാൽ കപ്പ് തേങ്ങ ചുരണ്ടിയത് കൂടി ചേർത്ത് വീണ്ടും ഒന്നു മിക്സ് ചെയ്യണം,അവസാനമായി കുറച്ച് എണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു സോസ് പാൻ എടുത്ത് നന്നായി എണ്ണ പുരട്ടിയതിനുശേഷം ഈ ബാറ്റർ മുഴുവനായി അതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി തട്ടിയതിനുശേഷം ഒരു പാൻ ചൂടാക്കി അതിനു മുകളിലേക്ക് വച്ച് കൊടുക്കാം, പാൻ മൂടി വച്ച് ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vadakkini Vlog