വെജിറ്റബിൾ റൈസ്

അരി ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?

ഏറെ ഹെൽത്തിയും, ടേസ്റ്റിയും ആയ ഒരു റൈസ് റെസിപ്പി.

ഇതിനു വേണ്ട ചേരുവകൾ

സവാള -1/2 കഷണം

ക്യാരറ്റ്- 1/2 കഷണം

പാപ്രിക -ഒരു കഷണം

സുക്കിനി -അര കഷ്ണം

തക്കാളി -100 ഗ്രാം

അരി- 150 ഗ്രാം

ബ്രോത് – 300 ഗ്രാം

ഉപ്പ്

കുരുമുളകുപൊടി

പാഴ്സലി

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ആദ്യം ചേർത്തു കൊടുക്കാം, ഇത് വഴന്നു വന്നാൽ ക്യാരറ്റ് ചേർക്കാം,അടുത്തതായി പാപ്രികയും, സുക്കിനിയും ചേർത്തുകൊടുക്കാം, തക്കാളിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം, ഇത് വഴന്നു വന്നാൽ പാഴ്സലി ലീവ് ചെറുതായി കട്ട് ചെയ്തു ചേർക്കാം, അരിയും ,വെള്ളവും, ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നന്നായി വേവിച്ചെടുക്കുക അൽപം കുരുമുളകുപൊടി ചേർത്ത് സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN