baked പൊട്ടറ്റോ

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇത്രയും സ്വാദിഷ്ടമായ ഒരു വിഭവം തയ്യാറാക്കാൻ കഴിയും എന്ന് കരുതിയില്ല,

കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു കിടിലൻ പൊട്ടറ്റോ റെസിപ്പി

ഇത് തയ്യാറാക്കാനായി 5 ഉരുളക്കിഴങ്ങുകൾ എടുത്തു തൊലി കളയാതെ നന്നായി കഴുകിയതിനുശേഷം മുകൾ വശത്തായി ത്രികോണാകൃതിയിൽ ഒരു ഭാഗം മുറിച്ചു മാറ്റുക, ശേഷം ഒരു പാനിലേക്ക് മാറ്റി വെള്ളം ഒഴിച്ച് 15 മിനിറ്റ് തിളപ്പിക്കുക ശേഷം എടുത്തു ഒരു ബേക്കിങ് ട്രേയിലേക്ക് വച്ച് കൊടുക്കണം,ഒരു ചെറിയ ബൗളിൽ വെജിറ്റബിൾ ഓയിൽ എടുത്ത് വെളുത്തുള്ളി അതിലേക്ക് ഗ്രേറ്റ് ചെയ്ത ചേർത്ത് കൊടുക്കുക, ഇത് നല്ലതുപോലെ മിക്സ് ചെയ്തു ഒരു ബ്രഷ് ഉപയോഗിച്ച് ഉരുളക്കിഴങ്ങിന്റെ മുറിച്ച ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കണം, ബട്ടർ നീളത്തിൽ കട്ട് ചെയ്ത് അതിനു മുകളിലേക്ക് വെച്ചു കൊടുക്കാം, ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് ഹാം അതിനുമുകളിൽ വയ്ക്കാം ,ഇത് ഓവനിൽ ലേക്ക് മാറ്റി ബേക്ക് ചെയ്തെടുക്കുക.

മറ്റൊരു ബൗളിലേക്ക് ചെറുതായി കട്ട് ചെയ്ത് കുക്കുമ്പറും തക്കാളിയും ,സ്പ്രിങ് ഒണിയനും ചേർക്കണം ഇതിലേക്ക് കുരുമുളകുപൊടിയും, ഒലിവ് ഓയിലും ചേർത്ത് മിക്സ് ചെയ്യാം

ബേക്ക് ആയ ഉരുളക്കിഴങ്ങിന് മുകളിലേക്ക് അല്പം ചീസ് ചേർത്ത് കൊടുത്തു ഒന്നുകൂടെ bake ചെയ്യണം ശേഷം തയ്യാറാക്കിയ സാലഡ് ഉപയോഗിച്ച് സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lecker mit Hanna