ആപ്പിൾ കൊണ്ട് തയ്യാറാക്കിയ വായിൽ അലിഞ്ഞിറങ്ങും ബിസ്ക്കറ്റ് റെസിപ്പി.
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
ആപ്പിൾ -രണ്ട്
ലെമൺ ജ്യൂസ്
ബട്ടർ -ഒരു സ്പൂൺ
പഞ്ചസാര -ഒരു സ്പൂൺ
ആപ്രിക്കോട്ട് ജാം- ഒരു സ്പൂൺ
കറുവപ്പട്ട പൊടി -കുറച്ച്
മുട്ട-1
ഉപ്പ് -ഒരു പിഞ്ച്
വാനില ഷുഗർ -8 ഗ്രാം
പഞ്ചസാര -50 ഗ്രാം
മേൽറ്റഡ് ബട്ടർ -50 ഗ്രാം
ബേക്കിംഗ് പൗഡർ -4 ഗ്രാം
മൈദ -250 ഗ്രാം
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിൾ തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കണം, ഇതൊരു പാനിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് ലെമൺ ജ്യൂസ് കൂടെ ചേർക്കാം ഒപ്പം പഞ്ചസാരയും കറുവപട്ട പൊടിയും ബട്ടറും ചേർക്കാം,ഇത് സ്റ്റോവ് ലേക്ക് വച്ച് ചെറിയ തീയിൽ കുക്ക് ചെയ്യാം, ഇതിലേക്ക് ജാം കൂടെ ചേർത്ത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഇനി ഒരു മിക്സിങ് ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ടയും, ഒരു പിഞ്ചു ഉപ്പും ,പഞ്ചസാരയും, വാനില ഷുഗറും ചേർത്ത് കൊടുക്കാം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം നാരങ്ങ ജ്യൂസ് ചേർക്കാം , ബട്ടറും ബേക്കിംഗ് പൗഡറും ചേർത്തതിനുശേഷം മൈദ കൂടി ചേർത്ത് മിക്സ് ചെയ്തു നല്ല സോഫ്റ്റ് മാവാക്കി എടുക്കാം. ഇതിനെ ഒരു ബട്ടർ പേപ്പർ വിരിച്ച് അതിനു മുകളിൽ വച്ച് നല്ലതുപോലെ പരത്തിയെടുക്കുക, ഇതിനു മുകളിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ആപ്പിൾ മിക്സ് എടുത്ത് ഒരു സൈഡ് മുഴുവൻ നിർത്തിവയ്ക്കണം,മറു ഭാഗത്തു നിന്നും തിരിച്ചു മടക്കി ശേഷം സൈഡ് ഒന്ന് സീൽ ചെയ്ത് ഒട്ടിക്കണം, ശേഷം കത്തി ഉപയോഗിച്ച് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കാം, ഇനി ഒരു ബേക്കിങ് ട്രേയിലേക്ക് ഇത് നിരത്തിവെച്ച് കൊടുക്കണം, നല്ലതുപോലെ bake ചെയ്തെടുത്ത ബിസ്‌ക്കറ്റിനു മുകളിലേക്ക് ഐസിങ് ഷുഗർ സ്പ്രെഡ് ചെയ്തു കൊടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili