ആവിയിൽ വേവിച്ചെടുത്ത, വായിൽ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഒരു നാലുമണി പലഹാരം, നെയ്യട
കുറച്ചു പാലും മൈദയും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം
ഇതിനായി രണ്ട് തരം ബാറ്റെർ തയ്യാറാക്കണം. ആദ്യത്തെ ബാറ്റെർ റെഡിയാക്കാനായി ഒരു മിക്സി ജാറിലേക്ക് അരക്കപ്പ് മൈദ പൊടിയും, മുക്കാൽകപ്പ് പാലും, ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, കാൽക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. രണ്ടാമത്തെ ബാറ്റെർ റെഡിയാക്കാൻ ആയി മിക്സി ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, ഇതിലേക്ക് പഞ്ചസാരയും, രണ്ട് ഏലക്കായും, ചേർത്ത് നന്നായി അടിച്ചെടുത്തതിനുശേഷം വേറൊരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു പ്ലേറ്റ് എടുത്ത് നന്നായി നെയ്യ് പുരട്ടി എടുക്കുക ഇതിലേക്ക് ആദ്യം മൈദ ബാറ്റർ നൈസായി ഒഴിച്ചുകൊടുക്കണം, ഇതൊന്നു ആവിയിൽ വേവിച്ചതിനു ശേഷം രണ്ടാമത്തെ ബാറ്റർ ഇതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കാം വീണ്ടും വേവിക്കുക, ശേഷം,ഇതിനു മുകളിലേക്ക് നെയ്യ് ഒന്ന് ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം വീണ്ടും മൈദമാവ് ഒഴിച്ചുകൊടുക്കണം ,മാവുകൾ തീരുന്നതുവരെ ഇതുപോലെ ലെയറായി സെറ്റ് ചെയ്തു കൊടുക്കുക, ഏറ്റവും മുകളിലായി കശുവണ്ടി വെച്ചു കൊടുക്കാം ഇനി നല്ലതുപോലെ വേവിച്ചെടുക്കണം ശേഷം പ്ലേറ്റിൽ നിന്ന് മാറ്റി മുറിച്ചെടുത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple flavors of life