ടിഫിനായും, ബ്രേക്ക്ഫാസ്റ്റ് ആയും ,സ്നാക്കായും ഒക്കെ കഴിക്കാൻ പറ്റിയ റെസിപ്പി ,5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാം
ആദ്യം മൂന്ന് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തു ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ മുളക് ചതച്ചത്, ഒരു ടീസ്പൂൺ ജീരകപൊടി, ഒരു ടീസ്പൂൺ ഒറിഗാനോ, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ മല്ലിപ്പൊടി ,അരക്കപ്പ് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ,2 പച്ചമുളക് ചെറുതായി അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ എന്നിവയെല്ലാം ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം കയ്യിൽ അല്പം ഓയിൽ പുരട്ടി ഇതിൽനിന്നും കുറച്ചെടുത്ത്
ചീസ് വെച്ചതിനുശേഷം കവർ ചെയ്ത് കട്ട്ലെറ്റ് ഷേപ്പ് ആക്കി എടുക്കുക, ഒരു ബൗളിലേക്ക് മുക്കാൽ ടേബിൾസ്പൂൺ കോൺഫ്ലോറും, അര ടേബിൾസ്പൂൺ മൈദയും, കാൽ ടീസ്പൂൺ ജീരകപ്പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടിയും ,ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക്, വെള്ളം ഒഴിച്ചു കൊടുത്തതിനുശേഷം മിക്സ് ചെയ്തു ലൂസ് ബാറ്റർ ആക്കി എടുക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ കട്ലറ്റും എടുത്ത് ഈ ബാറ്ററിൽ മുക്കി ശേഷം കോൺഫ്ലേക്സ് കോട്ട് ചെയ്ത് എടുക്കണം ഇനി ചൂടായ എണ്ണയിലിട്ട് വറുത്തെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN