Blog

  • ആലൂ പറാത്ത

    ആലൂ പറാത്ത

    കോരി ഒഴിക്കുന്ന മാവിൽ തയ്യാറാക്കിയ കിടിലൻ ആലു പറാത്ത റെസിപ്പി

    ഇത് തയ്യാറാക്കാനായി ഒരു വലിയ ഉരുളൻ കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കുക, ശേഷം ഗ്രേറ്റ് ചെയ്ത് അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ സവാള അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പുപൊടി എടുത്ത് വെള്ളവും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ലൂസ് ബാറ്റർ ആക്കി എടുക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങ് മിക്സ് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിയിലയും, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യാം.നല്ല സോഫ്റ്റ് ആയി വരുന്നതുവരെ മിക്സ് ചെയ്യണം ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കോരി ഒഴിച്ച് ചെറുതായി ഒന്ന് പരത്തി കൊടുക്കാം. ഹൈ ഫ്ളയിമിൽ രണ്ടുവശവും തിരിച്ചിട്ട് നന്നായി വേവിക്കണം, ഒരു കോട്ടൺ തുണി ഉപയോഗിച്ച് പതിയെ അമർത്തി കൊടുത്താൽ നന്നായി പൊങ്ങിവരും എല്ലാം ഇതുപോലെ തയ്യാറാക്കി എടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Life N More

  • പൊട്ടറ്റോ കബാബ്

    പൊട്ടറ്റോ കബാബ്

    മൈദ യോ ചീസ് ചേർക്കാതെ തയ്യാറാക്കിയ പൊട്ടറ്റോ കബാബ്

    ഇതിനായി വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ് 400 ഗ്രാം

    മുട്ട 1

    മഞ്ഞൾപൊടി

    കറുവപ്പട്ട

    സവാള

    വെളുത്തുള്ളി

    മല്ലിയില

    പുതിനയില

    ഡ്രൈ ബേസിൽ

    പച്ച മുളക്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകിയതിനുശേഷം, ഉപ്പും, വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഒരു മിക്സി ജാറിലേക്ക് സവാള, പുതിനയില, മഞ്ഞൾപൊടി, വെളുത്തുള്ളി, പച്ചമുളക്, കറുവപട്ട പൊടിച്ചത് ഡ്രൈഡ് ബേസിൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക.ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്യാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് മാറ്റി ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് സവാള ചേർത്ത് കൊടുത്തത് spatula ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം, കബാബ് ഷേപ്പ് ആക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഷാലോ ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Reza’s daughter

  • റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

    റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

    റെസ്റ്റോറന്റ് സ്റ്റൈലിൽ കുറുകിയ ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം.

    ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കുക, ഇത് ചൂടാവുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം, ശേഷം പുഴുങ്ങിയ 15 മുട്ട ചേർത്തു കൊടുക്കാം, ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക പുറം വശം മൊരിഞ്ഞു വന്നാൽ പാത്രത്തിലേക്ക് മാറ്റാം. ശേഷം അതേ എണ്ണയിലേക്ക് നീളത്തിൽ അരിഞ്ഞ 2 സവാള ചേർത്തു കൊടുക്കാം, ശേഷം നല്ലതുപോലെ വഴറ്റി കൊടുക്കാം, നല്ല സോഫ്റ്റായി വന്നാൽ തീ ഓഫ് ചെയ്ത് മിക്സി ജാർ ലേക്ക് മാറ്റി കൊടുക്കണം, ഇതിലേക്ക് 50 ഗ്രാം കശുവണ്ടിയും ,25 ബദാമും ചേർത്ത് നല്ലപോലെ അരച്ചെടുക്കണം,ശേഷം ഒരു കപ്പ് തൈര് ഇതിലേക്ക് ചേർത്ത് ഒന്നു കൂടി അടിച്ചെടുക്കാം. പാനിലേക്ക് ഒരു കപ്പ് എണ്ണ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഏലക്കായ, പെരുംജീരകം, കുരുമുളക്, കറുവപ്പട്ട എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യാം, ഒരു വലിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റുക, അടുത്തതായി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ വഴറ്റിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അര ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യണം
    ഇത് നന്നായി തിളച്ച് എഎണ്ണ വിട്ടു വരുന്ന സമയമാകുമ്പോൾ അരച്ചു വച്ച സവാള പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, അല്പം വെള്ളം കൂടി ചേർക്കണം, വീണ്ടും നല്ലതുപോലെ ഇളക്കുക, നന്നായി തിളച്ചു വരുമ്പോൾ 4
    തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം, മൂടി വെച്ച് നന്നായി വേവിച്ചെടുക്കുക, ഇനി ജീരകപ്പൊടി, മല്ലിപ്പൊടി, കസൂരിമേത്തി എന്നിവ ഓരോ ടേബിൾസ്പൂൺ വീതം ചേർത്തുകൊടുക്കാം, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കണം ,നല്ല കട്ടിയായി വരുമ്പോൾ അല്പം വെള്ളം ചേർത്തു കൊടുത്ത ഒന്നു ലൂസ് ആക്കാം,മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് വീണ്ടും തിളപ്പിക്കുക, എണ്ണ വിട്ടു വരുന്ന സമയത്ത് മുട്ട ചേർക്കാം നല്ലതുപോലെ തിളച്ചതിനുശേഷം തീ ഓഫ് ചെയ്ത് അല്പംകൂടി മല്ലിയില ചേർക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Kitchen

  • എഗ്ഗ് ബുർജ്ജി

    എഗ്ഗ് ബുർജ്ജി

    ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം

    ഇതിനായി വേണ്ട ചേരുവകൾ

    മുട്ട – 4

    സവാള- 2

    തക്കാളി -4

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    കസൂരിമേത്തി -അര ടീസ്പൂൺ

    മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ

    ബട്ടർ -ഒരു ക്യൂബ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഉപ്പുചേർത്ത് കൊടുത്തതിനു ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കുക നന്നായി melt ആയി വരുമ്പോൾ,മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം സ്ക്രാബിൾ ചെയ്ത് എടുക്കാം.

    തക്കാളിയും, സവാളയും ചെറുതായി അരിഞ്ഞെടുക്കുക, രണ്ട് തക്കാളി ചെറുതായി അരിയുക രണ്ടെണ്ണം മിക്സി ജാറിൽ ഇട്ട് പേസ്റ്റാക്കുക, ശേഷം മിക്സ് ചെയ്യണം. വീണ്ടും പാൻ ചൂടാക്കുക, എണ്ണചേർത്തു കൊടുത്തതിനുശേഷം കുറച്ചു സ്‌പൈസസ്‌ ചേർക്കാം റോസ്റ്റ് ആയി വരുമ്പോൾ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക,ഇനി സവാള ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം പച്ചമുളക് ചതച്ചതും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കാം ,പച്ചമണം മാറുന്നതുവരെ വഴറ്റുക അതിനുശേഷം പൊടികൾ ചേർത്തു കൊടുക്കാം, വീണ്ടും നന്നായി മിക്സ് ചെയ്യുക അടുത്തതായി തക്കാളിയും, തക്കാളി പേസ്റ്റും ചേർക്കാം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി യോജിപ്പിക്കണം, അല്പം ഗരം മസാലയും, ജീരകം പൊടിച്ചതും കൂടെ ചേർക്കാം അൽപസമയം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, ഒരു കപ്പ് വെള്ളം ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ തിളച്ചുവരുമ്പോൾ scramble ചെയ്ത് മുട്ട ചേർക്കാം, നന്നായി തിളച്ചതിനു ശേഷം മല്ലിയിലയും കസൂരിമേത്തിയും ചേർത്തു തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking With Chef Ashok

  • ബൺ നിറച്ചത്

    ബൺ നിറച്ചത്

    വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കായി വ്യത്യസ്തവും, രുചികരവുമായ റെസിപ്പികൾ തയ്യാറാക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്, അതുപോലെ തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി ആണ് ഇത്, ബണ്ണ് ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ബർഗർ

    ഇത് തയ്യാറാക്കാനായി 6 ബണ്ണ് എടുത്തു അതിന്റെ മുകൾവശം മുറിച്ചു മാറ്റിയതിനു ശേഷം, ഉൾവശവും മാറ്റി ഹോൾ ആക്കുക, ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഉപ്പും ,കുരുമുളകുപൊടിയും ചേർക്കാം ശേഷം ഹാം എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഇതിലേക്ക് ചേർക്കാം
    ഒരു തക്കാളി ചെറുതായി അരിഞ്ഞതും , ചീസ് ഗ്രേറ്റ് ചെയ്തതും ,സ്പ്രിംഗ് ഒണിയൻ ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ബൺ പോട്ടുകളിലേക്ക് ഇത് നിറച്ചു കൊടുക്കാം, അല്പം ചീസ് മുകൾവശത്ത് വെച്ച് കൊടുത്തതിനുശേഷം കുറച്ചു സ്പ്രിങ് ഒണിയൻ കൂടി മുകളിലേക്ക് വയ്ക്കാം, ഇനി ബേക്ക് ചെയ്തെടുത്തു മുറിച്ചു കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ടെലിസിസ് Delicious ideas

  • സ്പെഷ്യൽ ടൊമാറ്റോ സൂപ്

    സ്പെഷ്യൽ ടൊമാറ്റോ സൂപ്

    വ്യത്യസ്തമായ രുചിയുള്ള അമേരിക്കൻ ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം.

    ഇതു തയ്യാറാക്കാനായി ഒരു വലിയ സവാള എടുത്ത് പൊടിയായി അരിയുക, കൂടെ പെരുംജീരകം ചെടിയുടെ തണ്ടും ചെറുതായി അരിഞ്ഞെടുക്കണം, ഒരു പാനിൽ ബട്ടർ ഇട്ട് മെൽറ്റ് ചെയ്തെടുക്കുക, ഇതിലേക്ക് സവാളയും പെരുഞ്ചീരകം തണ്ട് അരിഞ്ഞതും ചേർത്ത് കൊടുത്തു നന്നായി വഴറ്റുക, കൂടെ സെലറി സീഡ്‌സും , കുരുമുളകും ചേർത്തു കൊടുക്കാം ,കൂടെ 30 ഗ്രാം മൈദ കൂടെ ചേർത്ത് മിക്സ് ചെയ്യുക, ശേഷം 800 ഗ്രാം തക്കാളി ചേർത്തു കൊടുക്കാം, ഒരു മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക,ഒരു ഗ്ലാസ് വെള്ള വൈൻ ഇതിലേക്ക് ചേർത്ത് കൊടുക്കാം, ചെറിയ തീയിൽ 40 മിനിറ്റ് തിളപ്പിക്കണം. മറ്റൊരു പാനിലേക്ക് ഒലിവ് ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് കുറച്ചു മുളക് ചതച്ചതും, വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്തു റോസ്റ്റ് ചെയ്യാം ,തിളച്ചുകൊണ്ടിരിക്കുന്ന തക്കാളി സൂപ്പ് ഒരു ബ്ലെൻഡർ ഉപയോഗിച്ച് നന്നായിട്ട് ബ്ലെൻഡ് ചെയ്യുക, ശേഷം ഒരു അരിപ്പയിൽ ഒഴിച്ച് നന്നായി അരിച്ചു മാറ്റാം, ഇതിലേക്ക് ഒലിവ് ഓയിൽ മിക്സ് ചേർത്ത് കൊടുത്തു സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adam Ragusea

  • റവ കേക്ക്

    റവ കേക്ക്

    വീട്ടിൽ എപ്പോഴും ഉള്ള 3 ചേരുവകൾ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയിൽ ഒരു കേക്ക്.

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കാം, ഇതിലേക്ക് അര കപ്പ് പഞ്ചസാര, ഒരു കപ്പ് പാല് എന്നിവ ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക, കാൽ ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് കൊടുക്കുക, ഒരു പിഞ്ചു ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം അൽപസമയം മാറ്റിവയ്ക്കണം, ഇനി ഒരു കേക്ക് ടിന്നിലേക്ക് ഈ ബാറ്റർ മാറ്റാം, നന്നായി ടാപ്പ് ചെയ്തതിനുശേഷം ഇതിനു മുകളിലേക്ക് കുറച്ചു കറുത്ത മുന്തിരി യും വെള്ള എള്ളും ചേർത്തു കൊടുക്കാം.ഇതിനെ ഒരു ഫ്രൈ പാനിലേക്ക് ഇറക്കിവെച്ച് ചെറിയ തീയിൽ നന്നായി ബേക്ക് ചെയ്ത് എടുക്കാം.

    ഷുഗർ സിറപ്പ് തയ്യാറാക്കാനായി അരക്കപ്പ് പഞ്ചസാരയും, അരക്കപ്പ് വെള്ളവും ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഏലക്കായ കൂടെ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കണം, ഷുഗർ സിറപ്പ് കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, സിറപ്പ് എല്ലാം കേക്കിൽ നന്നായി പിടിച്ചതിനു ശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mallu Diaries