ഷവർമ സാൻഡ് വിച്

നോമ്പു തുറക്കുമ്പോൾ കഴിക്കാനായി ഈസിയും ടേസ്റ്റിയുമായ ഷവർമ സാൻവിച്ച് തയ്യാറാക്കാം.

ഇതിനായി വേണ്ട ചേരുവകൾ

ബോൺലെസ് ചിക്കൻ -200 ഗ്രാം

തൈര് -കാൽ കപ്പ്

ഇഞ്ചി വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ

ഉപ്പ്

ജീരകപ്പൊടി -കാൽ ടീസ്പൂൺ

മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

തന്തൂരി മസാല -ഒരു ടീസ്പൂൺ

ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

എണ്ണ -ഒരു ടേബിൾ സ്പൂൺ

ക്യാപ്സിക്കം

സവാള

ബ്രെഡ്

ചില്ലി ഗാർലിക് സോസ്

mozerella ചീസ്

മയോണൈസ്

മുളക് ചതച്ചത്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് ബോൺലെസ് ചിക്കൻ ചേർത്തുകൊടുക്കണം, ഇതിലേക്ക് തൈരും, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ,ആവശ്യത്തിനുള്ള ഉപ്പും, ജീരകപ്പൊടിയും, മഞ്ഞൾപ്പൊടിയും, മല്ലിപ്പൊടിയും, മുളകുപൊടിയും തന്തൂരി മസാല, ലെമൺ ജൂസ്, എന്നിവയും കൂടെ ചേർത്ത് നല്ലതുപോലെ marinate ചെയ്യണം ഇത് അരമണിക്കൂർ മാറ്റി വയ്ക്കുക, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ചേർത്ത് കൊടുക്കണം, ഇതിലേക്ക് ചിക്കൻ ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്യുക, ഇതിലേക്ക് ക്യാപ്സിക്കം ,സവാള ,എന്നിവ ചേർത്ത് രണ്ട് മിനിറ്റ് നേരത്തേക്ക് മിക്സ് ചെയ്തു കൊടുത്തു കൊണ്ടിരിക്കുക, ഇനി ഫ്ളയിം ഓഫ് ചെയ്യാം. ഒരു പിസ മോൾഡിലേക്ക് ഒരു പിസാ ബേസ് വെച്ച് കൊടുത്ത്, അതിനുമുകളിൽ സോസ് അപ്ലൈ ചെയ്തു കൊടുക്കണം,ഇതിനു മുകളിലേക്ക് തയ്യാറാക്കിവെച്ച ഫില്ലിങ് വെച്ചു കൊടുക്കാം ,ശേഷം ചീസ് വെച്ചു കൊടുക്കാം ഏറ്റവും മുകളിലായി ചില്ലി flakes മയോണൈസ് വച്ച് മറ്റൊരു പിസാ ബേസ് ഉപയോഗിച്ച് കവർ ചെയ്യാം, വീണ്ടും ചീസ് വച്ച് കൊടുക്കാം അതിനുമുകളിൽ മയോണൈസ്, ചില്ലി flakes എന്നിവ കൂടി ചേർക്കാം, ഇനി ഒരു പാനിലേക്ക് വെച്ചു കൊടുക്കാം ചെറിയ തീയിൽ നല്ലതുപോലെ വേവിച്ചെടുക്കുക ഇനി മുറിച്ചെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes of the world