Blog

  • മിക്സഡ് വെജിറ്റബിൾ കറി

    മിക്സഡ് വെജിറ്റബിൾ കറി

    ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു മിക്സഡ് വെജിറ്റബിൾ കറി

    ഇതിനായി വേണ്ടത്

    വഴുതനങ്ങ -700-ഗ്രാം

    ബെൽ പെപ്പർ- 3

    പാപ്രിക -3

    തക്കാളി -500 ഗ്രാം

    സവാള -1

    മുളകുപൊടി -അര ടീസ്പൂൺ

    ഉപ്പ്

    ഒലിവോയിൽ -40 മില്ലി

    ബേസിൽ -ഒരു ടീസ്പൂൺ

    കുരുമുളക് പൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മല്ലിയില -100 ഗ്രാം

    പഞ്ചസാര -രണ്ട് ടീസ്പൂൺ

    ഗ്രീൻ ചില്ലി -1

    വെളുത്തുള്ളി – 2

    തയ്യാറാക്കുന്ന വിധം

    ആദ്യം വഴുതനങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു ബൗളിലേക്ക് ചേർക്കുക, ഇതിലേക്ക് വെള്ളം , ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക.ഒരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു കൊടുത്തു വഴറ്റാം , രണ്ടു മിനിറ്റിനുശേഷം കുരുമുളകുപൊടി, ബേസിൽ, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് ,പഞ്ചസാര എന്നിവ ചേർത്തു കൊടുത്തു മിക്സ് ചെയ്യാം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ബെൽ പെപ്പർ ,പാപ്രിക എന്നിവ ചേർക്കാം ഇതിലേക്ക് വഴുതനങ്ങാ നന്നായി പിഴിഞ്ഞെടുത്ത് ചേർത്തു കൊടുക്കാം, ഇത് മൂടിവെച്ച് നന്നായി വേവിക്കണം അടുത്തതായി തക്കാളി ചേർത്തു കൊടുക്കാം, ഇത് നന്നായി വെന്തു വന്നതിനുശേഷം പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും ചേർത്ത് 2 മിനിറ്റ് ഓളം വീണ്ടും വേവിക്കണം,അവസാനമായി മല്ലിയിലയും കൂടി ചേർത്ത് ഇളക്കിയതിനുശേഷം സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • അവോക്കാഡോ , ബ്രെഡ് sandwich

    അവോക്കാഡോ , ബ്രെഡ് sandwich

    ആരോഗ്യ ഗുണങ്ങൾ ഏറെ അടങ്ങിയ ഒരു ഫ്രൂട്ട് ആണ് അവോകാഡോ

    അവോക്കാഡോയും, ബ്രെഡും ഉപയോഗിച്ച് ഈസിയും, ടേസ്റ്റിയുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

    ഇത് തയ്യാറാക്കാനായി ബ്രഡ് സ്ലൈസ് എടുത്ത് ത്രികോണാകൃതിയിൽ കട്ട് ചെയ്ത് എടുക്കുക, ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് ബട്ടർ ചേർത്ത് കൊടുത്തു നന്നായി മെൽറ്റ് ചെയ്യുക , വെളുത്തുള്ളി ചതച്ചത് ചേർത്ത് റോസ്റ്റ് ചെയ്യണം, ശേഷം ബ്രെഡ് കഷണങ്ങൾ വച്ചുകൊടുത്ത് നല്ലത് പോലെ ടോസ്റ്റ് ചെയ്ത് എടുക്കാം.
    ശേഷം പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ഇനി അവക്കാഡോ എടുത്ത് അതിനെ പൾപ്പ് ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തു നന്നായി ക്രഷ് ചെയ്യണം ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, രണ്ട് അല്ലി വെളുത്തുള്ളി ചതച്ചതും, രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും, പാഴ്സ്ലി ലീവ്സ് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്തതിനു ശേഷം സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, അല്പം കുരുമുളകുപൊടിയും നാരങ്ങാനീരും, കൂടെ ചേർക്കണം ഇനി ബ്രെഡ് കഷണങ്ങൾ എടുത്ത് അതിലേക്ക് ഈ മിക്സ് വെച്ചു കൊടുക്കുക, ശേഷം കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adelina Kocht

  • baked പൊട്ടറ്റോ

    baked പൊട്ടറ്റോ

    ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്രയും സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാൻ കഴിയും എന്ന് കരുതിയില്ല,

    കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു കിടിലൻ പൊട്ടറ്റോ റെസിപ്പി

    ഇത് തയ്യാറാക്കാനായി 5 ഉരുളക്കിഴങ്ങുകൾ എടുത്തു തൊലി കളയാതെ നന്നായി കഴുകിയതിനുശേഷം മുകൾ വശത്തായി ത്രികോണാകൃതിയിൽ ഒരു ഭാഗം മുറിച്ചു മാറ്റുക, ശേഷം ഒരു പാനിലേക്ക് മാറ്റി വെള്ളം ഒഴിച്ച് 15 മിനിറ്റ് തിളപ്പിക്കുക ശേഷം എടുത്തു ഒരു ബേക്കിങ് ട്രേയിലേക്ക് വച്ച് കൊടുക്കണം,ഒരു ചെറിയ ബൗളിൽ വെജിറ്റബിൾ ഓയിൽ എടുത്ത് വെളുത്തുള്ളി അതിലേക്ക് ഗ്രേറ്റ് ചെയ്ത ചേർത്ത് കൊടുക്കുക, ഇത് നല്ലതുപോലെ മിക്സ് ചെയ്തു ഒരു ബ്രഷ് ഉപയോഗിച്ച് ഉരുളക്കിഴങ്ങിന്റെ മുറിച്ച ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കണം, ബട്ടർ നീളത്തിൽ കട്ട് ചെയ്ത് അതിനു മുകളിലേക്ക് വെച്ചു കൊടുക്കാം, ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് ഹാം അതിനുമുകളിൽ വയ്ക്കാം ,ഇത് ഓവനിൽ ലേക്ക് മാറ്റി ബേക്ക് ചെയ്തെടുക്കുക.

    മറ്റൊരു ബൗളിലേക്ക് ചെറുതായി കട്ട് ചെയ്ത് കുക്കുമ്പറും തക്കാളിയും ,സ്പ്രിങ് ഒണിയനും ചേർക്കണം ഇതിലേക്ക് കുരുമുളകുപൊടിയും, ഒലിവ് ഓയിലും ചേർത്ത് മിക്സ് ചെയ്യാം

    ബേക്ക് ആയ ഉരുളക്കിഴങ്ങിന് മുകളിലേക്ക് അല്പം ചീസ് ചേർത്ത് കൊടുത്തു ഒന്നുകൂടെ bake ചെയ്യണം ശേഷം തയ്യാറാക്കിയ സാലഡ് ഉപയോഗിച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lecker mit Hanna

  • മൈദ സ്നാക്ക്

    മൈദ സ്നാക്ക്

    വെള്ളവും, മൈദയും, ഉപ്പും മാത്രം മതി വ്യത്യസ്തമായ ഈ സ്നാക്ക് തയ്യാറാക്കാൻ

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് ഉപ്പും, വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം മൈദ അല്പാല്പമായി ചേർത്ത് ഒരു spatula ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത ശേഷം കൈകൊണ്ട് കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി എടുക്കാം,ഇത് 10 മിനിറ്റ് നന്നായി മൂടിയതിനുശേഷം മാറ്റിവെക്കണം. വീണ്ടും നന്നായി കുഴച്ചെടുക്കണം ഇതിനെ നാലായി മുറിക്കാം ഓരോന്നും റൗണ്ട് ഷേപ്പിൽ ആക്കി മാറ്റുക, ഇത് വീണ്ടും അരമണിക്കൂർ അറസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം ഓരോ ബോളും എടുത്തു വളരെ നൈസായി പരത്തി എടുക്കണം,പരത്തി എടുത്ത ചപ്പാത്തികൾ ലയർ ആയി വയ്ക്കണം, ലേയറിന് ഇടയിൽ നല്ലതുപോലെ ബട്ടർ തേച്ചു കൊടുക്കാൻ മറക്കരുത്, ശേഷം സൈഡിൽ നിന്നും വീണ്ടും വലിച്ചു കൊടുക്കണം, ഇനി ഒരു സൈഡിൽ നിന്നും റോൾ ആക്കി ചുരുട്ടി എടുക്കുക, ഇതിനെ രണ്ടായി മുറിക്കാം ഇതൊരു ട്രെയിനിലേയ്ക്ക് വെച്ച് നന്നായി മൂടിയതിനുശേഷം ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം. ശേഷം എടുത്തു ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം, ഇതിനെ ചെറുതായി പരത്തി കൊടുക്കാം ശേഷം നടുവിൽ ഒന്നു മടക്കി ഇതളുകൾ പോലെ ആക്കാം, ഒരു സൈഡ് ചീസ് വെച്ചുകൊടുത്ത് മറ്റു വശത്തുനിന്നും മടക്കി ഒട്ടിച്ച് എടുക്കുക,എല്ലാം ഇതുപോലെ ചെയ്തതിനുശേഷം ബേക്ക് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക From Fatma’s Kitchen

  • വെജിറ്റബിൾ റൈസ്

    വെജിറ്റബിൾ റൈസ്

    അരി ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

    ഏറെ ഹെൽത്തിയും, ടേസ്റ്റിയും ആയ ഒരു റൈസ് റെസിപ്പി.

    ഇതിനു വേണ്ട ചേരുവകൾ

    സവാള -1/2 കഷണം

    ക്യാരറ്റ്- 1/2 കഷണം

    പാപ്രിക -ഒരു കഷണം

    സുക്കിനി -അര കഷ്ണം

    തക്കാളി -100 ഗ്രാം

    അരി- 150 ഗ്രാം

    ബ്രോത് – 300 ഗ്രാം

    ഉപ്പ്

    കുരുമുളകുപൊടി

    പാഴ്സലി

    തയ്യാറാക്കുന്ന വിധം

    ഒരു പാനിലേക്ക് വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ആദ്യം ചേർത്തു കൊടുക്കാം, ഇത് വഴന്നു വന്നാൽ ക്യാരറ്റ് ചേർക്കാം,അടുത്തതായി പാപ്രികയും, സുക്കിനിയും ചേർത്തുകൊടുക്കാം, തക്കാളിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം, ഇത് വഴന്നു വന്നാൽ പാഴ്സലി ലീവ് ചെറുതായി കട്ട് ചെയ്തു ചേർക്കാം, അരിയും ,വെള്ളവും, ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നന്നായി വേവിച്ചെടുക്കുക അൽപം കുരുമുളകുപൊടി ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • ഫ്ലാറ്റ് ബട്ടർ ബ്രഡ്

    ഫ്ലാറ്റ് ബട്ടർ ബ്രഡ്

    പൊറോട്ട യേക്കാൾ രുചിയിൽ മൈദ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ബ്രഡ് റെസിപ്പി.

    ഇതിനു വേണ്ട ചേരുവകൾ

    ചെറുചൂടുവെള്ളം -300 മില്ലി

    ഉപ്പ്

    മൈദ -രണ്ട് കപ്പ്

    ബട്ടർ -100 ഗ്രാം

    ഇത് തയ്യാറാക്കാനായി ചെറുചൂടുവെള്ളത്തിൽ ഉപ്പു ചേർത്ത് മിക്സ് ചെയ്യുക, ശേഷം മൈദ രണ്ടു പ്രാവശ്യമായി ചേർത്തു കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇത് 10 മിനിറ്റ് മാറ്റിവയ്ക്കണം ശേഷം 14 ബോളുകൾ ആയി മുറിച്ചെടുക്കാം, ഡ്രൈ ആവാതിരിക്കാൻ ആയി മൂടി വെക്കണം, ഓരോ ബോളുകൾ ആയി കൗണ്ടർ ടോപ്പിലേക്ക് വെച്ച് അല്പം പൊടിയിട്ടത്തിനു ശേഷം നന്നായി പരത്തി കൊടുക്കാം ഇതിനു മുകളിലേക്ക് melt ചെയ്ത് ബട്ടർ ബ്രഷ് ചെയ്തു കൊടുക്കണം,ശേഷം ഒരു സൈഡിൽ നിന്നും ചുരുട്ടി എടുക്കുക വീണ്ടും മടക്കി സ്പിൻ ഷേപ്പ് ആക്കി മാറ്റണം , എല്ലാം ഇതുപോലെ ചെയ്തതിനു ശേഷം വീണ്ടും ഒന്നുകൂടി പരത്തണം ഇനി ചൂടായ പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes

  • ചക്ക അട

    ചക്ക അട

    ചക്ക ഉപയോഗിച്ച് രുചികരമായ ഒരു നാടൻ പലഹാരം തയ്യാറാക്കാം,

    ആവിയിൽ വേവിച്ചെടുത്ത ചക്ക അട

    ഇതിനു വേണ്ട ചേരുവകൾ

    പഴുത്ത ചക്ക ചുള

    അരിപ്പൊടി -രണ്ടര കപ്പ്

    ശർക്കര -രണ്ട് വലിയ ടേബിൾസ്പൂൺ

    ഏലക്കായ -20

    ചുക്ക് ഒരു കഷണം

    ജീരകം -ഒരു സ്പൂൺ

    നെയ്യ് -ഒരു സ്പൂൺ

    ഉപ്പ്

    തേങ്ങ- ഒന്ന്

    വെള്ളം -ഒരുകപ്പ്

    വാഴയില

    ഇത് തയ്യാറാക്കാനായി ആദ്യം ചക്ക ചുളകൾ കുരു കളഞ്ഞു മിക്സി ജാർലേക്ക് ചേർത്തു കൊടുത്തു നന്നായി അരച്ചെടുത്ത്, ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. മിക്സി ജാറിലേക്ക് പൊടിച്ച ശർക്കര ചേർത്ത് വീണ്ടും അടിച്ചെടുക്കാംഎം, ശേഷം ഇത് ചക്ക യിലേക്ക് ചേർക്കാം ഇതിലേക്ക് ചിരവിയ തേങ്ങ കൂടി ചേർക്കാം,ജീരകം,ചുക്ക് ഏലക്കായ എന്നിവ ഒരു ഇടിക്കല്ലിലേക്കിട്ട് നന്നായി ഇടിച്ചു പൊടിച്ച്തിനുശേഷം ചക്കയിലേക്ക് ചേർക്കാം, ഒരു നുള്ള് ഉപ്പ്, അൽപം നെയ്യ് എന്നിവ കൂടി ചേർക്കണം ഇനി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം ,ഇനി അരിപ്പൊടി ചേർത്തു കൊടുക്കാം അല്പാല്പമായി ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കണം. ഇനി ഓരോ വാഴയില എടുത്ത് ഒന്നു വാട്ടി എടുത്തതിനുശേഷം അതിലേക്ക് ഈ മാവിൽ നിന്നും അല്പം വെച്ചുകൊടുത്തു കൈ ഉപയോഗിച്ചു നന്നായി പരത്തി കൊടുക്കണം എല്ലാം ഇതുപോലെ ചെയ്തതിനുശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Cooking Freaks