മിൽക്ക്, ചോക്കലേറ്റ് പുഡ്ഡിംഗ്

Advertisement

പാൽ ഇരിപ്പുണ്ടോ? എങ്കിൽ ക്രീമിയും സോഫ്റ്റിയുമായ ഈ ഡെസ്സേർട് തയ്യാറാക്കി നോക്കൂ.

ചേരുവകൾ

പാൽ -അര ലിറ്റർ

പഞ്ചസാര -85 ഗ്രാം

മൈദ -60 gm

കോൺഫ്ളോർ -2 ടേബിൾ സ്പൂൺ

വാനില ഷുഗർ -അര ടീസ്പൂൺ

ബട്ടർ -ഒരു ടേബിൾസ്പൂൺ

വറുത്ത കപ്പലണ്ടി -50ഗ്രാം

ചോക്ലേറ്റ് -50 ഗ്രാം

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ഇതിലേക്ക് കോൺഫ്ലോറും, പഞ്ചസാരയും, മൈദയും ചേർത്ത് കൊടുക്കാം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം സ്റ്റോവ് ഓൺ ചെയ്ത് അടുപ്പിലേക്കു വച്ച് കൊടുക്കാം, ഇതു നല്ലതുപോലെ കുറുക്കിയെടുക്കുണം ,നന്നായി കുറുകി വന്നതിനുശേഷം ബട്ടർ ചേർത്ത് കൊടുക്കാം, ഒപ്പം വാനിലയും ശേഷം ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്യണം.

ഗ്ലാസ്സുകൾ എടുത്ത് അതിൽ മുക്കാൽ ഭാഗത്തോളം മിക്സ് ഒഴിച്ചു കൊടുക്കുക, ഇത് തണുക്കാനായി ഫ്രിഡ്ജിൽ വയ്ക്കാം, വറുത്ത കപ്പലണ്ടി എടുത്ത് ക്രഷ് ചെയ്തതിനുശേഷം ഒരു ട്രേയിലേക്ക് ചേർത്തുകൊടുക്കാം ഇനി തണുക്കാനായി മാറ്റിവെച്ച ക്ലാസ്സുകൾ എടുത്ത് അതിൽ നിന്നും മിക്സ് ഡിമോൾഡ് ചെയ്തെടുക്കാം, ഇതിനെ രണ്ടായി മുറിക്കണം, ശേഷം കപ്പലണ്ടി കോട്ട് ചെയ്തെടുക്കണം, മുകളിലേക്ക് ചോക്ലേറ്റ് ക്രീം തേച്ചു കൊടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES