മിനി പിസ്സ

ഈസി ആയി തയ്യാറാക്കുന്ന ഒരു സ്‌പൈസി മിനി പിസ്സ  റെസിപ്പി.

ഇതിനായി വേണ്ട ചേരുവകൾ

പിസ്സ മാവ് തയ്യാറാക്കാൻ

മൈദ- 500 ഗ്രാം

യീസ്റ്റ് -ഒരു ടേബിൾസ്പൂൺ

പഞ്ചസാര -ഒരു ടീസ്പൂൺ

ഒലിവോയിൽ -3 ടേബിൾ സ്പൂൺ

ഉപ്പ്

ചെറുചൂടുവെള്ളം -300 മില്ലി

ഫില്ലിംഗ് തയ്യാറാക്കാൻ

ഗ്രൗണ്ട് മീറ്റ്

സവാള

തക്കാളി

ബെൽ പെപ്പർ

പാപ്രിക

മല്ലിയില

എണ്ണ

തക്കാളി പേസ്റ്റ്

കുരുമുളകുപൊടി

ജീരകം

മൊസാറെല്ലാ ചീസ്

മുട്ടയുടെ മഞ്ഞ

പാൽ

തയ്യാറാക്കുന്നവിധം

ആദ്യം പിസ്സക്കുള്ള മാവ് റെഡിയാക്കാം, അതിനായി, മിക്സിംഗ് ബൗളിലേക്ക് ചെറു ചൂടുവെള്ളം ചേർത്ത് കൊടുക്കുക, ഇതിൻറെ കൂടെ തന്നെ, യീസ്റ്റും , ഓയിലും, പഞ്ചസാരയും, ഉപ്പും ചേർത്ത് കൊടുക്കാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം യീസ്റ്റ് പൊങ്ങാൻ ആയി 5 മിനിറ്റ് മാറ്റി വയ്ക്കണം,
ശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക, നല്ല സോഫ്റ്റ് മാവാക്കിയതിനു ശേഷം അരമണിക്കൂർ മാറ്റിവയ്ക്കാം.

ഇനി ഫില്ലിംഗ് റെഡിയാക്കണം, അതിനായി ഗ്രൗണ്ട് മീറ്റിലേക്ക് ,സവാള ,ക്യാപ്സിക്കം, പാപ്രിക , തക്കാളി, മല്ലിയില, ഓയിൽ, ടൊമാറ്റോ പേസ്റ്റ്, ഉപ്പ് ,കുരുമുളകുപൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക.

ഇനി പിസ്സ തയ്യാറാക്കാം അതിനായി നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി ഒരു ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കുക, ഒരു ഗ്ലാസ് ഉപയോഗിച്ച് അമർത്തി ചെറിയ പോട്ട് ഷേപ്പ് ആക്കി എടുക്കാം ഇതിനകത്തേക്ക് ഫില്ലിങ് നിറയ്ക്കാം ശേഷം നന്നായി ബേക്ക് ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Clic and Bake