ഫ്ലാറ്റ് ബട്ടർ ബ്രഡ്

പൊറോട്ട യേക്കാൾ രുചിയിൽ മൈദ ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ബ്രഡ് റെസിപ്പി.

ഇതിനു വേണ്ട ചേരുവകൾ

ചെറുചൂടുവെള്ളം -300 മില്ലി

ഉപ്പ്

മൈദ -രണ്ട് കപ്പ്

ബട്ടർ -100 ഗ്രാം

ഇത് തയ്യാറാക്കാനായി ചെറുചൂടുവെള്ളത്തിൽ ഉപ്പു ചേർത്ത് മിക്സ് ചെയ്യുക, ശേഷം മൈദ രണ്ടു പ്രാവശ്യമായി ചേർത്തു കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഇത് 10 മിനിറ്റ് മാറ്റിവയ്ക്കണം ശേഷം 14 ബോളുകൾ ആയി മുറിച്ചെടുക്കാം, ഡ്രൈ ആവാതിരിക്കാൻ ആയി മൂടി വെക്കണം, ഓരോ ബോളുകൾ ആയി കൗണ്ടർ ടോപ്പിലേക്ക് വെച്ച് അല്പം പൊടിയിട്ടത്തിനു ശേഷം നന്നായി പരത്തി കൊടുക്കാം ഇതിനു മുകളിലേക്ക് melt ചെയ്ത് ബട്ടർ ബ്രഷ് ചെയ്തു കൊടുക്കണം,ശേഷം ഒരു സൈഡിൽ നിന്നും ചുരുട്ടി എടുക്കുക വീണ്ടും മടക്കി സ്പിൻ ഷേപ്പ് ആക്കി മാറ്റണം , എല്ലാം ഇതുപോലെ ചെയ്തതിനു ശേഷം വീണ്ടും ഒന്നുകൂടി പരത്തണം ഇനി ചൂടായ പാനിലേക്ക് ഇട്ട് ചുട്ടെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fast & Easy Recipes