Advertisement

ബ്രഡും മുട്ടയും മിക്സിയിൽ അടിച്ചു തയ്യാറാക്കിയ കിടിലൻ നാലുമണി പലഹാരം.

ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാകും.

ചേരുവകൾ

പാൽ -1 കപ്പ്‌

ബ്രെഡ് -എട്ട്

തേങ്ങ -അര കപ്പ്

മുട്ട -4

പഞ്ചസാര -അര കപ്പ്

ഏലക്കായ പൊടി -മുക്കാൽ ടീസ്പൂൺ

നെയ്യ്

കശുവണ്ടി

മുന്തിരി

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ തിളപ്പിച്ച് ചൂടാറാൻ ആയി മാറ്റി വയ്ക്കുക.ബ്രെഡ് എടുത്ത് മിക്സി ജാർ ലേക്ക് ചേർത്ത് പൊടി ച്ചെടുക്കാം ഇത് ഒരു സൈഡിലേക്ക് മാറ്റി വെക്കാം, ശേഷം മിക്സി ജാറിൽ തേങ്ങ ചേർത്ത് ക്രഷ് ചെയ്തു എടുക്കാം, ശേഷം കോഴി മുട്ടയും, പാലും, പഞ്ചസാരയും, ഏലക്ക പൊടിയും ഒരുമിച്ച് ചേർത്ത് അടിച്ചെടുക്കണം
ഇത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ശേഷം ബ്രെഡ് പൊടി എടുത്ത് ഇതിലേക്ക് രണ്ടുതവണയായി ചേർത്ത് മിക്സ് ചെയ്തു ഒരു സൈഡിലേക്ക് മാറ്റാം, ഒരു പാൻ അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കണം, ഇതിലേക്ക് കശുവണ്ടി, മുന്തിരി, ചേർത്ത് വറുത്തെടുക്കണം, ശേഷം തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡ് മിക്സി ലേക്ക് ചേർത്തുകൊടുക്കാം, ഇനിയൊരു ദോശക്കല്ല് ചൂടാവാൻ ആയി അടുപ്പിൽ വച്ച് അതിനു മുകളിൽ ഒരു സോസ് പാൻ വയ്ക്കുക, നെയ്യ് പുരട്ടിയതിനുശേഷം അതിലേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം ചെറിയ തീയിൽ മൂടി വെച്ച് വേവിക്കണം.പകുതി വേവാകുമ്പോൾ മുകളിലേക്ക് വറുത്തു വെച്ച കശുവണ്ടി മുന്തിരി എന്നിവ നിരത്തി വയ്ക്കുക, ഒരുവശം വെന്തുകഴിഞ്ഞാൽ തിരിച്ചിട്ട് മറുവശവും കൂടി വേവിക്കാം, ഇനി മുറിച്ചെടുത്ത് കഴിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shamys Curry World