സ്പൈസിയും , ടേസ്റ്റിയുമായ schezwan സോസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി വേണ്ട ചേരുവകൾ
ഉണക്കമുളക് -100 ഗ്രാം
കാശ്മീരി മുളക് -50 ഗ്രാം
എണ്ണ- 7-8 ടേബിൾ സ്പൂൺ
വെളുത്തുള്ളി അര കപ്പ്
ഇഞ്ചി -4 ടേബിൾ സ്പൂൺ
ഉപ്പ്
സോയാസോസ്- ഒരു ടീസ്പൂൺ
പഞ്ചസാര- ഒരു ടീസ്പൂൺ
വിനാഗിരി -3 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് -2-3 ടേബിൾ സ്പൂൺ
ഇത് തയ്യാറാക്കുന്ന വിധം
ഇതിനായി സാധാരണ ഉണക്കമുളകും, കാശ്മീരി മുളകും എടുക്കുന്നുണ്ട്, ഇതിൽ പകുതി മുളകിന്റെ വിത്തുകൾ മാറ്റണം ശേഷം വെള്ളത്തിലിട്ട് മൂന്ന് മണിക്കൂർ കുതിർക്കണം ,ആ വെള്ളത്തോടു കൂടി അടുപ്പിൽ വച്ച് നന്നായി തിളപ്പിക്കുക, നല്ല സോഫ്റ്റായി വന്നാൽ തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം.ശേഷം മിക്സി ജാറിലേക്ക് മാറ്റി നല്ല ഫൈൻ ആയി അരച്ചെടുക്കുക, ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തുകൊടുക്കാം എണ്ണ നന്നായി ചൂടായി വന്നാൽ വെളുത്തുള്ളിയും, ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, ഇത് എണ്ണയിൽ നന്നായി വഴന്നു വന്നാൽ മുളക് പേസ്റ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം ,കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം,ഇതിൽ നിന്നും എണ്ണ വിട്ടുവരുന്ന പാകമാകുമ്പോൾ സോസ്, ഉപ്പ് ,വിനാഗിരി, പഞ്ചസാര എന്നിവകൂടി ചേർത്ത് 3 മിനിട്ട് വരെ നല്ലതുപോലെ ഇളക്കി കൊടുക്കണം, ശേഷം തീ ഓഫ് ചെയ്ത് മാറ്റിവെക്കാം നന്നായി തണുത്തതിനുശേഷം ചില്ല് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക “>Kanak’s Kitchen