ബിസ്ക്കറ്റും പാലും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം ഈ കിടിലൻ ഡെസ്സേർട്

ഇത് തയ്യാറാക്കാനായി 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് സെർവിങ് ബൗളുകളിലേക്ക് ചേർത്തു കൊടുക്കാം. ഒരു പാനിലേക്ക് 400 മില്ലി പാലും ആവശ്യത്തിനുള്ള മധുരവും ,രണ്ട് ടേബിൾ സ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു നന്നായി കുറുക്കിയെടുക്കുക, ഇതിലേക്ക് കാരമൽ പുഡിങ്ങും , ബട്ടറും ചേർത്ത് കൊടുക്കാം ചൂടാറിയതിനു ശേഷം സെർവിങ് ബൗളിലേക്ക് ബിസ്ക്കറ്റിനു മുകളിലായി ഒഴിച്ചു കൊടുക്കാം.ഒരു പാനിൽ 100 ഗ്രാം പഞ്ചസാര ചേർത്ത് caramalise ചെയ്യണം ഇതിലേക്ക് കോൺ സ്റ്റാർച്ചും പാലും ചേർത്ത മിക്സ് ഒഴിച്ചു കൊടുത്തു നന്നായി കുറുക്കിയെടുക്കുക, ഒരു ടേബിൾ സ്പൂൺ ബട്ടർ കൂടെ ചേർത്ത് മിക്സ് ചെയ്ത് തണുക്കാനായി വെക്കാം. നേരത്തെ റെഡിയാക്കി വെച്ചിരിക്കുന്ന സേവിങ് ബൗളുകളിലേക്ക് മുകളിലേക്ക് ചെറിയ പഴം കഷണങ്ങൾ വച്ച് കൊടുക്കുക, ഇതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കാരമൽ സിറപ്പ് ഒഴിച്ചു കൊടുത്തു സെർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette arabe facili