ചക്ക പഴം കൊണ്ട് ഒരു അടിപൊളി വിഭവം തയ്യാറാക്കിയാലോ ?
ചക്കയും, റവയും, ശർക്കരയും എല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി.
ആദ്യം മുക്കാൽ കപ്പ് ശർക്കര ഒരു പാനിൽ ചേർത്ത് അരക്കപ്പ് വെള്ളം കൂടെ ചേർത്ത് നന്നായി ഉരുക്കി എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ചക്ക കുരുകളഞ്ഞ് ചേർത്ത് കൊടുക്കണം, ഇത് ഒന്ന് അടിച്ചെടുക്കുക ശേഷം ശർക്കര നീര് ചേർത്ത് വീണ്ടും അടിച്ചെടുക്കുക, ഇത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു അൽപം ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യണം ,അടുത്തതായി റവ ചേർത്തു കൊടുക്കാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, കാൽ കപ്പ് തേങ്ങ ചുരണ്ടിയത് കൂടി ചേർത്ത് വീണ്ടും ഒന്നു മിക്സ് ചെയ്യണം,അവസാനമായി കുറച്ച് എണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു സോസ് പാൻ എടുത്ത് നന്നായി എണ്ണ പുരട്ടിയതിനുശേഷം ഈ ബാറ്റർ മുഴുവനായി അതിലേക്ക് ഒഴിച്ച് കൊടുക്കാം, നന്നായി തട്ടിയതിനുശേഷം ഒരു പാൻ ചൂടാക്കി അതിനു മുകളിലേക്ക് വച്ച് കൊടുക്കാം, പാൻ മൂടി വച്ച് ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കുക.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Vadakkini Vlog