കുൽഫി ഐസ്ക്രീം

കുട്ടികൾക്കായി , അവർക്കിഷ്ടപ്പെട്ട കുൽഫി , അതും റസ്‌ക് ഉപയോഗിച്ചു തയ്യാറാക്കാം …

ഇത് തയ്യാറാക്കാനായി 5 റസ്‌ക് പൊട്ടിച്ചു മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കാം , ഒപ്പം അരക്കപ്പ് പഞ്ചസാരയും ,രണ്ടു ഏലക്കായയും കൂടെ ചേർത്ത് നന്നായി പൊടിച്ചെടുക്കാം.ഒരു പാനിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കാം , കൂടെ രണ്ടു ടീസ്പൂൺ പാൽ പൊടി ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്ത് കൊടുക്കാം,ഇനി പാൽ നന്നായി തിളപ്പിക്കുക , ശേഷം റസ്ക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം,രണ്ടു മൂന്ന് ബാച്ച് ആയി വേണം മിക്സ് ചെയ്യാൻ , തരികളില്ലാതെ നന്നായി യോജിപ്പിച്ചതിനു ശേഷം കട്ടിയായി വരുന്നത് വരെ കുറുക്കി എടുക്കണം, ശേഷം തണുക്കാൻ ആയി വയ്ക്കാം, ശേഷം മിക്സി ജാറിലേക്ക് മാറ്റി നന്നായി അടിച്ചെടുക്കുക,ഇനി കുൽഫി മോൾഡ്‌ ലേക്ക് ഇത് ഒഴിച്ച് കൊടുക്കുക , സെറ്റ് ആവാനായി ഫ്രീസറിൽ 8 മണിക്കൂർ വയ്ക്കുക , ശേഷം ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Plates of flavour