ചക്ക ഉപയോഗിച്ച് രുചികരമായ ഒരു നാടൻ പലഹാരം തയ്യാറാക്കാം,

ആവിയിൽ വേവിച്ചെടുത്ത ചക്ക അട

ഇതിനു വേണ്ട ചേരുവകൾ

പഴുത്ത ചക്ക ചുള

അരിപ്പൊടി -രണ്ടര കപ്പ്

ശർക്കര -രണ്ട് വലിയ ടേബിൾസ്പൂൺ

ഏലക്കായ -20

ചുക്ക് ഒരു കഷണം

ജീരകം -ഒരു സ്പൂൺ

നെയ്യ് -ഒരു സ്പൂൺ

ഉപ്പ്

തേങ്ങ- ഒന്ന്

വെള്ളം -ഒരുകപ്പ്

വാഴയില

ഇത് തയ്യാറാക്കാനായി ആദ്യം ചക്ക ചുളകൾ കുരു കളഞ്ഞു മിക്സി ജാർലേക്ക് ചേർത്തു കൊടുത്തു നന്നായി അരച്ചെടുത്ത്, ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം. മിക്സി ജാറിലേക്ക് പൊടിച്ച ശർക്കര ചേർത്ത് വീണ്ടും അടിച്ചെടുക്കാംഎം, ശേഷം ഇത് ചക്ക യിലേക്ക് ചേർക്കാം ഇതിലേക്ക് ചിരവിയ തേങ്ങ കൂടി ചേർക്കാം,ജീരകം,ചുക്ക് ഏലക്കായ എന്നിവ ഒരു ഇടിക്കല്ലിലേക്കിട്ട് നന്നായി ഇടിച്ചു പൊടിച്ച്തിനുശേഷം ചക്കയിലേക്ക് ചേർക്കാം, ഒരു നുള്ള് ഉപ്പ്, അൽപം നെയ്യ് എന്നിവ കൂടി ചേർക്കണം ഇനി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം ,ഇനി അരിപ്പൊടി ചേർത്തു കൊടുക്കാം അല്പാല്പമായി ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കണം. ഇനി ഓരോ വാഴയില എടുത്ത് ഒന്നു വാട്ടി എടുത്തതിനുശേഷം അതിലേക്ക് ഈ മാവിൽ നിന്നും അല്പം വെച്ചുകൊടുത്തു കൈ ഉപയോഗിച്ചു നന്നായി പരത്തി കൊടുക്കണം എല്ലാം ഇതുപോലെ ചെയ്തതിനുശേഷം ആവിയിൽ വച്ച് വേവിച്ചെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Cooking Freaks