ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക്

ക്രിസ്പി ചീസ് പനീർ ടിക്ക ഡിസ്ക് ഓവനില്ലാതെ കാടായിയിൽ തയ്യാറാക്കിയത്

ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കുക, ഇതിലേക്ക് 2 ടേബിൾ സ്പൂൺ കടുക് എണ്ണ ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യാം, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ജീരകപ്പൊടി, ഉപ്പ്, അര ടീസ്പൂൺ ചാട്ട് മസാല, അര ടീസ്പൂൺ ബ്ലാക്ക് സാൾട് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക, ശേഷം അര ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, അര ടേബിൾസ്പൂൺ ലെമൺ ജ്യൂസ്, അര ടേബിൾസ്പൂൺ കടലമാവ്,അര ടീസ്പൂൺ കസൂരിമേത്തി എന്നിവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, അടുത്തതായി 1/3 കപ്പ് തൈര് ചേർത്ത് കൊടുക്കാം ഇതും നന്നായി മിക്സ് ചെയ്തതിനുശേഷം, 150 ഗ്രാം പനീർ ചേർത്തുകൊടുക്കണം, മൂന്ന് ടേബിൾസ്പൂൺ ക്യാപ്സിക്കം അരിഞ്ഞതും, 4 ടേബിൾ സ്പൂൺ സവാളയും കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യുക ശേഷം ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം.

മറ്റൊരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ മയണൈസ് ചേർത്തുകൊടുക്കാം, ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഗ്രീൻ ചട്നി ചേർത്ത് മിക്സ് ചെയ്തു മാറ്റാം. അടുത്തതായി ബ്രെഡ് സ്ലൈസ് എടുത്ത് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്തെടുത്തു മാറ്റുക,ഒന്ന് രണ്ടെണ്ണം നടുഭാഗം കൂടി മുറിച്ചു കളഞ്ഞു റിങ് ആക്കി എടുക്കണം. ഒരു പാൻ അടുപ്പിൽവെച്ച് നേരത്തെ തയ്യാറാക്കി വെച്ച ചീസ് മിക്സ് ചേർത്ത് കൊടുക്കുക ഇത് മീഡിയം ഫ്ലായിമിൽ നന്നായി ചൂടാക്കി എടുക്കണം . ഒരു കടായി എടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക, അതിനുമുകളിൽ ഒരു സ്റ്റാൻഡ് വെച്ച് ചൂടാക്കി എടുക്കണം ,ഒരു പ്ലേറ്റ് എടുത്ത് അലൂമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്യണം റൗണ്ടിൽ കട്ട് ചെയ്ത ബ്രെഡ്ന് മുകളിലേക്ക് ഗ്രീൻ ചട്നി ചേർത്തുകൊടുക്കാം, ഇതിനു മുകളിലേക്ക് റിംഗ് ആയി കട്ട് ചെയ്ത ബ്രഡ് വച്ച് കൊടുക്കണം ഇതിനകത്തേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മസാല ചേർത്തു കൊടുക്കാം
എല്ലാം ഇതുപോലെ ഫിൽ ചെയ്ത് എടുക്കണം, മുകളിലേക്ക് അല്പം ചീസ് ചേർത്തുകൊടുക്കാം, അലൂമിനിയം ഫോയിൽ ചെയ്ത പ്ലേറ്റ്ന് മുകളിലേക്ക് വെച്ച് കൊടുത്ത ശേഷം ചൂടായ കാടായിയിലേക്ക് മാറ്റാം ഇനി കടായി മൂടി ചെറിയ തീയിൽ നന്നായി ബേക്ക് ചെയ്ത് എടുക്കുക 10 മിനിറ്റിനുശേഷം എടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anyone Can Cook with Dr.Alisha