ഏറെ രുചികരമായ ഓറഞ്ച്, വാനില്ല കസ്റ്റാർട് പുഡിംഗ് ഈസിയായി ആർക്കും തയ്യാറാക്കി എടുക്കാം.
ഇതിനായി വേണ്ട ചേരുവകൾ
ഓറഞ്ച് കസ്റ്റാർഡ് തയ്യാറാക്കാനായി
ഓറഞ്ച് ജ്യൂസ് -അര ലിറ്റർ
പഞ്ചസാര -100 ഗ്രാം
കോൺ സ്റ്റാർച്ച് -60 ഗ്രാം
വാനില കസ്റ്റാർഡ് തയ്യാറാക്കാനായി
പാൽ -400 മില്ലി
വാനില -ഒരു ടീസ്പൂൺ
മുട്ട -3
പഞ്ചസാര -60 ഗ്രാം
കോൺ സ്റ്റാർച്ച് -ഒരു ടേബിൾസ്പൂൺ
മറ്റു ചേരുവകൾ
ബിസ്ക്കറ്റ്
ക്രീം -200 മില്ലി
പഞ്ചസാര പൊടിച്ചത് -രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഓറഞ്ച് കസ്റ്റാർഡ് തയ്യാറാക്കാം, ഇതിനായി ഓറഞ്ച് ജ്യൂസ് എടുക്കണം ഇതിനെ ഒരു പാനിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് കോൺ സ്‌റ്റാർച്ചും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം,തരികളെല്ലാം ഇല്ലാതായതിനുശേഷം അടുപ്പിലേക്ക് വെച്ചുകൊടുത്തു കുറുക്കി എടുക്കാം, ചൂടാറിയതിനു ശേഷം 4 ഗ്ലാസ് കളിലായി ഒഴിച്ചു കൊടുക്കാം.
അടുത്തതായി വാനില കസ്റ്റാർഡ് തയ്യാറാകണം, അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കണം, ഇതിലേക്ക് പഞ്ചസാരയും, ശേഷം വാനില എക്സ്ട്രാക്റ്റും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, കോൺ സ്‌റ്റാർച്ചും പാലും കൂടി മിക്സ് ചെയ്തു നല്ലതുപോലെ ഇളക്കിയതിനുശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, ഒരു പാനിൽ പാൽ എടുത്ത് അതിലേക്ക് ഈ മിക്സ് ചേർത്തുകൊടുക്കാം ശേഷം നല്ലതുപോലെ കുറുക്കിയെടുക്കുക,ഇത് നല്ലതുപോലെ തണുക്കാനായി മാറ്റി വെക്കാം.
ഈ സമയം മറ്റൊരു ബൗളിലേക്ക് ക്രീം ചേർത്ത് കൊടുക്കുക, ഒപ്പം പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, തണുക്കാനായി വെച്ച വാനില കസ്റ്റഡ് എടുത്ത് ഒന്ന് മിക്സ് ചെയ്തു വയ്ക്കാം. ബിസ്ക്കറ്റ് എടുത്ത് ബട്ടറിൽ ഡിപ് ചെയ്തതിനുശേഷം നേരത്തെ സെർവ് ചെയ്തു വച്ചിരിക്കുന്ന ഗ്ലാസ്സ്കൾക്ക് മുകളിലേക്ക് വെച്ചു കൊടുക്കാം, അതിനുമുകളിലായി വാനില കസ്റ്റാർഡ് ഒഴിക്കാം, ശേഷം ബിസ്ക്കറ്റ് ചെറുതായി കട്ട് ചെയ്ത ഇതിലേക്ക് ചേർത്തുകൊടുക്കാം, ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം വെച്ചു കൊടുക്കാം കുറച്ചു ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES