മൈദ യോ ചീസ് ചേർക്കാതെ തയ്യാറാക്കിയ പൊട്ടറ്റോ കബാബ്
ഇതിനായി വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് 400 ഗ്രാം
മുട്ട 1
മഞ്ഞൾപൊടി
കറുവപ്പട്ട
സവാള
വെളുത്തുള്ളി
മല്ലിയില
പുതിനയില
ഡ്രൈ ബേസിൽ
പച്ച മുളക്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കഴുകിയതിനുശേഷം, ഉപ്പും, വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഒരു മിക്സി ജാറിലേക്ക് സവാള, പുതിനയില, മഞ്ഞൾപൊടി, വെളുത്തുള്ളി, പച്ചമുളക്, കറുവപട്ട പൊടിച്ചത് ഡ്രൈഡ് ബേസിൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കുക.ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ചേർത്ത് ഒന്നുകൂടി ക്രഷ് ചെയ്യാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് മാറ്റി ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് സവാള ചേർത്ത് കൊടുത്തത് spatula ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം, കബാബ് ഷേപ്പ് ആക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഷാലോ ഫ്രൈ ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking Reza’s daughter