Blog

  • ഗോതമ്പ് ദോശയും, ചമ്മന്തിയും

    ഗോതമ്പ് ദോശയും, ചമ്മന്തിയും

    ബ്രേക്ക്ഫാസ്റ്റ്ന്  കഴിക്കാൻ തക്കാളിയും, സവാളയും ചേർത്ത് ഹെൽത്തി ദോശ തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, അരക്കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക, ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു വിസ്ക്ക് ഉപയോഗിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്തെടുക്കുക. ദോശ മാവിന്റെ പരുവം ആയാൽ മാറ്റിവയ്ക്കാം. ഇനി മസാല തയ്യാറാക്കണം അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് കടുക് , ജീരകം എന്നിവ അര ടീസ്പൂൺ വീതം, ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ,അര ടീസ്പൂൺ കടലപ്പരിപ്പ് അല്പം കായം എന്നിവയും കൂടി ചേർത്ത് റോസ്റ്റ് ചെയ്യുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, കൂടി ചേർത്ത് നന്നായി വഴറ്റാം അടുത്തതായി ഒരു തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് ടേബിൾസ്പൂൺ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് 2 മിനിറ്റ് ഓളം വീണ്ടും വഴറ്റി കൊടുക്കുക, ശേഷം ചൂടാറാൻ വെക്കാം. ചൂടാറിയതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററി ലേക്ക് ഈ മസാല ചേർത്തുകൊടുക്കാം, കൂടെ മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർക്കണം നല്ലതുപോലെ മിക്സ് ചെയ്ത് കഴിഞ്ഞാൽ ചെറിയ ദോശകൾ ചുട്ടെടുക്കാം.

    ഇനി ചമ്മന്തി റെഡിയാക്കാം അതിനായി ഒരു കപ്പ് തേങ്ങ ചുരണ്ടിയത് ഒരു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം, കൂടെ രണ്ട് ടേബിൾസ്പൂൺ കടലപ്പരിപ്പും, അൽപ്പം പുളിയും മൂന്ന് പച്ചമുളകും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് ദോശയുടെ കൂടെ കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hebbars Kitchen

  • ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങ് ,ബീഫ് മസാല

    ഉരുളക്കിഴങ്ങും , ബീഫും ചേർത്ത് രുചികരമായ ഈ റെസിപ്പി തയ്യാറാക്കി നോക്കൂ

    ഇതിനു വേണ്ട ചേരുവകൾ

    ബീഫ് -630 ഗ്രാം

    സവാള -1

    വെളുത്തുള്ളി- 3

    ക്യാരറ്റ്-1

    തക്കാളി- 1

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    പാപ്രിക -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    തിളച്ചവെള്ളം -ഒരു ലിറ്റർ

    പഞ്ചസാര -അര ടീസ്പൂൺ

    ഉരുളക്കിഴങ്ങ് 1

    മുളക് 1

    പാഴ്സലി ലീവ്സ്

    തയ്യാറാക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്തു നന്നായി ഫ്രൈ ചെയ്യണം, ശേഷം സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് മിക്സ് ചെയ്യാം ഇനി ഉപ്പ് ,കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം, അടുത്തതായി തക്കാളി ചേർത്ത് കൊടുത്ത മിക്സ് ചെയ്ത് കൊടുക്കണം ,ഇത് സോഫ്റ്റായി വന്നാൽ ക്യാരറ്റ് ചേർത്തു കൊടുക്കാം ക്യാരറ്റ് വെന്തുകഴിഞ്ഞാൽ തിളച്ച വെള്ളം ഒഴിച്ച് വീണ്ടും നല്ലതുപോലെ തിളപ്പിച്ച് എടുക്കണം, ഇനി ഉരുളങ്കിഴങ്ങും, മുളകും ചേർത്തു കൊടുക്കാം,10 മിനിറ്റ് കൂടി വേവിക്കുക , അവസാനമായി മല്ലിയില കൂടി ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Maris Hands

  • ബിസ്ക്കറ്റ് ഡെസ്സേർട്

    ബിസ്ക്കറ്റ് ഡെസ്സേർട്

    ബിസ്ക്കറ്റും പാലും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം ഈ കിടിലൻ ഡെസ്സേർട്

    ഇത് തയ്യാറാക്കാനായി 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് സെർവിങ് ബൗളുകളിലേക്ക് ചേർത്തു കൊടുക്കാം. ഒരു പാനിലേക്ക് 400 മില്ലി പാലും ആവശ്യത്തിനുള്ള മധുരവും ,രണ്ട് ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു നന്നായി കുറുക്കിയെടുക്കുക, ഇതിലേക്ക് കാരമൽ പുഡിങ്ങും , ബട്ടറും ചേർത്ത് കൊടുക്കാം ചൂടാറിയതിനു ശേഷം സെർവിങ് ബൗളിലേക്ക് ബിസ്ക്കറ്റിനു മുകളിലായി ഒഴിച്ചു കൊടുക്കാം.ഒരു പാനിൽ 100 ഗ്രാം പഞ്ചസാര ചേർത്ത് caramalise ചെയ്യണം ഇതിലേക്ക് കോൺ സ്റ്റാർച്ചും പാലും ചേർത്ത മിക്സ് ഒഴിച്ചു കൊടുത്തു നന്നായി കുറുക്കിയെടുക്കുക, ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ചേർത്ത് മിക്സ് ചെയ്ത് തണുക്കാനായി വെക്കാം. നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന സേവിങ് ബൗളുകളിലേക്ക് മുകളിലേക്ക് ചെറിയ പഴം കഷണങ്ങൾ വച്ച് കൊടുക്കുക, ഇതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കാരമൽ സിറപ്പ് ഒഴിച്ചു കൊടുത്തു സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette arabe facili

  • ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക്

    ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക്

    ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക് ഓവനില്ലാതെ കാടായിയിൽ തയ്യാറാക്കിയത്

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടുക് എണ്ണ ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യാം, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ്, അര ടീസ്പൂൺ ചാട്ട് മസാല, അര ടീസ്പൂൺ ബ്ലാക്ക് സാൾട് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക, ശേഷം അര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, അര ടേബിൾസ്പൂൺ ലെമൺ ജ്യൂസ്, അര ടേബിൾസ്പൂൺ കടലമാവ്,അര ടീസ്പൂൺ കസൂരിമേത്തി എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, അടുത്തതായി 1/3 കപ്പ് തൈര് ചേർത്ത് കൊടുക്കാം ഇതും നന്നായി മിക്സ് ചെയ്തതിനുശേഷം, 150 ഗ്രാം പനീർ ചേർത്തുകൊടുക്കണം, മൂന്ന് ടേബിൾസ്പൂൺ ക്യാപ്സിക്കം അരിഞ്ഞതും, 4 ടേബിൾ സ്പൂൺ സവാളയും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം.

    മറ്റൊരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ മയണൈസ് ചേർത്തുകൊടുക്കാം, ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഗ്രീൻ ചട്നി ചേർത്ത് മിക്സ് ചെയ്തു മാറ്റാം. അടുത്തതായി ബ്രെഡ് സ്ലൈസ് എടുത്ത് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്തെടുത്തു മാറ്റുക,ഒന്ന് രണ്ടെണ്ണം നടുഭാഗം കൂടി മുറിച്ചു കളഞ്ഞു റിങ് ആക്കി എടുക്കണം. ഒരു പാൻ അടുപ്പിൽവെച്ച് നേരത്തെ തയ്യാറാക്കി വെച്ച ചീസ് മിക്സ് ചേർത്ത് കൊടുക്കുക ഇത് മീഡിയം ഫ്ലായിമിൽ നന്നായി ചൂടാക്കി എടുക്കണം . ഒരു കടായി എടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക, അതിനുമുകളിൽ ഒരു സ്റ്റാൻഡ് വെച്ച് ചൂടാക്കി എടുക്കണം ,ഒരു പ്ലേറ്റ് എടുത്ത് അലൂമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്യണം റൗണ്ടിൽ കട്ട് ചെയ്ത ബ്രെഡ്ന് മുകളിലേക്ക് ഗ്രീൻ ചട്നി ചേർത്തുകൊടുക്കാം, ഇതിനു മുകളിലേക്ക് റിംഗ് ആയി കട്ട് ചെയ്ത ബ്രഡ് വച്ച് കൊടുക്കണം ഇതിനകത്തേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ചേർത്തു കൊടുക്കാം
    എല്ലാം ഇതുപോലെ ഫിൽ ചെയ്ത് എടുക്കണം, മുകളിലേക്ക് അല്പം ചീസ് ചേർത്തുകൊടുക്കാം, അലൂമിനിയം ഫോയിൽ ചെയ്ത പ്ലേറ്റ്ന് മുകളിലേക്ക് വെച്ച് കൊടുത്ത ശേഷം ചൂടായ കാടായിയിലേക്ക് മാറ്റാം ഇനി കടായി മൂടി ചെറിയ തീയിൽ നന്നായി ബേക്ക് ചെയ്ത് എടുക്കുക 10 മിനിറ്റിനുശേഷം എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anyone Can Cook with Dr.Alisha

  • ഫ്രഞ്ച് ചിക്കൻ റെസിപ്പി

    ഫ്രഞ്ച് ചിക്കൻ റെസിപ്പി

    ഫേമസ് ആയ ഫ്രഞ്ച് ചിക്കൻ ബ്രീസ്റ്റ് റെസിപ്പി

    ഇതിനു വേണ്ട ചേരുവകൾ

    പാഴ്സലി ലീവ്സ്

    മുട്ട-1

    parmesan ചീസ് -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി

    ചിക്കൻ ബ്രീസ്റ്റ് -300 ഗ്രാം

    മൈദ

    വെജിറ്റബിൾ ഓയിൽ

    ബട്ടർ 15 ഗ്രാം

    വൈൻ -100 ഗ്രാം

    ബ്രോത് -100 ഗ്രാം

    ലെമൺ ജ്യൂസ് -1 ടേബിൾസ്പൂൺ

    പാഴ്സലി

    ബട്ടർ

    വെളുത്തുള്ളി -ഒരെണ്ണം

    ഇത് തയ്യാറാക്കാനായി പാഴ്സ്ലി ചെറുതായി കട്ട് ചെയ്ത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ,ഇതിലേക്ക് മുട്ട കുരുമുളകുപൊടി, parmesan , ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം, ചിക്കൻ റെ എല്ലില്ലാത്ത ബ്രീസ്റ്റ് പീസ് എടുത്ത് ലയർ കട്ട് ചെയ്യണം ഇതിനെ നന്നായി അടിച്ചു സോഫ്റ്റ് ആക്കി എടുക്കുക, അതിൽ മൈദ കോട്ട് ചെയ്തതിനുശേഷം,തയ്യാറാക്കിവെച്ചിരിക്കുന്ന പാഴ്സലി മിക്സ് ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക, ഒരു പാനിൽ ബട്ടർ ചേർത്തു കൊടുത്തു melt ആയതിനുശേഷം ചിക്കൻ പീസ് അതിലേക്ക് വെച്ചു കൊടുക്കാം, രണ്ടു വശവും നന്നായി ഫ്രൈ ചെയ്തെടുത്തു മാറ്റാം. ഇനി പാനിലേക്ക് ബ്രോത്തും , വൈനും ചേർക്കണം കൂടെ വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും ചേർക്കാം കുറച്ചു മല്ലിയില, ബട്ടർ, ലെമൺ ജ്യൂസ് എന്നിവ കൂടി ചേർത്ത് നന്നായി തിളപ്പിക്കുക ഇതിലേക്ക് ചിക്കൻ വെച്ചു കൊടുക്കാം, ഈ വെള്ളം ചിക്കനിലേക്ക് നന്നായി പിടിക്കുന്നതുവരെ തിളപ്പിക്കണം , ശേഷം ഒരുമിച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • 4 സ്നാക്ക്സ്  റെസിപ്പികൾ

    4 സ്നാക്ക്സ് റെസിപ്പികൾ

    എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാല് സ്നാക്ക് റെസിപ്പികൾ

    ആദ്യ റെസിപ്പി വെബ്‌കോബ് പാൻകേക്ക് ആണ് , ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ഗോതമ്പുപൊടി -75 ഗ്രാം

    കോൺ സ്റ്റാർച്ച് -37 ഗ്രാം

    അരിപ്പൊടി -37 ഗ്രാം

    പഞ്ചസാര -50 ഗ്രാം

    മുട്ട -ഒരെണ്ണം

    പാൽ -90 മില്ലി

    ഉപ്പ്

    വെജിറ്റബിൾ ഓയിൽ -ഒന്നര ടേബിൾ സ്പൂൺ

    വാനില പൗഡർ -അര ടീസ്പൂൺ

    ആദ്യം ഒരു മിക്സിങ് ബൗൾ എടുത്ത് അതിലേക്ക് എല്ലാ ചേരുവകളും ഓരോന്നായി ചേർത്ത് കൊടുക്കണം, ശേഷം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം, പഞ്ചസാര നന്നായി അലിയുന്നത് വരെ മിക്സ് ചെയ്ത് മീഡിയം കട്ടിയുള്ള ബാറ്റർ ആക്കി എടുക്കുക, ശേഷം ഒരു പൈപ്പിങ് ബാഗിലേക്ക് ഇത് നിറച്ചു കൊടുക്കാം.ഒരു പാൻ ചൂടാക്കി അതിലേക്ക് പൈപ്പിംഗ് ബാഗ് പ്രസ് ചെയ്ത് ചുറ്റിച്ചു കൊടുക്കണം, നന്നായി ഫ്രൈ ആയി വന്നാൽ ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുത്തു പ്ലേറ്റിലേക്ക് മാറ്റാം.

    അടുത്ത റെസിപ്പി bubble എഗ്ഗ് സ്റ്റിക്ക് ആണ്, ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    മുട്ട-രണ്ട്

    ബട്ടർ -50 ഗ്രാം

    കോൺ സ്റ്റാര്ച് – 150 ഗ്രാം

    ഉപ്പ്

    ബ്രോത് പൗഡർ

    ഒരു മിക്സിങ് ബൗളിലേക്ക് മുട്ടയും, ബട്ടറും, ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് കോൺ ഫ്ലോർ ചേർത്തു കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം, നല്ല കട്ടിയുള്ള ബാറ്റർ ആക്കി എടുത്തതിനുശേഷം പൈപ്പിങ് ബാഗിലേക്ക് നിറച്ച് കൊടുക്കാം.ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി പൈപ്പിങ് ബാഗ് പ്രസ്സ് ചെയ്ത ചെറിയ കഷണങ്ങളാക്കി ഇട്ടു കൊടുക്കുക, നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    അടുത്ത റസിപ്പി curly പൊട്ടറ്റോ ആണ് ഇതിനായി വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ് 1

    മൈദ -150 ഗ്രാം

    ഉപ്പ്

    ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ

    വെള്ളം

    ഉരുളക്കിഴങ്ങ് 200 ഗ്രാം

    ബ്രോത് പൗഡർ -ഒരു ടീസ്പൂൺ

    ഒരു ബൗളിലേക്ക് മൈദ എടുക്കുക ഇതിലേക്ക് ഉപ്പ്, ബ്രോത് പൗഡർ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് അൽപം വെള്ളം ഒഴിച്ച് മിക്സ് ചെയ്യണം നല്ല കട്ടിയുള്ള ബാറ്റെർ റെഡി ആയി കഴിഞ്ഞാൽ ഒരു സൈഡിലേക്ക് മാറ്റി വെക്കാം,ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളായി മുറിച്ച് ഈ ബാറ്ററി ലേക്ക് ചേർത്ത് കൊടുക്കുക ശേഷം ഇതിൽ നിന്നും എടുത്തു കോൺ സ്റ്റാർച്ച് നന്നായി കോട്ട് ചെയ്തതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കണം.

    അടുത്ത റെസിപ്പി ബ്ളൂമിംഗ് പൊട്ടറ്റോ ബോൾസ് ആണ്ഇതിനുവേണ്ട ചേരുവകൾ

    മുട്ട- 1

    ഉരുളക്കിഴങ്ങ്-200 gm

    ചെടാർ ചീസ് -75 gm

    ഉപ്പ് /ബ്രോത് പൌഡർ

    പൊട്ടറ്റോ സ്റ്റാര്ച് -150 gm

    ഇത് തയ്യാറാക്കാനായി ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചെടുക്കുക ഇതിലേക്ക് ബ്രോത് പൗഡറും, ഒരു മുട്ടയും ചീസും, ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യണം, ശേഷം പൊട്ടറ്റോ സ്റ്റാർച് ചേർത്ത് കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്യാം,നല്ല സോഫ്റ്റ് മാവാക്കിയതിനുശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക ,ഇതിനെ തിളച്ച വെള്ളത്തിലേക്ക് ഇട്ട് വേവിച്ചെടുക്കുക ശേഷം മുറിഞ്ഞു പോകാത്ത രീതിയിൽ മുകൾവശത്ത് കട്ട് ചെയ്തു കൊടുക്കണം, ഇതിനെ പൊട്ടറ്റോ സ്റ്റാര്ച് വീണ്ടും നന്നായി കോട്ട് ചെയ്ത് എടുക്കണം ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • മട്ടൺ കറി

    മട്ടൺ കറി

    രുചികരമായ മട്ടൻ കറി ഈസിയായി തയ്യാറാക്കാം

    ഇതിനായി വേണ്ട ചേരുവകൾ

    മട്ടൺ -ഒരു കിലോ

    ഉപ്പ്

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല -ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    നാരങ്ങാ നീര് -ഒരു ടേബിൾ സ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    തൈര് -ഒരു കപ്പ്

    സവാള- 3

    കശുവണ്ടി- 10

    ബദാം- 10

    തേങ്ങാ -20 ഗ്രാം

    കുങ്കുമപ്പൂവ്

    കറുവപ്പട്ട

    ഏലക്കായ -ഏഴ്

    ഗ്രാമ്പു- 7

    കരുവാപ്പാട്ട ഇല – 2

    മല്ലിയില

    പുതിനയില

    പച്ചമുളക്

    എണ്ണ 3/4 കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം മട്ടൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് മട്ടൻ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, ഗരം മസാല ലെമൺ ജ്യൂസ് ,കുരുമുളകുപൊടി, തൈര് എന്നിവ ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തതിനു ശേഷം അരമണിക്കൂർ മാറ്റിവെക്കണം, ഒരു മിക്സി ജാർ ലേക്ക് ബദാം, കശുവണ്ടി, തേങ്ങ എന്നിവ ചേർത്ത് അല്പം വെള്ളമൊഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കണം .ഇനി ഒരു പാനിൽ എണ്ണ ചേർത്ത് ചൂടാക്കാം ഇതിലേക്ക് സവാള ആദ്യം ചേർക്കണം,നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി എടുക്കണം, ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ബാക്കിയായ എണ്ണയിൽ നിന്നും അല്പം മാറ്റി വെച്ച് അതിലേക്ക് കറുവപ്പട്ട, ഏലക്കായ, ബേലീഫ്, ഗ്രാമ്പു എന്നിവ ചേർത്ത് കൊടുക്കുക, റോസ്റ്റ് ചെയ്തതിനുശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മട്ടൻ ഇതിലേക്ക് ചേർക്കാം, നന്നായി മിക്സ് ചെയ്തു വേവിച്ചെടുക്കണം, നന്നായി വെന്തു വന്നുകഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും, സവാള പച്ചമുളക്, പുതിനയില എന്നിവയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തു യോജിപ്പിക്കുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കാം
    കുക്കർ മൂടിവെച്ച് രണ്ടോ മൂന്നോ വിസിൽ വരെ വേവിക്കണം ,ശേഷം തീ ഓഫ് ചെയ്തു പ്രഷർ പോയതിനുശേഷം സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna