Blog

  • ഇറാനി പോള

    ഇറാനി പോള

    രുചികരമായ ഒരു ഈവനിംഗ് സ്നാക്സ് റെസിപ്പി ഇറാനി പോള.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    മസാല തയ്യാറാക്കാനായി

    ചിക്കൻ വേവിച്ചത്- 200 ഗ്രാം

    സവാള -രണ്ട്

    പച്ചമുളക് -3

    വെളുത്തുള്ളി -നാല്

    ഇഞ്ചി

    കറിവേപ്പില

    മല്ലിയില

    ഉപ്പ്

    ചിക്കൻ മസാല പൗഡർ -അര ടീസ്പൂൺ

    ഗരംമസാല പൗഡർ -കാൽ ടീസ്പൂൺ

    എണ്ണ

    ബാറ്റെർ റെഡിയാക്കാൻ

    മുട്ട-രണ്ട്

    മൈദ -ഒരു കപ്പ്

    പാൽ -ഒന്നേകാൽ കപ്പ്

    ഉപ്പ്

    വെളുത്തുള്ളി -രണ്ടെണ്ണം

    കുരുമുളകുപൊടി -അര ടീസ്പൂൺ

    സൺഫ്ലവർ ഓയിൽ -മുക്കാൽ കപ്പ്

    നെയ്യ്

    ക്യാപ്സിക്കം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് വേവിച്ചു ചെറുതായി മുറിച്ച് ചിക്കൻ ചേർത്ത് ഫ്രൈ ചെയ്തു മാറ്റം . ശേഷം ഇതിലേക്ക് സവാള ചേർത്തു കൊടുക്കാം
    ഒന്ന് വഴറ്റിയതിനു ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ മിക്സിയിൽ ക്രഷ് ചെയ്തത് ചേർത്തുകൊടുക്കാം, ഇതിൻറെ പച്ചമണം മാറുന്നതുവരെ നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ഇനി ഫ്രൈ ചെയ്ത ചിക്കൻ ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യുക, ഇനി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം ഉപ്പും, മല്ലിയിലയും, കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    ഇനി ബാറ്റെർ റെഡിയാക്കാം, അതിനായി മിക്സിയുടെ ജാറിലേക്ക് മുട്ടയും, ഉപ്പും, മൈദയും, പാലും വെളുത്തുള്ളിയും, കുരുമുളകുപൊടിയും, സൺഫ്ലവർ ഓയിൽ ഉം കൂടെ ചേർത്ത് കൊടുത്തു നന്നായി ബ്ലെൻഡ് ചെയ്ത് എടുക്കുക.

    ഇനി പോള തയ്യാറാക്കാം, അതിനായി ഒരു തവ അടുപ്പിൽ വച്ച് ചൂടാക്കാം ഇതിനു മുകളിലായി ഒരു സോസ് പാൻ വച്ച് കൊടുക്കാം, ഇതിൽ നല്ലതുപോലെ നെയ് തേച്ചു കൊടുക്കുക, ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്റർ പകുതിയോളം ഒഴിച്ചു കൊടുക്കാം, ഇനി പാൻ മൂടിയതിനുശേഷം 10 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക, ഇനി മൂടി തുറന്ന് ഇതിലേക്ക് ഫില്ലിങ് വെച്ചു കൊടുക്കാം, ശേഷം ബാക്കിയുള്ള ബാറ്റർ കൂടി മുകളിലേക്ക് ഒഴിച്ചുകൊടുക്കണം, ഏറ്റവും മുകളിലായി അല്പം മസാലയും, ഒരു ക്യാപ്സിക്കം റൗണ്ടിൽ കട്ട് ചെയ്തത് വെച്ച് അലങ്കരിക്കാം, ഇനി പാൻ മൂടി 25 മിനിറ്റോളം ചെറിയ തീയിൽ വേവിക്കണം , ഇനി മറുവശം കൂടി ഒരു പാനിലേക്ക് മാറ്റി വേവിച്ചെടുക്കാം, ശേഷം മുറിച്ചു ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN

  • പഫ്സ് പാസ്ട്രി ഷീറ്റ്

    പഫ്സ് പാസ്ട്രി ഷീറ്റ്

    പഫ്സ് പാസ്ട്രി തയ്യാറാക്കാൻ ഇനി ഒട്ടും ബുദ്ധിമുട്ടേണ്ട ,ഫ്രിഡ്ജ് പോലും ആവശ്യമില്ല ,

    ഈ ഐഡിയ ഇതിനുമുമ്പ് അറിയാതെ പോയല്ലോ

    ഇതിനായി വേണ്ട ചേരുവകൾ

    വെള്ളം -100 ഗ്രാം

    ഉപ്പ് -മുക്കാൽ ടീസ്പൂൺ

    ബട്ടർ -50 ഗ്രാം

    മൈദ -250 ഗ്രാം

    vegan -125 gm

    എഗ്ഗ് യോക്ക്

    ഷുഗർ

    ജാം

    തയ്യാറാക്കുന്ന വിധം

    ആദ്യം വെള്ളത്തിൽ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വെക്കാം, മറ്റൊരു ബൗളിൽ ബട്ടർ ചേർത്ത് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക, ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു എടുക്കാം, ഇതിലേക്ക് നേരത്തെ എടുത്തു വച്ച വെള്ളം ചേർത്ത് നല്ലതുപോലെ കുഴച്ചു സോഫ്റ്റായ മാവ് തയ്യാറാക്കാം.
    ഇത് 10 മിനിറ്റ് നേരത്തേക്ക് മാറ്റി വെക്കണം, ശേഷം എടുത്തു സ്ക്വയർ ഷേപ്പിൽ പരത്തി എടുക്കാം, ഇതിനു മുകളിലേക്ക് vegan അപ്ലൈ ചെയ്തു കൊടുക്കുക,ശേഷം രണ്ടു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി വീണ്ടും നീളത്തിൽ പരത്താം ,വീണ്ടും അകത്തേക്ക് രണ്ടു സൈഡിൽ നിന്നും മടക്കിയതിനുശേഷം കുറച്ചു സമയം മാറ്റി വയ്ക്കണം , വീണ്ടും എടുത്ത് നീളത്തിൽ പരത്തണം, വീണ്ടും മുമ്പ് ചെയ്തതുപോലെ അകത്തേക്ക് രണ്ടു സൈഡിൽ നിന്നും മടക്കി അതിനുശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം ഇത് ഒരു പോലുള്ള മൂന്ന് ഭാഗങ്ങളായി മുറിക്കാം, ഇനി ഓരോന്നും നാല് ഭാഗങ്ങളായി മുറിക്കാം, ഇതിനകത്ത് ജാം വച്ച് കൊടുത്തു, സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം ത്രികോണാകൃതിയിൽ മടക്കണം , മുകളിലേക്ക് മുട്ടയുടെ മഞ്ഞ ബ്രഷ് ചെയ്ത് കൊടുക്കണം, ഇനി ബേക്ക് ചെയ്തെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • സ്പെഷ്യൽ ഗോതമ്പ് പൊടി ബ്രേക്ഫാസ്റ്റ്

    സ്പെഷ്യൽ ഗോതമ്പ് പൊടി ബ്രേക്ഫാസ്റ്റ്

    ഗോതമ്പു പൊടി ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത ഒരു കിടിലൻ റെസിപ്പി

    ഏതു നേരത്തും കഴിക്കാൻ സൂപ്പർ

    ഇത് തയ്യാറാക്കാനായി ഒരു മിക്സിങ് ബൗളിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ,ചേർത്ത് കൊടുത്തത് നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപം വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് എടുക്കണം, ഇത് 10 മിനിറ്റ് ഒന്നു മാറ്റി വയ്ക്കണം, ശേഷം എടുത്ത് കത്രിക ഉപയോഗിച്ച് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചു കൊടുക്കാം ഇനി ഒരു പാൻ എടുത്ത് ഒന്നര കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക ഇത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഗോതമ്പ് കഷണങ്ങൾ ചേർത്തു കൊടുക്കാം,ഇത് നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു അരിപ്പ യിലേക്ക് മാറ്റാം കുറച്ച് പച്ചവെള്ളം കൂടി മുകളിലേക്ക് ഒഴിച്ചു കൊടുത്തു അതിൻറെ പശപശപ്പ് എല്ലാം കളഞ്ഞു എടുക്കണം.

    ഇനി ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് കടുകും ചേർത്ത് പൊട്ടിക്കുക പിന്നീട് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, എന്നിവ ചേർത്തു കൊടുക്കാം ഇത് നല്ലതുപോലെ വഴറ്റിയതിനു ശേഷം സവാള ചേർത്തു കൊടുക്കാം ,ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് സവാള നന്നായി വഴന്നു വരുന്നതുവരെ മിക്സ് ചെയ്യണം , അടുത്തതായി പൊടികൾ ചേർത്ത് കൊടുക്കാം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം നീളത്തിൽ അരിഞ്ഞ ക്യാബേജ് ,ക്യാരറ്റ് ,ക്യാപ്സിക്കം തക്കാളി എന്നിവ ചേർത്ത് കൊടുക്കണം,ശേഷം എല്ലാം കൂടി ഒന്ന് വഴറ്റി എടുക്കണം, അടുത്തതായി ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ,കാൽ ടീസ്പൂൺ കുരുമുളകുപൊടി, മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക,ഇനി വേവിച്ചുവെച്ചിരിക്കുന്ന ഗോതമ്പിനെ കഷണങ്ങൾ ചേർത്തു കൊടുക്കാം, എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ച് 5 മിനിറ്റ് മൂടി വെച്ചതിനുശേഷം ഫ്ളൈയിം ഓഫ് ചെയ്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pachila Hacks

  • വെറൈറ്റി ചിക്കൻ റോൾ

    വെറൈറ്റി ചിക്കൻ റോൾ

    ഇഫ്താറിന് തയ്യാറാക്കാനായി ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വെറൈറ്റി റോൾ റെസിപ്പി.

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് 2 കപ്പ് മൈദയും, കൂടെ കുറച്ച് അയമോദകവും, ഉപ്പും നെയ്യും, കരിഞ്ചീരകവും ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക, ശേഷം അൽപ്പാൽപ്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവ് ആക്കാം.

    ഇനി ഫില്ലിംഗ് റെഡിയാക്കാം, അതിനായി മൂന്ന് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് ലേക്ക് അരക്കപ്പ് വേവിച്ചുടച്ച ചിക്കനും, ക്യാപ്സിക്കവും, ക്യാരറ്റും,ക്യാപ്സിക്കവും അരിഞ്ഞതും, അര ടീസ്പൂൺ ജീരകപ്പൊടിയും, അര ടീസ്പൂൺ കുരുമുളകുപൊടിയും, ഒറിഗാനോ യും, മുളക് ചതച്ചതും, മുളകുപൊടിയും ,ചാട്ട് മസാല പൗഡർ ഉം ഉപ്പും, മല്ലിയിലയും ,സോസും, കോൺഫ്ലോറും ചേർത്തു നല്ലതുപോലെ മിക്സ് ചെയ്യുക.ശേഷം ഇതിൽ നിന്നും ഓരോ ടേബിൾ സ്പൂൺ വീതം എടുത്ത് സിലിണ്ടർ ഷേപ്പിൽ റോൾ ചെയ്ത് എടുക്കുക. ഇനി നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്ത് രണ്ടായി ഭാഗിച്ചതിനുശേഷം നന്നായി പരത്തണം, ഒരു കത്തി ഉപയോഗിച്ച് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചു എടുക്കാം, ഇനി ഡിപ് ചെയ്യാനുള്ള ബാറ്റെർ റെഡി ആക്കണം. അതിനായി ഒരു ബൗളിലേക്ക് കാൽകപ്പ് വീതം മൈദയും, കോൺഫ്ലോറും ചേർക്കുക ഉപ്പും, വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ലൂസായ ബാറ്റെർ റെഡിയാക്കാം , തയ്യാറാക്കി വച്ചിരിക്കുന്ന റോളുകൾ എടുത്ത് ഇതിലൊന്നു മുക്കിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച മൈദ മുഴുവനായി കോട്ട് ചെയ്തുകൊടുക്കുക എല്ലാ റോളുകളും ഇതുപോലെ സെറ്റ് ചെയ്യാം, ശേഷം എണ്ണയിലിട്ട് വറുത്ത് കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN

  • അറൈശി ജ്യൂസ്

    അറൈശി ജ്യൂസ്

    മാമ്പഴം കൊണ്ട് തയ്യാറാക്കിയ അറൈശി ജ്യൂസ്, നോമ്പുതുറക്കാൻ ഇത് മാത്രം മതി.

    ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഒരു വലിയ മാങ്ങയുടെ പൾപ്പും 6-7 ഇത്തപ്പഴം കുരുകളഞ്ഞ്ഞ്ഞതും ചേർത്ത് കൊടുക്കുക, ഒപ്പം ഒരു കപ്പ് ഐസ്ക്യൂബ് കൂടെ ചേർക്കാം, അടുത്തതായി അരക്കപ്പ് പാലും കൂടെ ചേർക്കാം, ശേഷം നല്ലതുപോലെ അടിച്ചെടുക്കുക സേർവിങ് ഗ്ലാസ്സിലേക്ക് ആദ്യം കുറച്ച് ക്യാരമൽ സിറപ്പ് സൈഡിലൂടെ ഒഴിച്ചു കൊടുക്കാം, ഇനി തയ്യാറാക്കി വെച്ച ജ്യൂസ് പകുതിയോളം ചേർത്തുകൊടുക്കാം, ഇതിനു മുകളിലേക്ക് ചെറുതായരിഞ്ഞ് ആപ്പിളും ,പഴവും, ബദാംമും, ട്യൂട്ടി ഫ്രൂട്ടി യും ചേർത്തുകൊടുക്കാം ഏറ്റവും മുകളിൽ ആയി മാംഗോ ഐസ്ക്രീം കൂടെ ചേർക്കാം, വീണ്ടും പാൽ മുകളിൽ ഒഴിച്ച് കൊടുക്കുക ഇനി എല്ലാംകൂടി സ്പൂൺ ഉപയോഗിച്ച് മിക്സ് ചെയ്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen

  • ആപ്പിൾ ബിസ്ക്കറ്റ്

    ആപ്പിൾ ബിസ്ക്കറ്റ്

    ആപ്പിൾ കൊണ്ട് തയ്യാറാക്കിയ വായിൽ അലിഞ്ഞിറങ്ങും ബിസ്ക്കറ്റ് റെസിപ്പി.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    ആപ്പിൾ -രണ്ട്

    ലെമൺ ജ്യൂസ്

    ബട്ടർ -ഒരു സ്പൂൺ

    പഞ്ചസാര -ഒരു സ്പൂൺ

    ആപ്രിക്കോട്ട് ജാം- ഒരു സ്പൂൺ

    കറുവപ്പട്ട പൊടി -കുറച്ച്

    മുട്ട-1

    ഉപ്പ് -ഒരു പിഞ്ച്

    വാനില ഷുഗർ -8 ഗ്രാം

    പഞ്ചസാര -50 ഗ്രാം

    മേൽറ്റഡ് ബട്ടർ -50 ഗ്രാം

    ബേക്കിംഗ് പൗഡർ -4 ഗ്രാം

    മൈദ -250 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ആപ്പിൾ തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കണം, ഇതൊരു പാനിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ലെമൺ ജ്യൂസ് കൂടെ ചേർക്കാം ഒപ്പം പഞ്ചസാരയും കറുവപട്ട പൊടിയും ബട്ടറും ചേർക്കാം,ഇത് സ്റ്റോവ് ലേക്ക് വച്ച് ചെറിയ തീയിൽ കുക്ക് ചെയ്യാം, ഇതിലേക്ക് ജാം കൂടെ ചേർത്ത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഇനി ഒരു മിക്സിങ് ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ടയും, ഒരു പിഞ്ചു ഉപ്പും ,പഞ്ചസാരയും, വാനില ഷുഗറും ചേർത്ത് കൊടുക്കാം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നാരങ്ങ ജ്യൂസ് ചേർക്കാം , ബട്ടറും ബേക്കിംഗ് പൗഡറും ചേർത്തതിനുശേഷം മൈദ കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല സോഫ്റ്റ് മാവാക്കി എടുക്കാം. ഇതിനെ ഒരു ബട്ടർ പേപ്പർ വിരിച്ച് അതിനു മുകളിൽ വച്ച് നല്ലതുപോലെ പരത്തിയെടുക്കുക, ഇതിനു മുകളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ആപ്പിൾ മിക്സ് എടുത്ത് ഒരു സൈഡ് മുഴുവൻ നിർത്തിവയ്ക്കണം,മറു ഭാഗത്തു നിന്നും തിരിച്ചു മടക്കി ശേഷം സൈഡ് ഒന്ന് സീൽ ചെയ്ത് ഒട്ടിക്കണം, ശേഷം കത്തി ഉപയോഗിച്ച് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കാം, ഇനി ഒരു ബേക്കിങ് ട്രേയിലേക്ക് ഇത് നിരത്തിവെച്ച് കൊടുക്കണം, നല്ലതുപോലെ bake ചെയ്തെടുത്ത ബിസ്‌ക്കറ്റിനു മുകളിലേക്ക് ഐസിങ് ഷുഗർ സ്പ്രെഡ് ചെയ്തു കൊടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili

  • റാസ്പ്ബെറി റോൾ

    റാസ്പ്ബെറി റോൾ

    ഈസി ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു ഡെസ്സേർട് റെസിപ്പി.

    തയ്യാറാക്കുന്നവിധം

    ആദ്യമൊരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക, ഒരു പിഞ്ചു ഉപ്പു കൂടി ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യാം, ഇതിലേക്ക് 180 ഗ്രാം മൈദ കൂടെ ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് 400 മില്ലി പാല് രണ്ടുമൂന്നു തവണ ആയി ചേർത്ത് കൊടുത്ത മിക്സ് ചെയ്യണം, 20 ഗ്രാം ബട്ടർ മെൽറ്റ് ചെയ്ത ഈ ബാറ്ററി ലേക്ക് ഒഴിക്കുക, നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു ബേക്കിംഗ് ട്രേയിൽ ബട്ടർ പേപ്പർ വിരിച്ച് അതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക, ശേഷം ബാക്ക് ചെയ്തെടുക്കാം.

    300 ഗ്രാം റാസ്ബറി എടുത്ത് അതിലേക്ക് പഞ്ചസാര 70 ഗ്രാം ചേർത്തു കൊടുക്കാം ഇതു നല്ലതുപോലെ ബ്ലെൻഡ് ചെയ്ത് എടുക്കണം, ഇതിലേക്ക് 100 മില്ലി പാൽ കൂടെ ചേർത്ത് കൊടുക്കാം, അടുത്തതായി 20 ഗ്രാം കോൺ സ്റ്റാർച്ച് കൂടെ ചേർക്കാം നന്നായി യോജിപ്പിച്ചതിനുശേഷം ചെറിയ തീയിൽ കുക്ക് ചെയ്തെടുക്കാം, കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം, നേരത്തെ ബേക്ക് ചെയ്യാൻ വെച്ച ഷീറ്റിലേക്ക് ഇത് അപ്ലൈ ചെയ്തു കൊടുക്കാം, ശേഷം റോൾ ചെയ്തെടുക്കണം ഇനിയും ചെറിയ കഷണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food