ഇഫ്താറിന് തയ്യാറാക്കാൻ ബ്രഡ് കൊണ്ടുണ്ടാക്കിയ ഈസി റെസിപ്പി.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -മൂന്നെണ്ണം
വേവിച്ചുടച്ച ചിക്കൻ -അരക്കപ്പ്
മഞ്ഞ ക്യാപ്സിക്കം -അരക്കപ്പ്
red ക്യാപ്‌സികം -അരക്കപ്പ്
പച്ച ക്യാപ്സിക്കം -അരക്കപ്പ്
ക്യാരറ്റ് -അര കപ്പ്
ഉപ്പ്
ഒറിഗാനോ -അര ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടീ സ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
പിസ്സ സോസ് -ഒരു ടീസ്പൂൺ
ചീസ് -രണ്ട് ടേബിൾ സ്പൂൺ
മുട്ട -രണ്ട്
ബ്രഡ് ക്രംബ്
ബ്രഡ്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് ഒരു ബൗളിൽ നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് വേവിച്ചുവെച്ച ചിക്കനും, അരിഞ്ഞുവച്ച പച്ചക്കറികളും, സോസുകളും, ഉപ്പും, മസാലയും, ഓരോന്നായി ചേർത്ത് കൊടുക്കണം,ഗ്രേറ്റ് ചെയ്ത ചീസ് കൂടെ ചേർത്ത് എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക, ഇനി ബ്രഡ് സ്ലൈസ് എടുത്ത് ചെറിയ റൗണ്ടിൽ കട്ട് ചെയ്ത് എടുക്കണം, ഇതിനു മുകളിലേക്ക് മിക്സ് വെച്ചു കൊടുക്കാം, മറ്റൊരു ബ്രഡ് സ്ലൈസ് ഉപയോഗിച്ച് ഇത് കവർ ചെയ്യാം, ഇനി ഇത് ഒരുമിച്ച് മുട്ട മിക്സിയിൽ മുക്കി, ബ്രഡ് crumbs കോട്ട് ചെയ്ത് എടുക്കണം 2 ലെയർ കോട്ട് ചെയ്തതിനുശേഷം ഫ്രൈ ചെയ്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Recipe
