Blog

  • ചക്കക്കുരു ഫ്രൈ

    ചക്കക്കുരു ഫ്രൈ

    ചക്കക്കുരു ഉപയോഗിച്ച് നമ്മൾ ഒരുപാട് വിഭവങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ട്,

    ചോറിനൊപ്പവും , വെറുതെയും കഴിക്കാൻ പറ്റിയ ഒരു സ്പൈസി ചക്കക്കുരു ഫ്രൈ റെസിപ്പി.

    ഇതു തയ്യാറാക്കാനായി കുറച്ച് ചക്കക്കുരു എടുത്തു ക്ലീൻ ചെയ്തതിനുശേഷം, നീളത്തിൽ ചെറുതായി മുറിച്, ഉപ്പും, കുറച്ച് മഞ്ഞൾപ്പൊടിയും, വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഒരു പ്ലേറ്റിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ,അര ടീസ്പൂൺ മഞ്ഞൾ പൊടി, അല്പം കുരുമുളകുപൊടി, കാൽ ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ കോൺഫ്ലോർ, ഒരു ടീസ്പൂൺ അരിപ്പൊടി, അല്പം വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു തിക്ക് പേസ്റ്റ് ആക്കി എടുക്കുക,ഇതിലേക്ക് കറിവേപ്പിലയും വേവിച്ചുവച്ചിരിക്കുന്ന ചക്കക്കുരുവും ചേർത്ത് നന്നായി മിക്സ് ചെയ്യാം, അൽപ സമയം മാറ്റി വെച്ചതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്തെടുത്തു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FJ chef by tirur

  • മയോ ചീസ് സാൻവിച്ച്

    മയോ ചീസ് സാൻവിച്ച്

    മുട്ടയും ബ്രെഡ്ഡും ചേർത്തു തയ്യാറാക്കിയ മയോ ചീസ് സാൻവിച്ച് റെസിപ്പി

    ഇത് തയ്യാറാക്കാനായി നാലു മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക അതിലേക്ക് മുട്ട ഒഴിച്ചു കൊടുത്തു നന്നായി scramble ചെയ്ത് എടുക്കണം, ശേഷം മാറ്റിവെക്കാം. അടുത്തതായി ബ്രെഡ് ഒന്ന് ടോസ്റ്റ് ചെയ്ത് എടുക്കാം, ടോസ്റ്റ് ചെയ്ത ബ്രെഡിന് മുകളിലേക്ക് ലെറ്റ്യൂസ്, scramble ചെയ്ത മുട്ടയും, ചീസും ചേർത്ത് കൊടുത്തു സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക One Pan One World

  • ഫ്രഞ്ച് ടോസ്റ്റ്

    ഫ്രഞ്ച് ടോസ്റ്റ്

    രണ്ടു മുട്ട ഉണ്ടെങ്കിൽ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് തയ്യാർ

    ടേസ്റ്റിയും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഫ്രഞ്ച് ടോസ്റ്റ്

    ഇതിനായി വേണ്ട ചേരുവകൾ

    ബ്രെഡ് രണ്ട്

    മുട്ട-രണ്ട്

    പാല് 100 മില്ലി

    പഞ്ചസാര ഒരു ടീസ്പൂൺ

    ബട്ടർ 10 ഗ്രാം

    തേൻ

    ഇത് തയ്യാറാക്കാനായി

    ആദ്യം ബ്രഡ് എടുത്ത് അതിൻറെ സൈഡ് കട്ട് ചെയ്ത് മാറ്റണം, ശേഷം ഒരു ബൗളിലേക്ക് മുട്ടയും പാലും,പഞ്ചസാരയും ചേർത്തു കൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യുക, സൈഡ് കട്ട് ചെയ്ത് ബ്രെഡ് ഒരു ട്രെയിലേക്ക് വെച്ച് അതിനു മുകളിൽ ആയി മുട്ട മിക്സ് ഒഴിച്ചു കൊടുക്കാം,രണ്ടും ഒരുമിച്ചു വെച്ച് നന്നായി കുതിർത്തു എടുക്കണം ,ഇനി പാനിൽ ബട്ടർ തേച്ചു കൊടുത്തു നന്നായി ചൂടാക്കുക, ഇതിലേക്ക് ബ്രെഡ് ഒരുമിച്ച് വെച്ചുകൊടുത്തു നന്നായി ടോസ്റ്റ് ചെയ്തെടുക്കാം, എല്ലാ സൈഡും നന്നായി വേവിച്ചെടുക്കണം ഇത് മുറിച്ച് തേൻ ചേർത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AJ Cooking

  • ഗ്രിൽഡ് ചിക്കൻ

    ഗ്രിൽഡ് ചിക്കൻ

    ആരെയും കൊതിപ്പിക്കുന്ന രുചിയിൽ ഗ്രിൽഡ് ചിക്കൻ തയ്യാറാക്കാം

    ഇതിനായി ഒരു ട്രേയിലേയ്ക്ക് മൂന്ന് കപ്പ് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി ചതച്ചത്, ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, ശേഷം കുറച്ച് yellow ഫുഡ് കളർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം, അല്പം ഒലിവ് ഓയിൽ കൂടെ ചേർത്ത് മിക്സ് ചെയ്യണം ഇനി ഉപ്പും, മുളക് ചതച്ചതും ചേർക്കാം എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്തനു തിശേഷം ചിക്കൻ കഷ്ണങ്ങൾ ട്രേയിലേക്ക് ഇട്ട് നന്നായി മാരിനേറ്റ് ചെയ്യാം, ഇത് മൂടിവെച്ച് ഫ്രിഡ്ജിൽ ഒരു ദിവസം സൂക്ഷിക്കണം ശേഷം എടുത്തു ഗ്രിൽ ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cooking with Azeez 😋

  • schezwan സോസ്

    schezwan സോസ്

    സ്പൈസിയും , ടേസ്റ്റിയുമായ schezwan സോസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    ഉണക്കമുളക് -100 ഗ്രാം

    കാശ്മീരി മുളക് -50 ഗ്രാം

    എണ്ണ- 7-8 ടേബിൾ സ്പൂൺ

    വെളുത്തുള്ളി അര കപ്പ്

    ഇഞ്ചി -4 ടേബിൾ സ്പൂൺ

    ഉപ്പ്

    സോയാസോസ്- ഒരു ടീസ്പൂൺ

    പഞ്ചസാര- ഒരു ടീസ്പൂൺ

    വിനാഗിരി -3 ടേബിൾ സ്പൂൺ

    ടൊമാറ്റോ സോസ് -2-3 ടേബിൾ സ്പൂൺ

    ഇത് തയ്യാറാക്കുന്ന വിധം

    ഇതിനായി സാധാരണ ഉണക്കമുളകും, കാശ്മീരി മുളകും എടുക്കുന്നുണ്ട്, ഇതിൽ പകുതി മുളകിന്റെ വിത്തുകൾ മാറ്റണം ശേഷം വെള്ളത്തിലിട്ട് മൂന്ന് മണിക്കൂർ കുതിർക്കണം ,ആ വെള്ളത്തോടു കൂടി അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കുക, നല്ല സോഫ്റ്റായി വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം.ശേഷം മിക്സി ജാറിലേക്ക് മാറ്റി നല്ല ഫൈൻ ആയി അരച്ചെടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തുകൊടുക്കാം എണ്ണ നന്നായി ചൂടായി വന്നാൽ വെളുത്തുള്ളിയും, ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇത് എണ്ണയിൽ നന്നായി വഴന്നു വന്നാൽ മുളക് പേസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം ,കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം,ഇതിൽ നിന്നും എണ്ണ വിട്ടുവരുന്ന പാകമാകുമ്പോൾ സോസ്, ഉപ്പ് ,വിനാഗിരി, പഞ്ചസാര എന്നിവകൂടി ചേർത്ത് 3 മിനിട്ട് വരെ നല്ലതുപോലെ ഇളക്കി കൊടുക്കണം, ശേഷം തീ ഓഫ് ചെയ്ത് മാറ്റിവെക്കാം നന്നായി തണുത്തതിനുശേഷം ചില്ല് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക “>Kanak’s Kitchen

  • ചിക്കൻ കബാബ്

    ചിക്കൻ കബാബ്

    ചിക്കൻ വെച്ച് തയ്യാറാക്കിയ രുചികരമായ കബാബ് റെസിപി

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ -അരക്കിലോ

    സവാള -രണ്ടെണ്ണം

    ബട്ടർ -50 ഗ്രാം

    സൺഫ്ലവർ ഓയിൽ

    ഉപ്പ്

    കുരുമുളകുപൊടി

    മല്ലിയില

    പാഴ്സലി

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് സവാള ചെറിയ കഷണങ്ങളായി അരിഞ്ഞു ചേർത്ത് കൊടുക്കുക. കൂടെ മല്ലിയിലയും. parsley യും ചെറുതായി അരിഞ്ഞതും, ഒപ്പം മിൻസ്ഡ് ചിക്കനും, ബട്ടറും, കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു കുഴക്കുക, ശേഷം എടുത്തു വച്ചിരിക്കുന്ന wooden സ്റ്റിക്കി ലേക്ക് കബാബ് ഷേപ്പിൽ വച്ച് കൊടുക്കാം, ശേഷം ചൂടായ എണ്ണയിലേക്ക് വച്ചുകൊടുത്തു ഷാലോ ഫ്രൈ ചെയ്തെടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook tasty and easy

  • ഈസി ബ്രേക്ഫാസ്റ്റ്

    ഈസി ബ്രേക്ഫാസ്റ്റ്

    രണ്ടു ചപ്പാത്തി കൊണ്ട് വീട്ടിൽ എല്ലാവർക്കും ഉള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം

    ഈ കിടിലൻ റെസിപ്പി കണ്ടു നോക്കൂ

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    മുട്ട-4

    ഉപ്പ്

    കുരുമുളകുപൊടി

    ചീസ് -150 ഗ്രാം

    ഒറിഗാനോ

    പാഴ്സലി

    തക്കാളി-1

    mozzarella cheese -150 ഗ്രാം

    ചപ്പാത്തി -2

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ചതിനു ശേഷം അതിനു മുകളിലേക്ക് ഒരു ചപ്പാത്തി വെച്ചു കൊടുക്കുക, ഇതിനു മുകളിലേക്ക് നാല് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, മുകളിലേക്ക് അല്പം കുരുമുളകുപൊടി വിതറി കൊടുക്കണം ശേഷം ചെറുതായി അരിഞ്ഞ പാഴ്സി ലീവ്സ് ഇതിനു മുകളിലായി ഇട്ടുകൊടുക്കാം,അടുത്തതായി ഗ്രേറ്റ് ചെയ്ത ചീസ് ആണ് ചേർക്കേണ്ടത് ,ഇതിന് മുകളിലായി അല്പം ഒറിഗാനോ ചേർക്കാം, വീണ്ടും ഒരു ചപ്പാത്തി കൂടി വെച്ചു കൊടുക്കാം, ഇനി ചെറിയ ചൂടിൽ മൂടിവെച്ച് വേവിക്കുക ശേഷം തിരിച്ചു ഇട്ടു കൊടുക്കാം മറുവശത്ത് ആയി തക്കാളി വട്ടത്തിൽ അരിഞ്ഞത് ചേർത്തുകൊടുക്കണം, അല്പം ഉപ്പ് ഇതിനു മുകളിലായി വിതറി കൊടുക്കാം .ഓരോ തക്കാളിക്ക് മുകളിലും mozzarella ചീസ് വട്ടത്തിലരിഞ്ഞത് വെച്ച് കൊടുക്കണം, വീണ്ടും ഗ്രേറ്റ് ചെയ്ത ചീസ് ചേർത്ത് കൊടുക്കാം, പാഴ്സലി വീണ്ടും മുകളിൽ ഇട്ടു കൊടുക്കാം വീണ്ടും മൂടിവെച്ച് നന്നായി വേവിച്ചതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte