ചിക്കനോ മുട്ടയോ ബീഫോ ഒന്നുമില്ലാതെ കിടിലൻ രുചിയുള്ള ഒരു ഇഫ്താർ സ്നാക്ക്.

ചേരുവകൾ

വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ

ചെറിയ ജീരകം -കാൽ ടീസ്പൂൺ

സവാള -മൂന്ന്

ഉപ്പ്

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് -മുക്കാൽ ടേബിൾസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

ചിക്കൻ മസാല -മുക്കാൽ ടേബിൾസ്പൂൺ

കടലമാവ് -3 ടേബിൾസ്പൂൺ

മല്ലിയില

ബാറ്റർ തയ്യാറാക്കാൻ

വെള്ളം -2 കപ്പ്

മൈദ -രണ്ട് കപ്പ്

മുട്ട -ഒന്ന്

ഉപ്പ്

ബ്രഡ് crumbs

എണ്ണ

കറിവേപ്പില

തയ്യാറാക്കുന്ന വിധം

ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു സോസ്പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ചെറിയ ജീരകം ചേർത്ത് കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്യാം,അടുത്തതായി സവാളയും, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും, കൂടി ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ഇത് നന്നായി വഴന്നുവരുമ്പോൾ മസാലപ്പൊടികൾ ഓരോന്നായി ചേർത്ത് കൊടുക്കാം, മസാല പൊടികളുടെ പച്ചമണം മാറിക്കഴിഞ്ഞാൽ അടുത്തതായി കടലമാവ്, ചേർക്കാം ഇതു മൂന്നു തവണയായി വേണം ചേർക്കാൻ ,നല്ലതുപോലെ കുക്ക് ആയി കഴിഞ്ഞാൽ, മല്ലിയില ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

ഇനി ബാറ്റർ റെഡിയാക്കണം, അതിനായി മിക്സി ജാറിലേക്ക് , വെള്ളവും, മൈദയും, ഉപ്പും, കോഴി മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക, ഇത് ദോശ കല്ലിൽ ഒഴിച്ച് ചെറിയ കനംകുറഞ്ഞ ദോശകൾ ഉണ്ടാക്കാം, ഈ ദോശയ്ക്ക് അകത്തേക്ക് ഫില്ലിംഗ് വെച്ചുകൊടുത്തു രണ്ടു സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക ,റോളുകളുടെ രണ്ടറ്റവും മൈദ മിക്സിൽ ഒന്നു മുക്കിയതിനു ശേഷം ബ്രെഡ് crumbs കോട്ട് ചെയ്തെടുക്കാം, ഇത് ഫ്രൈ പാനിലേക്ക് ചേർത്ത് shallow ഫ്രൈ ചെയ്തെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut