Advertisement

2 ആപ്പിളും ഒരു മുട്ടയും ചേർത്ത് ഈസി ആയി തയ്യാറാക്കി എടുത്ത ഒരു കിടിലൻ ടേസ്റ്റുള്ള ബിസ്ക്കറ്റ്.

ഇതിനു വേണ്ട ചേരുവകൾ

ആപ്പിൾ -രണ്ട്

ബട്ടർ -ഒരു ടേബിൾസ്പൂൺ

പഞ്ചസാര -രണ്ട് ടേബിൾസ്പൂൺ

തേൻ- ഒരു ടീസ്പൂൺ

കരുവാപ്പാട്ട – കുറച്ച്

മാവ് തയ്യാറാക്കാനായി

മുട്ട -ഒന്ന്

ഉപ്പ്

വാനില പൗഡർ

ഐസിങ്‌ ഷുഗർ -50ഗ്രാം

പാല് -രണ്ട് ടേബിൾ സ്പൂൺ

ബട്ടർ -50 ഗ്രാം

ബേക്കിംഗ് പൗഡർ -4 ഗ്രാം

മൈദ -250 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് ഗ്രീൻ ആപ്പിൾ എടുത്തു തൊലി കളഞ്ഞതിനുശേഷം നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് പഞ്ചസാരയും, കറുവപട്ട പൊടിച്ചതും, ബട്ടറും, ചേർത്ത് സ്റ്റവ് ഇൽ വെച്ച് നല്ലതുപോലെ വഴറ്റി വേവിച്ചെടുക്കാം അവസാനം കുറച്ചു തേൻ കൂടെ ചേർത്ത് മിക്സ് ചെയ്യണം.
ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കാം.

മറ്റൊരു ബൗളിലേക്ക് പഞ്ചസാരയും, അൽപം ഉപ്പും, വാനില പൗഡറും , മുട്ടയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക, പാൽ കൂടെ ചേർത്ത് മിക്സ് ചെയ്യാം, ബട്ടർ കൂടെ ചേർത്ത് മിക്സ് ചെയ്തതിനുശേഷം ബേക്കിംഗ് പൗഡറും മൈദയും ചേർത്ത് കൊടുക്കാം ഇത് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം, ഇത് രണ്ടായി ഭാഗിചതിനു ശേഷം നല്ലതുപോലെ പരത്തി എടുക്കണം, ഇതിനെ 8 കഷണങ്ങളായി ഭാഗിക്കുക ഓരോ പീസിന്റെയും നടു വശത്ത് ചെറുതായി മുറിച്ചു കൊടുക്കുക, ഇനി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫീലിംഗ് എടുത്തു ഓരോന്നിലും വച്ച് കൊടുക്കണം, ഒരു സൈഡിൽ നിന്നും അകത്തേക്ക് റോൾ ചെയ്തു സൈഡിലേക്ക് ഒന്ന് മടക്കി കൊടുക്കുക,ഇതിനെ ഒരു ബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച bake ചെയ്തെടുക്കണം മുകളിലേക്ക് ഐസിങ് ഷുഗർ സ്പ്രെഡ് ചെയ്തതിനുശേഷം കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili