മൂന്ന് തരം പാൽപ്പൊടി സ്വീറ്റ്‌സ്

ഈദിന് തയ്യാറാക്കാൻ പാൽപൊടികൊണ്ട് തയ്യാറാക്കിയ മൂന്ന് വ്യത്യസ്ത തരം മധുര വിഭവങ്ങൾ.

ആദ്യത്തെ റെസിപ്പി പാൽപ്പൊടി കൊണ്ട് തയ്യാറാക്കിയ രസ്മലായി

ഇത് തയ്യാറാക്കാനായി ഒരു ലിറ്റർ പാൽ തിളപ്പിക്കുക, ഇതിലേക്ക് അര കപ്പ് പഞ്ചസാരയും, അഞ്ച് ഏലക്കായയും ചേർത്ത് കൊടുക്കണം, ഒരു ബൗളിലേക്ക് ഒരു കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ മൈദയും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, അല്പം ഏലക്കായ പൊടിച്ചതും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്യണം, ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുത്തു നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കാം ഇതിനെ ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം ഒന്ന് പരത്തി ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കാം.തിളച്ച പാലിലേക്ക് ഇത് ചേർത്ത് കൊടുത്തു വേവിച്ചെടുക്കാം. നല്ലതുപോലെ വെന്തു വീർത്തു വന്നതിനുശേഷം പ്ലേറ്റിലേക്ക് പാലോട് കൂടെ സെർവ് ചെയ്യാം അല്പം ബദാമും പിസ്തയും ക്രഷ് ചെയ്തത് ഇട്ടുകൊടുത്തു ഗാർണിഷ് ചെയ്യാം.

അടുത്ത റസിപ്പി ബ്രെഡ് മാലായ് റോൾസ്

ഇതു തയ്യാറാക്കാൻ ആദ്യം റാബ്‌റി റെഡിയാക്കണം, അതിനായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാൽ ചേർത്തു കൊടുക്കാം,കൂടെ അര കപ്പ് പഞ്ചസാരയും, കാൽക്കപ്പ് പാൽപ്പൊടി, കാൽ ടീസ്പൂൺ ഏലക്കായും, കുങ്കുമപ്പൂവും പാലും മിക്സ് ചെയ്തതും ചേർത്തു കൊടുക്കാം, ചെറിയ തീയിൽ നല്ലതുപോലെ തിളപ്പിച്ചു വറ്റിച്ചെടുക്കണം, നല്ല ക്രീമി ആയി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. അടുത്തതായി ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുത്ത് മെൽറ്റ് ചെയ്യുക, ഇതിലേക്ക് അരക്കപ്പ് പാലും ചേർത്തു കൊടുക്കാം, പാൽ നല്ലതുപോലെ തിളച്ചുവരുമ്പോൾ അരക്കപ്പ് പാൽപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം,നല്ല കട്ടിയായി പാത്രത്തിൽനിന്നു വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഓരോ ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്തതിനുശേഷം ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തണം ഇതിലേക്ക് നീളത്തിൽ റോൾ ചെയ്ത മിക്സ് വെച്ചു കൊടുക്കാം, ബ്രെഡ് റോൾ ചെയ്തതിനുശേഷം പ്ലേറ്റിലേക്ക് വച്ച് കൊടുക്കാം, ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച റാബ്‌റി ഒഴിച്ച് മുകളിൽ ക്രഷ് ചെയ്ത ബദാമും ചേർത്ത് സെർവ് ചെയ്യാം.

അടുത്ത റെസിപ്പി പാൽപ്പൊടി ഗുലാബ് ജാമുൻ ആണ്..

ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും, അരക്കപ്പ് പാലും ചേർത്ത് കൊടുത്തു തിളപ്പിക്കുക ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് നന്നായി ഇളക്കിക്കൊണ്ടിരിക്കണം കട്ടിയായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം, ചൂട് ആറിയതിനു ശേഷം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ മൈദയും, കുറച്ച് ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം നന്നായി കുഴച്ച് സോഫ്റ്റ് ആക്കിയതിന് ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം ശേഷം തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുക്കുക,അര കപ്പ് വെള്ളവും, ഒരു കപ്പ് പഞ്ചസാരയും ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുത്തു തിളപ്പിക്കുക, രണ്ട് ഏലക്കായ കൂടി ചേർക്കാം പഞ്ചസാര നന്നായി മെൽറ്റ്‌ ആയി കഴിഞ്ഞാൽ, തയ്യാറാക്കി വെച്ചിരിക്കുന്ന ജാമുൻ ബോൾസ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, അൽപസമയം അതിൽ ഇട്ടു വച്ചതിനു ശേഷം ഷുഗർ സിറപ്പോടു കൂടി സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook