കണ്ണൂർ സ്പെഷ്യൽ പോള

കണ്ണൂർ സ്പെഷ്യൽ നോമ്പ് വിഭവമാണ് പോള, നല്ല വെള്ള കളറിൽ നന്നായി പൊങ്ങി വന്ന സ്പോഞ്ചി ആയ പോള എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം.

ഒരു ബൗളിലേക്ക് ഒരു ഗ്ലാസ് പച്ചരി ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ഗ്ലാസ് പുഴുങ്ങലരിയും ചേർത്ത് കൊടുക്കുക ,നല്ലതുപോലെ കഴുകിയതിനുശേഷം അല്പം വെള്ളമൊഴിച്ച് 6 മണിക്കൂർ കുതിർത്ത് എടുക്കുക. മറ്റൊരു ബൗളിലേക്ക് രണ്ടു തേങ്ങയുടെ വെള്ളം എടുക്കാം, ഇതിലേക്ക് പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ, യീസ്റ്റ് അരടീസ്പൂൺ , 3 പപ്പടം എന്നിവ ചേർത്ത് കൊടുക്കാം ഇതും കുറച്ചുനേരം കുതിർക്കാനായി മാറ്റിവെക്കണം രണ്ടും നല്ലതുപോലെ കുതിർന്നതിനു ശേഷം മിക്സി ജാറിൽ ഇട്ട് ഒരുമിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

ഇത് എട്ടു മണിക്കൂർ പൊങ്ങാൻ ആയി മാറ്റി വയ്ക്കണം, നന്നായി പൊങ്ങി വന്നതിനുശേഷം ഒന്നും മിക്സ് ചെയ്ത് എടുക്കാം, ഇനി സ്റ്റീൽ പ്ലേറ്റുകളിൽ എണ്ണ പുരട്ടി എടുത്തു ഈ മാവ് കുറച്ചു കോരി ഒഴിച്ച് ആവിയിൽ വെച്ച് വേവിച്ചെടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Of Happiness by SHAHNAZ